HOME
DETAILS

ബജറ്റില്‍ നെല്‍കര്‍ഷകരെ അവഗണിച്ചതില്‍ നിരാശ

  
തമീം സലാം കാക്കാഴം 
February 08 2025 | 02:02 AM

Paddy farmers were ignored in the budget

ആലപ്പുഴ: നെൽകർഷകരെ ബജറ്റിൽ പൂർണമായും അവഗണിച്ചു. നെല്ല് സംഭരണത്തിന് പ്രത്യേക തുക വകയിരുത്തണമെന്ന ആവശ്യം പരിഗണിച്ചില്ല. സംഭരണവിലയിൽ നേരിയ വർധനവിന് പോലും തയാറായിട്ടില്ല. കഴിഞ്ഞ കൃഷിയിൽ സംഭരിച്ച നെല്ലിന്റെ തുക മാസങ്ങൾ കഴിഞ്ഞിട്ടും സപ്ലൈകോയ്ക്ക് പൂർണമായും കൊടുത്തു തീർക്കാനായിട്ടില്ല.  

 കേന്ദ്രം കൂട്ടിയ ഒരു രൂപയും സംസ്ഥാനം ബജറ്റിൽ പ്രഖ്യാപിച്ച 20 പൈസ വർധനയും ഉൾപ്പെടെ കിലോയ്ക്കു 29.20 രൂപക്കാണ്  നെല്ല് സംഭരിക്കേണ്ടതെങ്കിലും 28.20 രൂപയ്ക്കാണ് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്. ഇതിൽ കേന്ദ്ര താങ്ങുവില 19.40 രൂപയാണ്. സംസ്ഥാന പ്രോത്സാഹന ബോണസ് 8.80 മാത്രമാണ്. കേന്ദ്രവിഹിതം ഒരു രൂപ വർധിപ്പിച്ചപ്പോൾ അതു നൽകാതെ തങ്ങളുടെ വിഹിതം കുറയ്ക്കുന്ന നിലപാടാണ് സംസ്ഥാനം സ്വീകരിച്ചതെന്നാണ് കർഷകരുടെ പരാതി.  

 കൂലി വർധനവും വളം, കീടനാശിനികൾ എന്നിവയുടെ വില വർധനവും ട്രാക്ടർ, കൊയ്ത്തുയന്ത്രം എന്നിവയുടെ വാടക വർധനവും കണക്കിലെടുത്ത് നെല്ലിന്റെ സംഭരണവില കിലോഗ്രാമിന് 35 രൂപയായി നിശ്ചയിക്കണമെന്ന് ആവശ്യം ഉയരുമ്പോഴാണ് വർധിപ്പിച്ച വില പോലും ലഭിക്കാത്ത സ്ഥിതിയുള്ളത്. വിവിധ കാരണങ്ങളാൽ കുട്ടനാട്ടിലടക്കം കർഷകർ കൃഷിയോട് വിടപറയുകയാണ്. നെല്ല് വില യഥാസമയം കിട്ടാത്തതാണ് പ്രധാന പ്രതിസന്ധി.

നെല്ലുവില വർധിപ്പിക്കാതെ കണ്ണിൽ പൊടിയിടുന്ന നടപടികളാണുണ്ടായതെന്ന് ആരോപിച്ച് ബജറ്റിന്റെ കോപ്പികൾ കത്തിച്ച് നെൽകർഷക സംരക്ഷണ സമിതി പ്രതിഷേധിച്ചു. കർഷക സംഘടനകൾ നിരവധി സമരങ്ങൾ നടത്തിയിട്ടും നിവേദനങ്ങൾ സമർപ്പിച്ചിട്ടും സർക്കാർ അതൊന്നും പരിഗണിച്ചില്ലെന്ന് കർഷക ഫെഡറേഷൻ സംസ്ഥാന  പ്രസിഡന്റ് ബേബി പാറക്കാടൻ ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇക്കാരെ നിങ്ങളറിഞ്ഞോ? ഇവയെല്ലാമാണ് ഒക്ടോബറിൽ യുഎഇയിൽ നടക്കുന്ന പ്രധാന സംഭവങ്ങളും അപ്‌ഡേറ്റുകളും

uae
  •  10 minutes ago
No Image

'നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴ, വേലായുധന്‍ ചേട്ടന്മാരെ ഇനിയും അങ്ങോട്ട് അയക്കും'; വിശദീകരണവുമായി സുരേഷ്‌ഗോപി

Kerala
  •  25 minutes ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; കുതിക്കാനുള്ള കിതപ്പോ..,അറിയാം 

Business
  •  41 minutes ago
No Image

അഭയം തേടി ആയിരങ്ങള്‍ വീണ്ടും തെരുവില്‍; ഗസ്സയില്‍ നിലക്കാത്ത മരണമഴ, പുലര്‍ച്ചെ മുതല്‍ കൊല്ലപ്പെട്ടത് നൂറിലേറെ മനുഷ്യര്‍

International
  •  an hour ago
No Image

വീഴ്ചകളില്ലാതെ പൊന്ന്; 22 കാരറ്റിന് 412.25 ദിർഹം, 24 കാരറ്റിന് 445.25 ദിർഹം

uae
  •  an hour ago
No Image

യുഎഇ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യക്ഷേമത്തിന് ആസ്റ്റര്‍ - ജെംസ് പങ്കാളിത്ത കരാര്‍

uae
  •  2 hours ago
No Image

'ഉറപ്പൊന്നും പറയാനാവില്ല' ഖത്തറിന് നേരെ ഇനി ഇസ്‌റാഈല്‍ ആക്രമണം ഉണ്ടാവില്ലെന്ന ട്രംപിന്റെ 'ഉറപ്പ്' തള്ളി നെതന്യാഹു; ഹമാസ് നേതാക്കള്‍ എവിടെ ആയിരുന്നാലും അവരെ വെറുതെ വിടില്ലെന്ന് 

International
  •  2 hours ago
No Image

രാജ്യാന്തര അവയവ മാഫിയ കേരളത്തിലും: സംഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി

Kerala
  •  3 hours ago
No Image

നബിദിനം: 'ഐ ലവ് മുഹമ്മദ്' ബോർഡിന്റെ പേരിൽ യു.പിയിൽ നിരവധി പേർക്കെതിരേ കേസ്

National
  •  4 hours ago
No Image

ജയിലിൽ ക്രൂരമർദനമെന്ന് പരാതി; റിമാൻഡ് തടവുകാരൻ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ

Kerala
  •  4 hours ago