HOME
DETAILS

സംസ്ഥാന ബജറ്റിലെ പുതിയ പദ്ധതികളായ ന്യൂ ഇന്നിങ്‌സിലേക്കും കോപറേറ്റീവ് ഹൗസിങ്ങിലേക്കുമെത്താന്‍ ദൂരം ഏറെ

  
ഗിരീഷ് കെ. നായർ
February 10 2025 | 03:02 AM

New projects in the state budget

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പുതിയ പദ്ധതികളായി ധനമന്ത്രി പ്രഖ്യാപിച്ച രണ്ടിനങ്ങളാണ് ന്യൂ ഇന്നിങ്സും കോപറേറ്റീവ് ഹൗസിങും. കേൾക്കുമ്പോൾത്തന്നെ പുതുമ തോന്നുന്നത് ഇവയുടെ പിന്നിൽ പ്രൊഫനലുകളുടെ കൈയൊപ്പുണ്ട് എന്നതിനാലാണ്. ബജറ്റിൽ എന്തെല്ലാം പുതിയ പദ്ധതികൾ ഉൾപ്പെടുത്തണം എന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പല പ്രൊഫഷനലുകളുമായും ചർച്ചചെയ്തിരുന്നു. നിരവധി ചർച്ചകളിലൂടെ ഉയർന്നുവന്ന പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തിയതെന്ന് മന്ത്രി പിന്നീട് പറയുകയും ചെയ്തിരുന്നു.

അന്ന് കണ്ടവരുടെ കൂട്ടത്തിൽ ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനും ഉണ്ടായിരുന്നു. അദ്ദേഹം നിർദേശിച്ച പേരും ആശയവുമാണ് ന്യൂ ഇന്നിങ്സ്. രാജ്യത്ത് ചെറുപ്പക്കാർ പുതിയ സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കുന്നതുപോലെ റിട്ടയർ ചെയ്യുന്നവർക്കും സാധിക്കില്ലേ എന്നതായിരുന്നു ആശയം. അതനുസരിച്ച് മുതിർന്ന പൗരൻമാർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ പ്രാപ്തമാക്കുന്നതാണ് ന്യൂ ഇന്നിങ്സ്.
ചിലർ റിട്ടയർമെന്റ് കാലത്താണ് വ്യവസായ രംഗത്തേക്ക് കടന്നതെന്നും അവരിൽ കാര്യങ്ങൾ ചെയ്ത് വിജയിപ്പിക്കാനുള്ള കനൽ ബാക്കിയുണ്ടെന്നും ക്രിസ് പറഞ്ഞിരുന്നു.

ബജറ്റിൽ മന്ത്രി ഇക്കാര്യം എടുത്തുപറഞ്ഞു. ഈ പദ്ധതിക്ക് അഞ്ചുകോടി രൂപയാണ് ആദ്യ ഘട്ടത്തിൽ വകയിരുത്തിയിരിക്കുന്നത്. മുതിർന്ന പൗരൻമാരുടെ അറിവും അനുഭവ പരിചയവും സാമ്പത്തിക ശേഷിയും അടിത്തറയാകുന്ന സംരംഭങ്ങളും വ്യവസായങ്ങളും ആരംഭിക്കാൻ സർക്കാർ പ്രോത്സാഹനം നൽകുന്ന പദ്ധതിയെന്നാണ് ധനമന്ത്രി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മുതിർന്ന പൗരൻമാരെ സാമ്പത്തിക പ്രക്രിയയുടെ ഭാഗമാക്കാനും സാമൂഹികമായി സജീവമാക്കാനും സഹായിക്കുന്ന പദ്ധതി, റിട്ടയർ ആകുന്നതോടെ അവർ പുതിയ ഇന്നിങ്സ് ആരംഭിക്കുകയാണെന്നാണ് അർഥമാക്കുന്നത്.

കോപറേറ്റീവ് ഹൗസിങ് പുതിയ പദ്ധതിയായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും രാജ്യ തലസ്ഥാനത്തും കൊൽക്കത്ത, മുംബൈ, ബംഗളൂരു നഗരങ്ങളിലും സാർവത്രികമായിക്കൊണ്ടിരിക്കുന്ന വീട് നിർമാണ പദ്ധതിയാണിത്. ഇടത്തരക്കാരെ ലക്ഷ്യമിടുന്ന പദ്ധതിയിൽ 25 ലക്ഷം രൂപ മുതൽ 50 ലക്ഷം വരെ വിലവരുന്ന വീട്-ഫ്ലാറ്റ് സമുച്ചയം നിർമിക്കുന്നതാണ് പദ്ധതി. നഗരങ്ങളിലാണ് പദ്ധതി പ്രധാനമായും ഉദ്ദേശിക്കുന്നത്. ഒരുലക്ഷം വീടുകൾ നഗരങ്ങളിൽ നിർമിക്കുന്നതിന് തദ്ദേശ വകുപ്പും ഹൗസിങ് ബോർഡുമാണ് പദ്ധതി തയാറാക്കുക.

ആദ്യ ഘട്ടമായി 25 കോടി രൂപയാണ് ഇതിന് വകയിരുത്തിയിരിക്കുന്നത്. നഗര പ്രദേശങ്ങളിൽ മുനിസിപ്പാലിറ്റിക്കോ കോർപറേഷനോ നഗരഹൃദയത്തിനോടടുത്ത് സ്ഥലം കണ്ടെത്തി ഉപഭോക്താക്കളെ കണ്ടെത്തി അവരെ ഉൾപ്പെടുത്തി എത്ര നിലകളുള്ള ഫ്ലാറ്റ് എന്നോ, വീടുകളുടെ സമുച്ചയമെന്നോ തീരുമാനിച്ച് പദ്ധതി പ്രാവർത്തികമാക്കാം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ അമീറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  2 days ago
No Image

കുവൈത്ത്: ഒറ്റ ദിവസം കൊണ്ട് ആശുപത്രി പാർക്കിംഗ് ലോട്ടുകളിൽ രേഖപ്പെടുത്തിയത് റെക്കോർഡ് നിയമലംഘങ്ങൾ

latest
  •  2 days ago
No Image

മുംബൈ നേവി നഗറിൽ വൻ സുരക്ഷാ വീഴ്ച; മോഷ്ടിച്ച റൈഫിളും വെടിക്കോപ്പുകളുമായി തെലങ്കാനയിൽ നിന്നുള്ള സഹോദരന്മാർ പിടിയിൽ

crime
  •  2 days ago
No Image

യുഎഇ പ്രസിഡന്റ്‌ ഖത്തറിൽ; അമീർ നേരിട്ട് എത്തി സ്വീകരിച്ചു

uae
  •  2 days ago
No Image

ഏഷ്യാ കപ്പ്: ഹെസ്സ സ്ട്രീറ്റിൽ ഗതാഗതക്കുരുക്കുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ആർടിഎ

uae
  •  2 days ago
No Image

ചന്ദ്ര​ഗഹണത്തിന് ശേഷമിതാ സൂര്യ​ഗ്രഹണം; കാണാം സെപ്തംബർ 21ന്

uae
  •  2 days ago
No Image

നേപ്പാളിൽ കുടുങ്ങിയ മലയാളി വിനോദസഞ്ചാരികൾ: സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തിന് കത്ത്

National
  •  3 days ago
No Image

തിരുവനന്തപുരം കഠിനംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

Kerala
  •  3 days ago
No Image

ജഗദീപ് ധന്‍കറിനെ ഇംപീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു; വെളിപ്പെടുത്തി ആര്‍എസ്എസ് സൈദ്ധാന്തികന്‍

National
  •  3 days ago
No Image

പാരിസിൽ പ്രതിഷേധം പടരുന്നു: 'എല്ലാം തടയുക' പ്രസ്ഥാനത്തിന്റെ ഭാഗമായി ഫ്രാൻസിൽ ആയിരങ്ങൾ തെരുവിൽ

International
  •  3 days ago