'തെരഞ്ഞെടുപ്പുകാലത്തെ സൗജന്യങ്ങളെ ആശ്രയിക്കേണ്ടതില്ല'; ആളുകളോട് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് മുമ്പ് സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതിനെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു സുപ്രീംകോടതി ഉത്തരവിറക്കി.
നഗരപ്രദേശങ്ങളില്‍ ഭവനരഹിതരായ ആളുകള്‍ക്ക് താമസിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയായിരുന്നു ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, അഗസ്റ്റിന്‍ ജോര്‍ജ്ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിറക്കിയത്. ഭവനരഹിതരായ ആളുകള്‍ക്ക് സൗജന്യമായി റേഷനും തുകയും ലഭിക്കുന്നതു കാരണം ജോലി ചെയ്യാന്‍ താല്പ്പര്യമില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
നഗരപ്രദേശങ്ങളിലെ ഭവനരഹിതര്‍ക്ക് പര്‍പ്പിടം നല്‍കുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി നഗര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യത്തിന് അന്തിമരൂപം നല്‍കാന്‍ കേന്ദ്രം പ്രവര്‍ത്തന സജ്ജമാണെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണി ബെഞ്ചിനെ അറിയിച്ചു.
നഗര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യം എത്ര സമയത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് കേന്ദ്രത്തില്‍ നിന്ന് പരിശോധിച്ച് ഉറപ്പുവരുത്താന്‍ ബെഞ്ച് അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പുകാലത്ത് പണവും സാധനങ്ങളും നല്കി വോട്ടുകള്‍ വിലയ്ക്കു വാങ്ങുന്നത് ഇന്ത്യയില്‍ പരസ്യമല്ലാത്ത രഹസ്യമാണ്. ഇന്ത്യയിലെ ദരിദ്രരായ ന്യൂനപക്ഷത്തെയും സാധാരണക്കാരായ ജനങ്ങളെയും ചൂഷണം ചെയ്തുകൊണ്ട് രാജ്യത്തെ കുത്തക രാഷ്ട്രീയ മുതലാളിമാര്‍ നടത്തുന്ന വിലപേശലില്‍ അകപ്പെടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."