HOME
DETAILS

ഇനിയും കാത്തിരിക്കണം റഹീമിന് നാടണയാൻ; മോചനം വൈകും, എട്ടാം തവണയും കേസ് മാറ്റിവച്ചു

  
Web Desk
February 13 2025 | 09:02 AM

No Decision Yet on Abdul Rahims Release from Riyadh Jail Court Delays Verdict Again

റിയാദ്: മലയാളികൾ ഏറെ കാത്തിരിക്കുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​​ന്റെ മോചന കാര്യത്തിൽ ഇന്നത്തെ കോടതി സിറ്റിങ്ങിലും തീരുമാനമുണ്ടായില്ല. 
വധശിക്ഷക്ക് വിധിക്കപ്പെട്ട് ഒടുവിൽ ദിയ പണം നൽകി മോചനം കാത്ത് റിയാദ് ജയിലിൽ കഴിയുന്ന റഹീമിന്റെ മോചനം ഇനിയും നീളും. നടപടിക്രമങ്ങൾ പൂർത്തിയാകാനുണ്ടെന്ന്​ ചൂണ്ടിക്കാട്ടി​ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.സഊദി ബാലൻ കൊല്ലപ്പെട്ട കേസിൽ 19 വർഷമായി റിയാദിലെ ജയിലിൽ കഴിയുകയാണ് റഹീം. 
 
ഇത് എട്ടാം തവണയാണ്​ റിയാദിലെ ക്രിമിനൽ​ കോടതി കേസ്​ മാറ്റിവെക്കുന്നത്​. ഇന്ന്​ (വ്യാഴാഴ്​ച) രാവിലെ​ 11.30ന് തുടങ്ങിയ​​ ഓൺലൈൻ സിറ്റിങ്​​ ഒരു മണിക്കൂറിലേറെ നീണ്ടിരുന്നു. പതിവുപോലെ ജയിലിൽനിന്ന്​ അബ്​ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി ഉദ്യോഗസ്​ഥരും റിയാദ്​ നിയമ സഹായസമിതി പ്രവർത്തകരും പ​ങ്കെടുത്തു.

ഫെബ്രുവരി രണ്ടിനായിരുന്നു കഴിഞ്ഞ സിറ്റിങ്​. വധശിക്ഷ ദിയാധനം സ്വീകരിച്ച്​ വാദിഭാഗം മാപ്പ്​ നൽകിയതോടെ കോടതി അഞ്ച്​ മാസം മുമ്പ്​ ഒഴിവാക്കിയിരുന്നു.  പബ്ലിക്​ റൈറ്റ്​ പ്രകാരമുള്ള കേസിൽ തീർപ്പാവാത്തതാണ്​ ജയിൽ മോചനം അനന്തമായി നീളാൻ ഇടയാക്കുന്നത്​​.  പബ്ലിക്​ റൈറ്റ്​ പ്രകാരമുള്ള കേസിൽ സാധാരണ തടവുശിക്ഷയാണ്​ വിധിക്കുക. 19 വർഷമായി തടവിലായതിനാൽ ഇനി തടവുശിക്ഷ വിധിച്ചാലും അബ്​ദുൽ റഹീമിന്​ അധികം ജയിലിൽ തുടരേണ്ടിവരില്ല. ഇതുവരെ അനുഭവിച്ച തടവുകാലം ശിക്ഷയായി പരിഗണിച്ച്​ മോചനം നൽകാനാണ്​ സാധ്യത.

 ഒന്നര കോടി സഊദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ആണ്​ ലോകവ്യാപകമായി മലയാളികൾ ചേർന്ന്​ റഹീമിനായി പിരിച്ച്​ നൽകിയത്​.  മരിച്ച സഊദി ബാലന്റെ കുടുംബത്തിന് ദിയാധനമായി നൽകാനുള്ള തുകയായിരുന്നു അത്. അത് നൽകിയതിന് പിന്നാലെയാണ് അവർ മാപ്പ്​ നൽകിയതും കോടതി വധശിക്ഷ റദ്ദ് ചെയ്​തതും. എന്നാൽപ്രൈവറ്റ്​ റൈറ്റ്​ പ്രകാരമുള്ള കേസിലുള്ള തീർപ്പ്​​ മാത്രമായിരുന്നു  ഇത്​ ​.

അതേ സമയം, പബ്ലിക്​ റൈറ്റ്​ പ്രകാരമുള്ള വിധിതീർപ്പിന്​ കോടതിയിൽ അദ്യം മുതൽ തുടങ്ങേണ്ടതുണ്ടായിരുന്നു. അതിന്റെ ആദ്യ സിറ്റിങ് കഴിഞ്ഞ വർഷം ഒക്​ടോബർ 21ന് നടന്നിരുന്നു. എന്നാൽ ബെഞ്ച്​ മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബെഞ്ച്​ തന്നെയാണ്​ മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും​ അറിയിച്ച്​​ കോടതി കേസ്​ മാറ്റിവെക്കുകയായിരുന്നു. അതിന്​ ശേഷം എല്ലാ മാസവും (ചില മാസങ്ങളിൽ രണ്ട്​ തവണ) കോടതി കേസ്​ പരിഗണിക്കുന്നുണ്ടെങ്കിലും തീർപ്പിലെത്താത്ത സ്ഥിതി വിശേഷമാണ് നിലവിൽ.

2006 ന​വം​ബ​റി​ലാ​ണ് സഊ​ദി ബാ​ലൻ അനസ്​ അൽ ഫായിസി​ന്റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ബ്​​ദു​ൽ റ​ഹീം അ​റസ്​റ്റിലായത്​. 2012ൽ റഹീമിന് വ​ധ​ശി​ക്ഷ വി​ധിച്ചു​. ഹൗസ്​ ഡ്രൈവർ വിസയിലെത്തി മൂന്നാം മാസത്തിലാണ്​ റഹീമിന്റെ ജീവിതം താളം തെറ്റിച്ച സംഭവമുണ്ടാവുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരിക്കെതിരെ ജാഗ്രതയുടെ ഒരു മാസം; ഓപ്പറേഷന്‍ ഡി-ഹണ്ട് ശക്തമാകുന്നു

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് വേനൽമഴക്കൊപ്പം ശക്തമായ കാറ്റ്; വ്യാപക നാശനഷ്ടം

Kerala
  •  3 days ago
No Image

ചോരാത്ത ഈ കൈകൾ ഇനി ധോണിയുടെ റെക്കോർഡിനൊപ്പം; വരവറിയിച്ച് ബാംഗ്ലൂർ താരം

Cricket
  •  3 days ago
No Image

ഒരാഴ്ചയ്ക്കുള്ളില്‍ ഇരുപതിനായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്ത് സഊദി 

Saudi-arabia
  •  3 days ago
No Image

പതിനാറുകാരനുമായി ബന്ധം; വിവാദങ്ങൾ ഉയർന്നതോടെ ഐസ്‌ലൻഡ് വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു

International
  •  3 days ago
No Image

കേരളത്തിൽ വ്യാപക വേനൽമഴ; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

Kerala
  •  3 days ago
No Image

ഡൽഹി ഹൈക്കോടതി ജഡ്ജിയെ മാറ്റിനിർത്തും; സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചു

latest
  •  3 days ago
No Image

സമൂഹമാധ്യമത്തിലൂടെ ഹജ്ജ്, ഉംറ വിസ തട്ടിപ്പിനു ശ്രമിച്ച സംഘം ദുബൈ പൊലിസ് പിടിയില്‍

uae
  •  3 days ago
No Image

ലഹരിക്കെതിരെ ജനകീയ പ്രചാരണത്തിന് തുടക്കമായി

organization
  •  3 days ago
No Image

ഭാര്യയെ കുറിച്ച് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത ഭർത്താവിനെ വീട്ടിൽ കയറി ആക്രമിച്ച അച്ഛനും മകനും പിടിയിൽ

Kerala
  •  3 days ago