HOME
DETAILS

കുവൈത്തില്‍ ഭിന്നശേഷിക്കാരുടെ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 1000 ദിനാര്‍ വരെ പിഴ

  
Shaheer
February 13 2025 | 19:02 PM

A fine of up to 1000 dinars for parking a vehicle in a handicapped parking area in Kuwait

കുവൈത്ത് സിറ്റി: ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേകം സംവരണം ചെയ്തിരിക്കുന്ന പാര്‍ക്കിങ് സ്ഥലങ്ങളില്‍ മറ്റുള്ളവര്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ കര്‍ശനമായ ശിക്ഷയെന്ന് കുവൈത്ത് അധികൃതര്‍. പുതിയ ഗതാഗത നിയമത്തിലെ ചട്ടങ്ങള്‍ പ്രകാരം, ഈ സ്ഥലങ്ങളില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന ആര്‍ക്കും 150 ദിനാര്‍ പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ട്.

ശിക്ഷകള്‍ അവിടെ അവസാനിക്കുന്നില്ലെന്നും നിയമ ലംഘനം കോടതിയുടെ മുമ്പില്‍ എത്തിയാല്‍ ചിലപ്പോള്‍ ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ഉള്‍പ്പെടെയുള്ള കഠിനമായ ശിക്ഷകളാണ് നിയമലംഘകരെ കാത്തിരിക്കുന്നത്. ജയില്‍ ശിക്ഷയ്ക്ക് പുറമേ, 600 ദിനാറില്‍ കുറയാത്തതും 1,000 ദിനാറില്‍ കൂടാത്തതുമായ പിഴ ഈടാക്കാനും പുതിയ നിയമം അധികാരികള്‍ക്ക് അനുമതി നല്‍കുന്നു. ഈ രണ്ട് പിഴകളില്‍ രണ്ടിലൊന്നോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചു ചുമത്താനും നിയമം അനുവദിക്കുന്നു.

ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പാര്‍ക്കിങ് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ കൂടുതല്‍ അവബോധം വളര്‍ത്തുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിരന്തരശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി. 

ഇതിനിടെ, ലൈസന്‍സില്ലാതെ വാഹനമോടിക്കല്‍, അപകടകരമായ ഡ്രൈവിങ് എന്നിവയുള്‍പ്പെടെ ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങള്‍ കാരണം 2024ല്‍ 74 പ്രവാസികളെ നാടുകടത്തിയതായി ഏകീകൃത ഗള്‍ഫ് ട്രാഫിക് വീക്ക് കമ്മിറ്റി 2025ന്റെ ചെയര്‍മാന്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ സുബ്ഹാന്‍ വ്യക്തമാക്കി. 2024ല്‍ ചെറുതും വലുതുമായ മൊത്തം 61,553 ട്രാഫിക് നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അല്‍ സുബ്ഹാന്‍ വിശദീകരിച്ചു. ഇവയില്‍ കൂടുതലും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ടതുമാണ്. കുവൈത്തില്‍ വര്‍ധിച്ചുവരുന്ന അപകട നിരക്കുകള്‍, ഗതാഗത ലംഘനങ്ങള്‍, അപകട മരണങ്ങള്‍ എന്നിവയാണ് ഗതാഗത നിയമത്തില്‍ പുതിയ ഭേദഗതികള്‍ കൊണ്ടുവരാന്‍ നിര്‍ബന്ധിതമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കുവൈത്തില്‍ നടക്കുന്ന 90 ശതമാനം ട്രാഫിക് അപകടങ്ങളും അശ്രദ്ധ മൂലമാണ് സംഭവിക്കുന്നതെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗമാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമായിട്ടുള്ളത്. ആഭ്യന്തര മന്ത്രാലയം പ്രതിദിനം രേഖപ്പെടുത്തുന്ന 200 മുതല്‍ 300 വരെ അപകടങ്ങളിലായി ശരാശരി 28 മുതല്‍ 30 വരെ പരുക്കുകള്‍ സംഭവിക്കുന്നുവന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള പിഴ നിലവില്‍ 5 കുവൈത്തി ദിനാര്‍ ആണ്. എന്നാല്‍ ഈ വര്‍ഷം ഏപ്രില്‍ 22ന് പുതിയ നിമയം പ്രാബല്യത്തില്‍ വരുന്നതോടെ ഇത് 75 ദിനാറായി ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്

Kerala
  •  2 days ago
No Image

ഇറാഖ്, ലിബിയ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ പ്രഖ്യാപിച്ച് ട്രംപ് ; 'നിങ്ങൾ ഇനി തീരുവ വർദ്ധിപ്പിച്ചാൽ...' എന്ന മുന്നറിയിപ്പ്

International
  •  2 days ago
No Image

മഹാരാഷ്ട്രയിൽ സ്കൂളിൽ ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ

National
  •  2 days ago
No Image

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി

National
  •  2 days ago
No Image

ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി

National
  •  2 days ago
No Image

കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും

Kerala
  •  2 days ago
No Image

മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

National
  •  2 days ago
No Image

ബക്ക് മൂൺ നാളെ ആകാശത്ത് തിളങ്ങും: എന്താണ്, എങ്ങനെ കാണാം?

International
  •  2 days ago
No Image

ബിൽ ഗേറ്റ്സിന്റെ ആസ്തിയിൽ 30% ഇടിവ്; ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽനിന്ന് പുറത്ത്

International
  •  2 days ago
No Image

60 ദിവസം തുടർച്ചയായി 9 മണിക്കൂർ ഉറങ്ങണം: മത്സരത്തിൽ യുവതി നേടിയത് 9.1 ലക്ഷം രൂപയും 'സ്ലീപ്പ് ചാമ്പ്യൻ' കിരീടവും; സീസൺ 5-നുള്ള പ്രീ-രജിസ്ട്രേഷൻ ആരംഭിച്ചു

Business
  •  2 days ago