HOME
DETAILS

നിങ്ങൾക്കറിയാമോ കാൻസർ രോ​ഗികൾക്ക് ആംബുലൻസ് വാടകയിൽ ഇളവുണ്ട്...; നിരക്കുകളും മറ്റ് ആനുകൂല്യങ്ങളും അറിയാം

  
Web Desk
February 14 2025 | 07:02 AM

Government Sets New Ambulance Rental Rates in Kerala From 600 to 2500

തിരുവനന്തപുരം: ആംബുലൻസുകൾക്ക് തോന്നുംപടി ഇനി വാടക ഈടാക്കാനാകില്ല. ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ നിശ്ചയിച്ച വാടക അനുസരിച്ച് മാത്രമേ സർവിസ് നടത്താൻ സാധിക്കൂ. 600 രൂപ മുതൽ 2,500 രൂപ വരെയാണ് സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ മിനിമം വാടക നിശ്ചയിച്ചിരിക്കുന്നത്.

എ.സി ഇല്ലാത്ത ഓമ്‌നി ആംബുലൻസിന് 600 രൂപയാണ് ആദ്യത്തെ 20 കിലോമീറ്ററിന് നിശ്ചയിച്ചിട്ടുള്ള മിനിമം വാടക. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 20 രൂപ വീതം നൽകണം. ഓക്‌സിജൻ വേണ്ടിവന്നാൽ അതിന് 200 രൂപ ചാർജ് ചെയ്യാം. മണിക്കൂറിന് 150 രൂപ വെയിറ്റിങ് ചാർജും ഈടാക്കാം.

എ.സി ഉള്ള ഓമ്‌നിക്ക് 20 കിലോമീറ്റർ മിനിമം ചാർജ് 800 രൂപയാണ് അടിസ്ഥാന വാടകത്തുക. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 25 രൂപ വീതം നൽകണം. ഓക്‌സിജന് 200, ഒരു മണിക്കൂർ വെയിറ്റിങ് ചാർജ് 150 രൂപ.

നോൺ എ.സി ട്രാവലർ ആംബുലൻസിന് ആയിരം രൂപ ആദ്യ 20 കിലോമീറ്ററിനും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 30 രൂപയും ഈടാക്കാം. വെയിറ്റിങ് ചാർജ് 200 രൂപയുമാണ്.
എ.സിയുള്ള ട്രാവലർ ആംബുലൻസിന് 20 കിലോമീറ്റർ മിനിമം ചാർജ് 1500 രൂപയാണ്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 50 രൂപ വീതം നൽകണം. 350 രൂപയാണ് ഒരു മണിക്കൂറിന് വെയിറ്റിങ് ചാർജ്.

ഐ.സി.യു സൗകര്യവും പരിശീലനം ലഭിച്ച ടെക്നീഷ്യൻസ് പ്രവർത്തിക്കുന്നതുമായ ഡി ലെവൽ ആംബുലൻസുകൾക്ക് 2,500 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് ഓരോ കിലോമീറ്ററിനും 50 രൂപ വീതം നൽകണം. 350 രൂപയാണ് ഈ ആംബുലൻസിന് മണിക്കൂർ അടിസ്ഥാനത്തിലുള്ള വെയ്റ്റിങ് ചാർജ്.


എന്നാൽ കാൻസർ രോഗികൾക്കും 12 വയസിൽ താഴെയുള്ള കുട്ടികൾക്കും രണ്ട് രൂപ വീതം കിലോമീറ്റർ നിരക്കിൽ കുറവ് അനുവദിക്കണം എന്ന് നിർദേശിച്ചിട്ടുണ്ട്. അതുപോലെ ബി.പി.എൽ വിഭാഗത്തിൽ പെട്ട രോഗികളെ കൊണ്ടുപോകുമ്പോൾ ഡി ലെവൽ ഐ.സി.യു ആംബുലൻസ് വാടക 20 ശതമാനം കുറയ്ക്കണം. പുതിയ വാടക നിരക്ക് ആംബുലൻസുകളിൽ പ്രദർശിപ്പിക്കണമെന്നും ഉത്തരവിലുണ്ട്.

നിരക്ക് (ആദ്യ 20 കി.മീ വരെ മിനിമം തുക)
ഓമ്‌നി ആംബുലൻസ് 600 രൂപ

എ.സി ഒാമ്നി 800 രൂപ
ട്രാവലർ ആംബുലൻസ് 1000 രൂപ

എ.സി ട്രാവലർ 1500 രൂപ
ഐ.സി.യു ആംബുലൻസ് 2500 രൂപ

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാട്ടർമാർക്ക് കളയുന്ന പുതിയ ഫീച്ചറുമായി ഗൂഗിൾ ജെമിനി; പകർപ്പവകാശ ആശങ്കയിൽ ലോകം

International
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-18-03-2025

PSC/UPSC
  •  6 days ago
No Image

താമരശ്ശേരി കൊലപാതകം: ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖും ഭാര്യയെ കൊലപ്പെടുത്തിയ യാസിറും അടുത്ത സുഹൃത്തുകൾ

Kerala
  •  6 days ago
No Image

നിഖാബോ, ബുർഖയോ ധരിച്ച് വാഹനമോടിക്കുന്നതിന് വിലക്കില്ല; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  6 days ago
No Image

കുറ്റ്യാടി പുഴയില്‍ വല വീശിയപ്പോള്‍ ലഭിച്ചത് സ്രാവ്; ആശങ്കയോടെ നാട്ടുകാര്‍

Kerala
  •  6 days ago
No Image

കുടുംബ വഴക്കിനെ തുടർന്ന് മറയൂരിൽ ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

Kerala
  •  6 days ago
No Image

പെരുന്നാൾ കച്ചവടം തകൃതി; യുഎഇയിൽ പെർഫ്യൂം, മധുര പലഹാര വിൽപനകളിൽ വർധന

uae
  •  6 days ago
No Image

മയക്കുമരുന്ന് ലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യാ മാതാപിതാക്കൾക്കും വെട്ടേറ്റു

Kerala
  •  6 days ago
No Image

ഓപ്പറേഷൻ ഡി-ഹണ്ട്; സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 212 പേർ പിടിയിൽ

Kerala
  •  6 days ago
No Image

മുട്ട പ്രതിസന്ധിയിൽ വലഞ്ഞ് ട്രംപ്; ഡെൻമാർക്ക് കനിയുമോ?

International
  •  6 days ago