ബോയ്സ് ടൗണില്‍ പാറക്കെട്ട് ഇടിഞ്ഞു വീണു
പേരാവൂര്‍: കൊട്ടിയൂര്‍ ബോയ്സ് ടൗണ്‍ ചുരം റോഡില്‍ പാറക്കെട്ടിടിഞ്ഞ് വീണു. ചുരത്തില്‍ മുകള്‍ ഭാഗത്ത് മുന്‍പ് ഇടിഞ്ഞ സ്ഥലത്തിന് സമീപത്തായാണ് ഇടിഞ്ഞുവീണത്. വലിയ പാറക്കെട്ടില്‍ നിന്നു പാറക്കഷണങ്ങള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഇളകി വീഴുകയായിരുന്നു. ചുരത്തില്‍ ഏറ്റവും അപകടമേറിയ ഭാഗത്താണ് പാറക്കെട്ടുകള്‍ വീണത്. റോഡിന്റെ ഒരു ഭാഗത്ത് മാത്രമായാണ് പാറക്കഷണങ്ങള്‍ കിടക്കുന്നത്. പണിമുടക്കായതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ ഇതുവഴി എത്താത്തതിനാലാണ് അപകടം ഒഴിവായി. നിലവില്‍ ഇളകി വീണ ഭാഗത്ത് വലിയ പാറക്കെട്ടുകളില്‍ വിള്ളല്‍ വീണ നിലയിലാണ്. അധികൃതര്‍ ഇടപെട്ട് വിള്ളല്‍ വീണതും അപകടാവസ്ഥയിലായതുമായ പാറക്കെട്ടുകള്‍ മാറ്റിയില്ലെങ്കില്‍ വന്‍ ദുരന്തത്തിനാകും ചുരം പാത സാക്ഷ്യം വഹിക്കേണ്ടി വരിക. കഴിഞ്ഞ തവണയും വാഹനങ്ങള്‍ ഇല്ലാത്തപ്പോഴാണ് വലിയ പാറക്കെട്ടുകള്‍ റോഡിലേക്ക് പതിച്ചത്. മണിക്കൂറുകളോളം അന്ന് ഗതാഗതം തടസപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."