എറണാകുളം ആര്‍ടിഒ കൈക്കൂലി കേസ്; ആർടിഒ ജഴ്സനെ സസ്പെൻഡ് ചെയ്തു
കൊച്ചി: എറണാകുളം ആര്‍ടിഒ കൈക്കൂലി കേസിൽ എറണാകുളം ആർടിഒ ജഴ്സനെ സസ്പെൻഡ് ചെയ്തു.ബസ് റൂട്ട് പെർമിറ്റ് മാറ്റാൻ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിലാണ് ജഴ്സണെ സസ്പെൻഡ് ചെയ്തത്. ആർടിഒ ജഴ്സണെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണം വേണമെന്ന് വിജിലൻസ് നിർദേശം നൽകി.ഇന്നലെ കൈക്കൂലി കേസില്‍ എറണാകുളം ആര്‍ടിഒ ബസ് പെർമിറ്റ് അനുവദിക്കാൻ ഏജന്റുമാരെ വച്ച് ആര്‍ടിഒ പണം പിരിച്ചെന്ന് റിമാൻഡ് റിപ്പോർട്ട് വന്നിരുന്നു.കേസിലെ മൂന്നാം പ്രതിയായ രാമപടിയാറിലൂടെ ഒന്നാം പ്രതിയായ ജർസൻ പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്.ജർസൻ, രണ്ടാം പ്രതി സജേഷ്, മൂന്നാം പ്രതി രാമപടിയാർ എന്നിവർ പരസ്പരം ബന്ധപ്പെട്ടിരുന്നത് വാട്ട്സ്ആപ്പ് കോളുകൾ വഴിയെന്നും വിജിലൻസ് കണ്ടെത്തി. ഇതിന്റെ തെളിവുകൾ പ്രതികളുടെ ഫോണിൽ നിന്ന് കണ്ടെത്തിയെന്നും വിജിലൻസ് റിപ്പോര്‍ട്ടിൽ പറയുന്നു.
പ്രതികൾ മൂന്നൂപേരും ചേർന്ന് സമാന രീതിയിലുള്ള അഴിമതികൾ മുൻപും നടത്തിയതായി സംസയിക്കുന്നുണ്ട് വിജിലൻസ്.പ്രതി ജോലി ചെയ്തിരുന്ന എറണാകുളം ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥരിൽ നിന്ന് മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും മറ്റേതെങ്കിലും ഉദ്യോഗസ്ഥർക്ക് കൈക്കൂലി കേസുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതിനായി കൈക്കൂലി കേസിൽ പ്രതികളായ മൂന്നുപേരെയും അന്വേഷണ സംഘത്തിൻരെ കസ്റ്റഡിയിൽ ലഭിക്കാൻ നാളെ അപേക്ഷ നൽകും.
കൈക്കൂലി കേസില്‍ അറസ്റ്റിലായ എറണാകുളം ആര്‍ടിഒ ജർസൻ്റെ വീട്ടില്‍ നിന്ന് 50ലധികം വിദേശ മദ്യകുപ്പികളും അറുപതിനായിരം രൂപയും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു.ഇന്നലെ വൈകീട്ട് വിജിലന്‍സ് എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെപിടികൂടിയത്. ഫോര്‍ട്ട് കൊച്ചി - ചെല്ലാനം റൂട്ടില്‍ ഓടുന്ന ബസിന്റെ പെര്‍മിറ്റ് സംബന്ധിച്ച് ജെയ്‌സണെതിരെ പരാതി കിട്ടിയിരുന്നു. ഇതിന്റെ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായതെന്ന് എസ്പി എസ് ശശിധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.പിടിയിലായ ഏജന്റ് സജി ആര്‍ടിഒയുടെ അടുത്തയാളാണെന്നും എസ്പി പറഞ്ഞു. വീട്ടില്‍ നടത്തിയ റെയ്ഡില്‍ വിലയേറിയ വിദേശമദ്യത്തിന്റെ 50 കുപ്പികളും റബര്‍ ബാന്‍ഡിട്ട് ചുരുട്ടിയ നിലയില്‍ 60,000 രൂപയും പിടിച്ചെടുത്തിരുന്നു. കൂടാതെ 50 ലക്ഷത്തില്‍പ്പരം ഡെപ്പോസിറ്റ് നടത്തിയതിന്റെ രേഖകളും സ്ഥലം വാങ്ങിയതിന്റെ രേഖകളും കണ്ടെടുത്തതായി വിജിലന്‍സ് എസ്പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."