HOME
DETAILS

വിദ്വേഷ പരാമര്‍ശം: പി.സി ജോര്‍ജ് ജയിലിലേക്ക്

  
Web Desk
February 24 2025 | 10:02 AM

court denied-anticipatory-bail-p-c-george-on-remanded

കോട്ടയം: ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശ കേസില്‍ ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോര്‍ജ്ജിനെ കോടതി റിമാന്‍ഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും. ജാമ്യാപക്ഷേ തള്ളിയ കോടതി. മാര്‍ച്ച് 10 വരെയാണ് പി.സി ജോര്‍ജിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. 

തീർ‌ത്തും നാടകീയമായി ഈരാറ്റുപേട്ട കോടതിയിലാണ് പി.സി ഇന്ന് കീഴടങ്ങിയത്.തുടർന്ന്  മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായി. ബി.ജെ.പി നേതാക്കൾക്കൊപ്പമാണ് കോടതിയിലെത്തിയത്. പൊലിസ് അറസ്റ്റിനായി വീട്ടിലെത്തിയ ശേഷമാണ് കീഴടങ്ങൽ. വിദ്വേഷ പരാമർശത്തിൽ ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പി.സി ജോർജ്ജിനെ അറസ്റ്റ് ചെയ്യാനായി രാവിലെ പൊലിസ് വീട്ടിലെത്തിയിരുന്നു. 

ചാനൽ ചർച്ചയ്ക്കിടെ ജോർജ് നടത്തിയ മുസ്‌ലിം വിരുദ്ധ പരാമർശത്തിനെതിരേ മുസ്‌ലിം യൂത്ത് ലീഗ് പൊലിസിൽ പരാതി നൽകിയിരുന്നു. ഇതിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ മുൻകൂർ ജാമ്യം തേടി കോട്ടയം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും തള്ളി. പിന്നാലെ ജോർജ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ഡി.ജി.പിയുടെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട പൊലിസ് അറസ്റ്റിലേക്ക് നീങ്ങിയത്.

ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻറെ ബെഞ്ചാണ് കഴിഞ്ഞ ദിവസം വാദം പൂർത്തിയാക്കിയത്. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വിദ്വേഷജനകമായ പരാമർശം അബദ്ധത്തിൽ പറ്റിപ്പോയ പിഴവെന്നായിരുന്നു പി.സി ജോർജിൻറെ വാദം. പരാമ‍ർശത്തിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 

ജോർജിനെ തിരക്കി ശനിയാഴ്ച രണ്ടുതവണ പൊലിസ് വീട്ടിലെത്തിയെങ്കിലും കാണാൻ കഴിഞ്ഞില്ല. രഹസ്യ കേന്ദ്രത്തിലേക്ക് മാറിയ ജോർജ് തിങ്കളാഴ്ച ഹാജരാകാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ച് പാലാ ഡിവൈ.എസ്.പിക്ക് കത്ത് നൽകിയിരുന്നു. ആരോഗ്യപരമായ കാരണത്താലും സ്ഥലത്ത് ഇല്ലാത്തതിനാലും സാവകാശം അനുവദിക്കണം എന്നായിരുന്നു ആവശ്യം. ഇന്ന് ജോർജ് ഈരാറ്റുപേട്ട പൊലിസിന് മുമ്പാകെ ഹാജരാകുമെന്ന് മകൻ ഷോൺ ജോർജും വ്യക്തമാക്കിയിരുന്നു. അതേസമയം, ജോർജ് സുപ്രിംകോടതിയെ സമീപിക്കുമെന്നും വിവരമുണ്ട്.

പി.സി ജോർജ്ജിന്റെ അറസ്റ്റ് തടയാൻ ബി.ജെ.പി പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. അതേ സമയം, ബി.ജെ.പി പ്രവർത്തകരുടെ പ്രകടനം പൊലിസ് തടഞ്ഞിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മീരിലെ മട്ടൺ ഗോഷിന്റെ ഉപ്പ് മധുരമായി മാറി; 11 അംഗ മലയാളി കുടുംബം പഹൽഗാം ഭീകരാക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

National
  •  2 days ago
No Image

മഞ്ഞൾപ്പൊടിയിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന മായംചേർക്കൽ വ്യാപകം; നടപടിയെടുക്കാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്

Kerala
  •  2 days ago
No Image

ഹജ്ജ് യാത്രകൾക്കായുള്ള വിമാനം ഷെഡ്യൂളായി; കേരളത്തിൽ നിന്നും 81 സർവിസുകൾ

Kerala
  •  2 days ago
No Image

പഹൽഗാം ഭീകരാക്രമണം: മുസ്‌ലിംകൾക്കെതിരെ വിദ്വേഷവും ആക്രമണവും കൂടുന്നു; രാജസ്ഥാനിൽ പള്ളിയുടെ പടവിൽ പോസ്റ്റർ പതിച്ച് ബിജെപി എംഎൽഎ, കേസ് എടുത്തതോടെ മാപ്പ് പറഞ്ഞു

National
  •  2 days ago
No Image

കാലടി സർവകലാശാലക്ക് മുന്നിൽ പ്രധാനമന്ത്രിയെ വിമർശിച്ച് ഫ്ലെക്സ് വെച്ച സംഭവം; അന്വേഷണം ശക്തമാക്കി പൊലിസ്

Kerala
  •  2 days ago
No Image

പാകിസ്താനെതിരെ തിരിച്ചടി തുടർന്ന് ഇന്ത്യ; മുന്നറിയിപ്പില്ലാത്ത ഉറി ഡാം തുറന്നുവിട്ടു, ഝലം നദിയിൽ വെള്ളപൊക്കം

International
  •  2 days ago
No Image

രണ്ട് പ്രശസ്ത സംവിധായകർ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ; ജാമ്യത്തിൽ വിട്ടു

Kerala
  •  2 days ago
No Image

എഡിജിപി മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം; ഇനിമുതൽ അഗ്നിരക്ഷാസേന മേധാവി

Kerala
  •  2 days ago
No Image

നിർണായക കളി മഴ കൊണ്ടുപോയി; പഞ്ചാബിനും കൊൽക്കത്തക്കും തിരിച്ചടി  

Cricket
  •  2 days ago
No Image

42 വര്‍ഷം ബഹ്റൈനില്‍ കുടുങ്ങി; ഒടുവില്‍ കേരളത്തിലേക്ക് മടങ്ങി പ്രവാസി

bahrain
  •  2 days ago