HOME
DETAILS

ഹമാസിന് വഴങ്ങി; തടഞ്ഞുവച്ച ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ മോചിപ്പിച്ചു; പകരം നാലുമൃതദേഹങ്ങള്‍ കൈമാറി

  
Web Desk
February 27, 2025 | 1:17 AM

Israel releases Palestinian prisoners as Hamas hands over captive deadbodies

ഗസ്സ: തടഞ്ഞുവച്ച 602 ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ വിട്ടയച്ചുതുടങ്ങി. സംഘത്തിലെ നിരവധി പേരെ മോചിപ്പിച്ചതായും അവര്‍ റാമല്ലയില്‍ എത്തിയതായും അല്‍ജസീറ റിപ്പോര്‍ട്ട്‌ചെയ്തു. തടവുകാരെ വിട്ടയക്കാതെ ഇസ്‌റാഈലുമായി ചര്‍ച്ചയില്ലെന്ന് പ്രഖ്യാപിച്ച് ഹമാസ് നിലപാട് കടുപ്പിച്ചതോടെയാണ് ഇസ്‌റാഈല്‍ അയഞ്ഞത്. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി നാലു മൃതദേഹങ്ങള്‍ കൂടി ഹമാസ് കൈമാറുകയുംചെയ്തു. ഒന്നാംഘട്ട വെടിനിര്‍ത്തല്‍ കരാറിന്റെ അവസാനവട്ട തടവുകാരുടെയും ബന്ദികളുടെയും കൈമാറ്റങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മൃതദേഹങ്ങള്‍ തിരിച്ചറിയുന്ന നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് റെഡ്‌ക്രോസ് അറിയിച്ചു.

ആറു ഇസ്‌റാഈല്‍ തടവുകാരെ വിട്ടയച്ചതിനു പകരം 620 പേരെ വിട്ടയക്കാനായിരുന്നു കരാര്‍. എന്നാല്‍ ഹമാസ് തടവുകാരെ മോചിപ്പിക്കുമ്പോള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചു എന്നാരോപിച്ച് ജയിലില്‍നിന്ന് മോചിപ്പിച്ച് ഫലസ്തീനിലേക്ക് കൊണ്ടുപോകാന്‍ ബസില്‍ കയറ്റിയ ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ തിരിച്ചുവിളിക്കുകയായിരുന്നു. പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഓഫിസാണ് തടവുകാരെ തിരിച്ചുവിളിക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കിയത്. ശനിയാഴ്ചയാണ് വെടിനിര്‍ത്തല്‍ കരാരിന്റെ ഒന്നാംഘട്ടം അവസാനിക്കുക. ഇതിനു മുന്‍പ് തടവുകാരെ കൈമാറണമെന്ന് ഹമാസ് ഇസ്‌റാഈലിന് അന്ത്യശാസനം നല്‍കിയിരുന്നു.

സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഫലസ്തീന്‍ തടവുകാരെയാണ് ഇസ്‌റാഈല്‍ മോചിപ്പിച്ചത്. ഇവരെയെല്ലാം പലപ്പോഴായി ഫലസ്തീനില്‍നിന്ന് നിയമവിരുദ്ധമായി പിടിച്ചുകൊണ്ടുപോയതായിരുന്നു.

ഹമാസ് കൈമാറിയ മൃതദേഹങ്ങള്‍ ഇവരുടെതാണ്: 

  • ഷ്‌ലോമോ മന്‍സൂര്‍: 2023 ഒക്ടോബര്‍ 7ന് ഇസ്‌റാഈലില്‍ നടത്തിയ മിന്നലാക്രമണത്തിലാണ് 86 വയസ്സുള്ള ഷ്‌ലോമോ കൊല്ലപ്പെട്ടത്. ഭാര്യ മസാല്‍ രക്ഷപ്പെടുകയായിരുന്നു.
  • സാച്ചി ഇഡാന്‍: മിന്നലാക്രമണത്തിനിടെയാണ് 50 വയസ്സുള്ള സാച്ചി ഇഡാനും കൊല്ലപ്പെട്ടത്.
  • ഒഹാദ് യഹലോമി: മിന്നലാക്രമണത്തിനിടെയാണ് 50 വയസ്സുള്ള ഒഹാദ് യഹലോമിയും കൊല്ലപ്പെട്ടത്.
  • ഇറ്റ്‌സിക് എല്‍ഗരത്ത്: 69 വയസ്സുള്ള ഇറ്റ്‌സിക് എല്‍ഗരത്തും മിന്നലാക്രമണത്തിനിടെയാണ് കൊല്ലപ്പെട്ടത്.

ഇന്റര്‍നാഷനല്‍ റെഡ്‌ക്രോസിന്റെ സാന്നിധ്യത്തില്‍ ഈജിപ്തിന്റെ മേല്‍നോട്ടത്തിലാണ് തടവുകാരെയും ബന്ദികളുടെ മൃതദേഹങ്ങളും കൈമാറുന്നത്. ശനിയാഴ്ചയ്ക്കകം തടവുകാരെ കൈമാറണമെന്ന് ഇസ്‌റാഈലിനോട് ഹമാസ് ആവശ്യപ്പെട്ടിരുന്നു. മോചിപ്പിക്കപ്പെട്ട തടവുകാരെ വീണ്ടും തടഞ്ഞുവച്ചതിനെ ഇസ്‌റാഈല്‍ ന്യായീകരിക്കാന്‍ കാരണം കണ്ടെത്തുകയാണെന്ന് ഹമാസ് ആരോപിച്ചു.

ആദ്യഘട്ട വെടിനിര്‍ത്തലിന്റെ ഭാഗമായി 33 തടവുകാരെ ഹമാസും പകരം 1900 തടവുകാരെ ഇസ്‌റാഈലും മോചിപ്പിക്കണം. 33 തടവുകാര്‍ക്ക് പുറമേ എട്ട് മൃതദേഹങ്ങളും ഹമാസ് കൈമാറണം എന്നാണ് കരാര്‍. ഇതില്‍ നാല് മൃതദേഹങ്ങള്‍ ഇതിനകം ഹമാസ് കൈമാറിയിരുന്നു. ശേഷിക്കുന്ന നാല് പേരുടെ മൃതദേഹം കൂടിയാണ് ഇപ്പോള്‍ കൈമാറിയത്. ഒന്നാംഘട്ട തടവുകാരെ കൈമാറല്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം അടുത്തയാഴ്ചയോടെ രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ച തുടങ്ങുമെന്നാണ് കരുതുന്നത്.

Israel releases Palestinian prisoners as Hamas hands over captive deadbodies



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  5 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  5 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  5 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  5 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  5 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  5 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  5 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  6 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  6 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  6 days ago