HOME
DETAILS

റമദാന്‍ മാസത്തോട് അനുബന്ധിച്ച് പൊതുഗതാഗത മേഖലയിലെ സമയക്രമം പുതുക്കി ദുബൈ ആര്‍ടിഎ

  
Web Desk
February 27 2025 | 04:02 AM

RTA has revised the schedule of public transport in connection with the month of Ramadan

ദുബൈ: റമദാന്‍ മാസത്തോട് അനുബന്ധിച്ച് ദുബൈയിലെ മെട്രോ, ട്രാം, പെയ്ഡ് പാര്‍ക്കിംഗ് സോണുകള്‍, പബ്ലിക് ബസുകള്‍, മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട്, കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററുകള്‍, സര്‍വീസ് പ്രൊവൈഡര്‍ സെന്ററുകള്‍ (വാഹന പരിശോധന) എന്നിവ ഉള്‍പ്പെടുന്ന എല്ലാ സര്‍വീസുകളുടെയും പുതുക്കിയ  പ്രവര്‍ത്തന സമയം പ്രഖ്യാപിച്ച് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). 

ദുബൈ മെട്രോ
റെഡ്, ഗ്രീന്‍ ലൈന്‍ സ്റ്റേഷനുകള്‍:

തിങ്കള്‍ മുതല്‍ വ്യാഴം വരെ: രാവിലെ 5 മുതല്‍ അര്‍ദ്ധരാത്രി വരെ

വെള്ളിയാഴ്ച: രാവിലെ 5 മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 1 വരെ

ശനിയാഴ്ച: രാവിലെ 5 മുതല്‍ അര്‍ദ്ധരാത്രി വരെ

ഞായറാഴ്ച: രാവിലെ 8 മുതല്‍ അര്‍ദ്ധരാത്രി വരെ

ദുബൈ ട്രാം

തിങ്കള്‍ മുതല്‍ ശനി വരെ: രാവിലെ 6 മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 1 മണി വരെ

ഞായറാഴ്ച: രാവിലെ 9 മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 1 മണി വരെ


ബസുകള്‍, മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട്

യാത്രക്കാര്‍ S'hail ആപ്പ് സന്ദര്‍ശിച്ച് ഷെഡ്യൂളുകളിലെ മാറ്റങ്ങള്‍ പരിശോധിക്കണം.


പൊതു പാര്‍ക്കിംഗ് സമയക്രമം

തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെയും രാത്രി 8 മുതല്‍ അര്‍ദ്ധരാത്രി വരെയുമായിരിക്കും പൊതു പാര്‍ക്കിംഗ് സമയം. അതേസമയം, മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് കെട്ടിടങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.


കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററുകള്‍

ഉമ്മു റമൂല്‍, ദേര, അല്‍ ബര്‍ഷ, അല്‍ തവാര്‍, അല്‍ മനാര എന്നിവിടങ്ങളില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയും വെള്ളിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും സേവനങ്ങള്‍ ലഭ്യമാകും. അതേസമയം, ഉമ്മു റമൂല്‍, ദേര, അല്‍ ബര്‍ഷ, അല്‍ കിഫാഫ്, ആര്‍ടിഎയുടെ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്മാര്‍ട്ട് കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

സര്‍വീസ് പ്രൊവൈഡേഴ്‌സ് സെന്ററുകള്‍

തസ്ജീല്‍ ജബല്‍ അലി: തിങ്കള്‍ മുതല്‍ വ്യാഴം വരെയും ശനിയാഴ്ചയും രാവിലെ 7 മുതല്‍ വൈകുന്നേരം 4 വരെ. 
വെള്ളി: രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 വരെ. 
ഹത്ത: തിങ്കള്‍ മുതല്‍ വ്യാഴം വരെയും ശനിയാഴ്ചയും: രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 3 വരെ. 
വെള്ളി: രാത്രി 8 മുതല്‍ ഉച്ചയ്ക്ക് 12 വരെ.


അല്‍ ഖുസൈസ്, അല്‍ ബര്‍ഷ, അല്‍ വാര്‍സന്‍: തിങ്കള്‍ മുതല്‍ വ്യാഴം വരെയും ശനിയാഴ്ചയും: രാവിലെ 8 മുതല്‍ വൈകുന്നേരം 4 വരെയും രാത്രി 8 മുതല്‍ അര്‍ദ്ധരാത്രി വരെയും. 
വെള്ളിയാഴ്ച: രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെയും, വൈകുന്നേരം 4 മുതല്‍ അര്‍ദ്ധരാത്രി വരെയും.
വൈകുന്നേരം 4:01 മുതല്‍ 7:59 വരെ ആഴ്ച മുഴുവന്‍ വാഹന പരിശോധന സേവനങ്ങള്‍ മാത്രമേ ലഭ്യമാകൂ.

അല്‍ മുതകമേല അല്‍ അവീര്‍, അല്‍ മുതകമില അല്‍ ഖൂസ്, വാസല്‍ നാദ് അല്‍ ഹമര്‍, വാസല്‍ അല്‍ ജദ്ദാഫ്, വാസല്‍ അറേബ്യന്‍ സെന്റര്‍, തമാം, കാര്‍സ് അല്‍ മംസാര്‍, കാര്‍സ് ദെയ്ര, അല്‍ മുമയാസ് അല്‍ ബര്‍ഷ, അല്‍ മുമയാസ് അല്‍ മിസ്ഹാര്‍, താജ്ദീദ്, തസ്ജീല്‍ ഡിസ്‌കവറി ഗാര്‍ഡന്‍സ്, തസ്ജീല്‍ മോട്ടോര്‍ സിറ്റി, തസ്ജീല്‍ സിറ്റി ഓഫ് അറേബ്യ, ഷാമില്‍ അല്‍ ഖുസൈസ്, ഷാമില്‍ അല്‍ അദേദ്, ഷാമില്‍ നാദ് അല്‍ ഹമര്‍, അബര്‍ സെന്ററുകള്‍ എന്നിവയുടെ സേവന സമയം ഇപ്രകാരമായിരിക്കും: രാവിലെ 8 മുതല്‍ വൈകുന്നേരം 4 വരെയും രാത്രി 8 മുതല്‍ അര്‍ദ്ധരാത്രി വരെയും.

വെള്ളിയാഴ്ച മാത്രം രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെയും രാത്രി 8 മുതല്‍ അര്‍ദ്ധരാത്രി വരെയും.


അല്‍ അവീര്‍ തസ്ജീല്‍, അല്‍ സത്വ ഓട്ടോപ്രോ, അല്‍ മന്‍ഖൂല്‍ ഓട്ടോപ്രോ, അല്‍ തവാര്‍ തസ്ജീല്‍, അല്‍ യലായിസ്, അല്‍ മുഹൈസ്‌ന ഷമേല്‍: തിങ്കള്‍ മുതല്‍ വ്യാഴം വരെയും ശനിയാഴ്ചയും: രാവിലെ 8 മുതല്‍ വൈകുന്നേരം 4 വരെയുംയും രാത്രി 8 മുതല്‍ അര്‍ദ്ധരാത്രി വരെയും. 

വെള്ളി, ഞായര്‍ ദിവസങ്ങളില്‍: രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെയും രാത്രി 8 മുതല്‍ അര്‍ദ്ധരാത്രി വരെയും. ഞായറാഴ്ചകളില്‍ സാങ്കേതിക പരിശോധനാ സേവനങ്ങള്‍ മാത്രമേയുള്ളൂ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറിയാതെ അധികമായി വായ്പയില്‍ തിരിച്ചടച്ചത് 3,38,000 ദിര്‍ഹം; ഒടുവില്‍ ഉപഭോക്താവിന് തുക തിരിച്ചു നല്‍കാന്‍ ഉത്തരവിട്ട് ഫുജൈറ കോടതി

uae
  •  5 days ago
No Image

മലപ്പുറം കൊണ്ടോട്ടിയില്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  5 days ago
No Image

ഡ്രൈവറില്ലാതെ പിന്നോട്ടോടിയ കെഎസ്ആര്‍ടിസി ബസ് മറ്റൊരു ബസിലിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക് 

Kerala
  •  5 days ago
No Image

ദുബൈയില്‍ സ്മാര്‍ട്ട് ഗേറ്റ് സൗകര്യത്തോടെ പാസ്‌പോര്‍ട്ട് പരിശോധന ഇനി വേഗത്തില്‍; ആര്‍ക്കെല്ലാം ഉപയോഗിക്കാമെന്നറിയാം?

uae
  •  5 days ago
No Image

സമസ്ത പൊതുപരീക്ഷ: സേ പരീക്ഷ, പുനഃപരിശോധന ഫലം പ്രസിദ്ധീകരിച്ചു

Kerala
  •  5 days ago
No Image

കമ്മീഷന്‍ വൈകുന്നതില്‍ പ്രതിഷേധവുമായി റേഷന്‍ വ്യാപാരികള്‍

Kerala
  •  5 days ago
No Image

ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ: ഹോട്ടൽ മുറിയിൽ നിന്ന് ഓടിയ സംഭവത്തിൽ പറഞ്ഞതിലും നേരത്തെ ഹാജരായി

Kerala
  •  5 days ago
No Image

റോഡില്‍ എഐ ക്യാമറയുണ്ട്; വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ ഒമാന്‍

oman
  •  5 days ago
No Image

ഐസിയുവില്‍ നഴ്‌സുമാര്‍ നോക്കി നില്‍ക്കെ എയര്‍ഹോസ്റ്റസ് പീഡനത്തിനിരയായ സംഭവം;  പ്രതി പിടിയില്‍

National
  •  5 days ago
No Image

ഈസ്റ്റര്‍ തിരക്കു പ്രമാണിച്ച് യാത്രക്കാര്‍ക്കു മുന്നറിയിപ്പുമായി എമിറേറ്റ്‌സ്; വാരാന്ത്യത്തില്‍ യാത്രക്കാരുടെ തിരക്കേറുമെന്നും എമിറേറ്റ്‌സ്

uae
  •  5 days ago