ജയ്പൂരിൽ ബിജെപി യോഗത്തിൽ സംഘർഷം; നേതാക്കൾ ഏറ്റുമുട്ടി, കോളറിൽ പിടിച്ചുവലിച്ചു
ജയ്പൂർ: രാജസ്ഥാനിലെ ബിജെപി ന്യൂനപക്ഷ മുന്നണി യോഗത്തിനിടെ രണ്ട് നേതാക്കൾ തമ്മിൽ വേദിയിൽ ഏറ്റുമുട്ടി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി സംസ്ഥാന പ്രസിഡന്റ് മദൻ റാത്തോഡിനെ സ്വാഗതം ചെയ്യാനായിരുന്ന യോഗത്തിൽ നേതാക്കൾ തമ്മിൽ ഉടലെടുത്ത തർക്കം കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു.
വ്യാഴാഴ്ച ബിജെപി സംസ്ഥാന ഓഫീസിൽ ന്യൂനപക്ഷ മോർച്ചാ പ്രസിഡന്റ് ഹമീദ് ഖാൻ മേവതിയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
യോഗത്തിനിടെ ബിജെപി പ്രവർത്തകനായ ഫരീദുദ്ദീൻ ജാക്കി വേദിയിലേക്ക് കയറാൻ ശ്രമിച്ചതോടെ തർക്കം ഉടലെടുത്തു. ന്യൂനപക്ഷ മുന്നണിയുടെ ജനറൽ സെക്രട്ടറി ജാവേദ് ഖുറേഷി അദ്ദേഹത്തെ തടയാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ ഇരുവരും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ട് പിന്നീട് സംഘർഷത്തിലേക്ക് എത്തുകയായിരുന്നു. ഇരുവരും പരസ്പരം കോളറിൽ പിടിച്ച് വലിക്കുന്ന ദൃശ്യം ക്യാമറയിൽ പതിഞ്ഞു, ഇത് ബിജെപിക്കു വലിയ മാനേക്കേടായി മാറി.
പാർട്ടി നേതാവിനെ വരവേൽക്കാനിരുന്ന പരിപാടി സംഘർഷത്തിനിടയാക്കുകയും പാർട്ടി പ്രവർത്തകർ ഇടപെട്ട് ഇരുവരെയും ശാന്തപ്പെടുത്തേണ്ട അവസ്ഥയിലാക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."