
കേരളത്തിൽ ഇന്ന് മുതൽ ഡിജിറ്റൽ ആർസി സർട്ടിഫിക്കറ്റ് പ്രാബല്യത്തിൽ

ഡ്രൈവിങ് ലൈസൻസിനുശേഷം കേരളത്തിലെ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും (RC) ഇന്ന് മുതൽ ഡിജിറ്റലാകുന്നു. മാർച്ച് 1 ശനിയാഴ്ച മുതൽ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ ലഭ്യമാകുമെന്ന് ഗതാഗത കമ്മീഷണർ സി.എച്ച്. നാഗരാജു അറിയിച്ചു.
ആർസി ബുക്കിന്റെ ഡിജിറ്റൽ പകർപ്പ് ഇപ്പോൾ കേന്ദ്ര സർക്കാർ മൊബൈൽ ആപ്പുകളായ ഡിജി ലോക്കർ, എം പരിവാഹൻ എന്നിവയിലും ആർ സി ഡിജിറ്റൽ പകർപ്പ് ലഭിക്കും . ഇതുവഴി വാഹന ഉടമകൾക്ക് എല്ലാ പ്രായോഗിക ആവശ്യങ്ങൾക്കും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ചെയ്ത് ഉപയോഗിക്കാനാകും. ഡിജിറ്റൽ പകർപ്പുകൾ ബാങ്ക് ഹൈപ്പോഥിക്കേഷനുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ എംവിഡി പൂർത്തിയാകുന്നതോടെ ആർസി ബുക്കുകൾ ഓൺലൈനിൽ ലഭ്യമാകും.
കാക്കനാട്ടെ അച്ചടി കേന്ദ്രത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിയതും 10 കോടി രൂപയുടെ കുടിശ്ശിക ഉണ്ടായതുമാണ് കാർഡ് വിതരണം നിർത്താൻ കാരണം. അതിനാൽ അച്ചടി ചെലവ് ഒഴിവാക്കി പൂർണമായും ഡിജിറ്റൽ രീതിയിലേക്ക് മാറാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ആർ സി ഡിജിറ്റലായി മാറിയതോടെ അച്ചടി ചെലവ് മൂലം സർക്കാറിന് ലഭിക്കുന്ന സാമ്പത്തിക നേട്ടം വാഹന ഉടമയ്ക്ക് ലഭിക്കില്ല. പുതിയ സംവിധാനത്തിലേക്ക് മാറുമ്പോൾ സർക്കാരിന് നഷ്ടം ഉണ്ടാകരുതെന്ന നിലപാട് എടുത്തതിനെ തുടർന്നാണ് ഈ രീതി.
വാഹന ഉടമകൾക്ക് എന്തൊക്കെ ചെയ്യണം?
ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ, ആർസി സർട്ടിഫിക്കറ്റുമായി ലിങ്ക് ചെയ്യണം. ഉടമസ്ഥാവകാശ കൈമാറ്റം, ഹൈപ്പോഥെക്കേഷൻ മാറ്റം തുടങ്ങിയ സേവനങ്ങൾക്കായി ഇത് നിർബന്ധമാണ്. ഇതിനായി ഫെബ്രുവരി മുതൽ തന്നെ വാഹന ഉടമകൾ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യണമെന്ന് ഗതാഗത വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഡിജിറ്റലാകുന്നതോടെ വേഗത്തിൽ ആർ സി ലഭിക്കും
ഡിജിറ്റലാകുന്നതോടെ ആർസി ലഭിക്കുന്നതിൽ കാലതാമസം കുറയുകയും, എന്നാൽ അച്ചടി ചെലവ് ഒഴിവാകുന്നില്ലെന്നതുകൊണ്ടു ഫീസ് കുറയ്ക്കില്ല. സർവീസ് ചാർജ് വർദ്ധിപ്പിച്ചേക്കും എന്നാണു റിപ്പോർട്ട്. ഇതേ രീതിയാണ് ഡ്രൈവിങ് ലൈസൻസിനും നിലവിൽ പ്രാബല്യത്തിൽ വരുത്തിയിട്ടുള്ളത്. കേരള മോട്ടോർ വാഹന വകുപ്പിന്റെ ഡിജിറ്റൽ സേവനങ്ങളുടെ ഭാഗമായാണ് ഈ മാറ്റം. ഇനി മുതൽ ആർസി ബുക്കിന്റെ അച്ചടി പതിപ്പുകൾ വിതരണം ചെയ്യില്ല എന്ന് പൂർണ്ണമായും മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നൂറനാട് നാലാം ക്ലാസുകാരിയെ മർദ്ദിച്ച സംഭവം; പിതാവും, രണ്ടാനമ്മയും പിടിയിൽ
Kerala
• 5 days ago
SSC CGL 2025: അഡ്മിറ്റ് കാർഡ് ഉടൻ; പരീക്ഷ ഈ മാസം
latest
• 5 days ago
പരസ്പരം സംസാരിക്കാതെ ഷാര്‍ജയില്‍ മലയാളി ദമ്പതികള്‍ ജീവിച്ചത് പത്തു വര്‍ഷം; വേര്‍പിരിയലിനു പകരം മൗനം തിരഞ്ഞെടുക്കുന്നതിനെതിരെ യുഎഇയിലെ മനഃശാസ്ത്രവിദഗ്ധർ
uae
• 5 days ago
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കൈക്കലാക്കി; തട്ടിപ്പിന് കൂട്ടുനിന്ന് അമ്മയും; അറസ്റ്റ്
Kerala
• 5 days ago
ടെസ്‌ലയക്ക് ഇന്ത്യ ഇഷ്ടപ്പെട്ടു: ഡൽഹിയിലും ഗുഡ്ഗാവിലും പുതിയ ഷോറൂമുകൾ ഉടൻ തുറക്കും
auto-mobile
• 5 days ago
സ്വർണ്ണം കടത്താൻ കൂട്ടുനിന്നു; കസ്റ്റംസ് ഇൻസ്പെക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
Kerala
• 5 days ago
'പരസ്പര വിശ്വാസം കൊണ്ട് കെട്ടിപ്പടുത്ത ബന്ധം': പുടിനെ കണ്ട് ഷെയ്ഖ് മുഹമ്മദ്; യുഎഇയുമായി കൂടുതല്‍ അടുക്കാന്‍ റഷ്യ
uae
• 5 days ago
ഉയർന്ന മൈലേജും യാത്രാസുഖവും: 10 ലക്ഷം രൂപയിൽ വാങ്ങാവുന്ന മികച്ച 4 സെഡാൻ കാറുകൾ
auto-mobile
• 5 days ago
കൂലിപ്പട്ടാളവുമായി പോയ ഇമാറാത്തി വിമാനം തകര്‍ത്തുവെന്ന സുഡാന്‍ സായുധ സേനയുടെ അവകാശവാദം നിഷേധിച്ച് യുഎഇ | UAE Plane
uae
• 5 days ago
പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ
Kerala
• 5 days ago
ഒക്ടോബര്‍ മുതല്‍ വിമാനങ്ങളിലെ പവര്‍ ബാങ്ക് ഉപയോഗത്തിന് പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി എമിറേറ്റ്സ് | Emirates power bank rules
uae
• 5 days ago
ആരോപണങ്ങള്‍ക്ക് മറുപടി; ബോക്സിലുണ്ടായിരുന്ന നെഫ്രോസ്കോപ്പ് നന്നാക്കാന്‍ പണമില്ലാതെ കമ്പനി തിരിച്ചയച്ച ഉപകരണമെന്ന് ഡോ. ഹാരിസ്
Kerala
• 5 days ago
വീട്ടിലെ പ്രശ്നങ്ങളും ദുരനുഭവങ്ങളും ഇനി ധൈര്യപൂര്‍വം അറിയിക്കാം; ഉടന്‍ സ്കൂളുകളില്‍ 'ഹെല്പ് ബോക്സ്' സ്ഥാപിക്കും
Kerala
• 5 days ago
അവൻ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്: മോയിൻ അലി
Cricket
• 5 days ago
സഞ്ജുവിന് പകരം ഇന്ത്യൻ ഇതിഹാസം രാജസ്ഥാനിലേക്ക്; ഞെട്ടിക്കാനൊരുങ്ങി റോയൽസ്
Cricket
• 5 days ago
'അക്രമത്തെ അതിശക്തമായി അപലപിക്കുന്നു....ഇനിയെങ്കിലും ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയണം'; ഒഡീഷയിൽ കന്യാസ്ത്രീകൾക്കും വൈദികർക്കും മർദനമേറ്റ സംഭവത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
Kerala
• 5 days ago
ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കടയുമ മരിച്ചു; സംഭവത്തിന് അൽപം മുൻപ് പുറത്തു പോയ ഭാര്യ രക്ഷപ്പെട്ടു
Kerala
• 5 days ago
മഴ മുന്നറിയിപ്പിൽ മാറ്റം; കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ കുറയും
Kerala
• 5 days ago
ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണം: ലോക്സഭയിൽ സമദാനി
Kerala
• 5 days ago
കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനകേസിലെ പ്രതിയെ സർവീസിൽ നിന്നും പിരിച്ചുവിട്ടു
Kerala
• 5 days ago
യുഎഇയിലേക്ക് പോകുമ്പോൾ മരുന്നുകളും, ഭക്ഷണസാധനങ്ങളും കൊണ്ടു പോകുന്നവരാണോ? സൂക്ഷിച്ചില്ലേൽ പണി കിട്ടും; കൂടുതലറിയാം
uae
• 5 days ago