HOME
DETAILS

കരുവാരകുണ്ടിൽ ചുഴലിക്കാറ്റ് വീശിയടിച്ചു; 19,000 വാഴകൾ ഒടിഞ്ഞു വീണു

  
March 01 2025 | 15:03 PM

Cyclone hit Karuvarakund 19000 bananas were broken

മലപ്പുറം:കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റ് മലയോര മേഖലയിലെ വാഴ കർഷകർക്ക് കനത്ത നാശ നഷ്ടം വരുത്തി. കരുവാരകുണ്ട്, കൽക്കുണ്ട്, ആനത്താനം, ചേരി, കുണ്ടോട എന്നിവിടങ്ങളിലായുള്ള ആയിരക്കണക്കിന് വാഴകൾ നിലംപൊത്തി, കർഷകർ വലിയ പ്രതിസന്ധിയിലായി.

അപ്രതീഷിത കാലാവസ്ഥയായിരുന്ന വൻനാശം വരാൻ കാരണമായി മാറിയത്.അടക്കാക്കുണ്ട് സ്വദേശികളായ കൊപ്പൻ ആസിഫ്, ഇസ്ഹാഖ്, ഷാഹിന എന്നിവരുടെ 10,000 വാഴകൾ പൂർണമായും നശിച്ചു.നൗഷാദ് കൈപ്പുള്ളി, കൈപ്പുള്ളി ഹാരിസ്, മമ്മദ്, തോംസൺ എന്നിവരുടെ ഉടമസ്ഥതയിലുള്ള 19,000 വാഴകളും നിലംപൊത്തി.വൈകുന്നേരങ്ങളിൽ തുടർച്ചയായി വീശിയ കാറ്റാണ് കർഷകരുടെ മാസങ്ങളോളമുള്ള പരിശ്രമം തകർത്തത്.

സംഭവസ്ഥലം സന്ദർശിച്ച് കൃഷി ജില്ല ഡെപ്യൂട്ടി ഡയറക്ടർ ശ്രീരേഖ, അസി. ഡയറക്ടർ സുധ, കരുവാരകുണ്ട് കൃഷി ഓഫിസർ വി.എം. ഷമീർ, അസിസ്റ്റന്റുമാരായ എസ്. പ്രവീൺകുമാർ, നോബ്ള്‍ എന്നിവർ കൃഷിനാശത്തിന്റെ കണക്കെടുപ്പ് നടത്തി. തകർന്നുപോയ വിളകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Cyclone Hits Karuvarakund; 19,000 Banana Plants Destroyed

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗണേശ ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഒൻപത് മരണം; നിരവധിപേർക്ക് പരുക്ക്, സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

National
  •  5 days ago
No Image

കസ്റ്റഡിയില്‍ അനുഭവിച്ച പീഡനത്തിന് 9 കോടി നഷ്ടപരിഹാരം വേണമെന്ന് മുംബൈ ട്രെയിന്‍ സ്‌ഫോടന കേസില്‍ ശിക്ഷയനുഭവിച്ച അബ്ദുല്‍ വാഹിദ് ഷെയ്ഖ് ; മനുഷ്യാവകാശ കമ്മീഷന് ഹരജി

National
  •  5 days ago
No Image

പാലക്കാട് മീനാക്ഷിപുരം ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് വാടക നല്‍കാതെ; ഒമ്പതു വര്‍ഷമായിട്ടും വാടക നല്‍കിയില്ലെന്ന് ഉടമ

Kerala
  •  5 days ago
No Image

ഗുണ്ടാ പൊലിസിന്റെ 'മൂന്നാംമുറ' അന്വേഷിക്കാൻ രണ്ടുപേർ മാത്രം; 14 ജില്ലകളുടെ ചുമതല രണ്ട് ചെയർപഴ്‌സൺമാർക്ക് 

Kerala
  •  5 days ago
No Image

പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി 

Kerala
  •  5 days ago
No Image

രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പറേറ്റ് ശൈലിയിൽ ഉടക്കി ബിജെപി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാര്‍

Kerala
  •  5 days ago
No Image

സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന

Kerala
  •  5 days ago
No Image

കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്

Kerala
  •  5 days ago
No Image

പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം

National
  •  5 days ago
No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  5 days ago