
സിഐഡി ചമഞ്ഞ് വ്യാപാരസ്ഥാപനത്തില്‍ നിന്ന് 10 ദശലക്ഷം ദിര്‍ഹം തട്ടിയ രണ്ടുപേര്‍ ദുബൈയില്‍ പിടിയില്‍; കവര്‍ച്ചയിലും വമ്പന്‍ ട്വിസ്റ്റ്

ദുബൈ: ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ് (സിഐഡി) ഉദ്യോഗസ്ഥരെന്ന വ്യാജേന ഒരു വ്യാപാരസ്ഥാപനത്തില്‍ നിന്നും 10 ദശലക്ഷം തട്ടിയ രണ്ടുപേര്‍ പൊലിസ് പിടിയില്‍. നായിഫിലെ വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരെ കെട്ടിയിട്ടാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. ജനറല്‍ മാനേജരുടെ ഓഫീസിലെ അലമാരയില്‍ നിന്നും പണമെടുത്ത് രക്ഷപ്പെട്ട ഇവരെ സ്വന്തം നാട്ടിലേക്ക് പണം അയക്കാന്‍ എത്തിയപ്പോള്‍ അധികൃതര്‍ പിടികൂടുകയായിരുന്നു.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സിഐഡി ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് ഇവര്‍ സ്ഥാപനത്തിനകത്ത് കയറിയത്. അകത്തു കയറിയ ഇവര്‍ ഓഫീസ് ജീവനക്കാരെ കെട്ടിയിട്ട ശേഷമാണ് കൊള്ള നടത്തിയത്. കൊള്ള നടത്തുന്നതിന് മുമ്പ് ഇവര്‍ വിവിധ മുറികളില്‍ ജീവനക്കാരെ കെട്ടിയിട്ട് തടഞ്ഞുവച്ചിരുന്നു.
ഉടന്‍ മോചിതരായ ജീവനക്കാര്‍ തന്നെയാണ് കവര്‍ച്ച പൊലിസില്‍ അറിയിച്ചത്. നായിഫ് പൊലിസ്, സിഐഡി, ക്രൈം സീന്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം എന്നിവര്‍ വളരെ വേഗത്തില്‍ സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
തുടര്‍ന്ന് നടത്തിയ തീവ്രമായ അന്വേഷണത്തിലാണ് പൊലിസ് പ്രതികളെ പിടികൂടിയത്. ലോക്കല്‍ പൊലിസുമായി കാര്യങ്ങള്‍ നിരീക്ഷിച്ച് ദുബൈ അധികൃതര്‍ ഇവരെ പിടികൂടുകയും പണം വീണ്ടെടുക്കുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍, കമ്പനിയിലെ ഒരു ഉദ്യോഗസ്ഥന്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണത്തെക്കുറിച്ച് സൂചന നല്‍കിയതിനെ തുടര്‍ന്നാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് ഇവര്‍ സമ്മതിച്ചു.
പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും സ്ഥാപത്തിലെ ഒരാളാണ് കവര്‍ച്ചക്കു പിന്നിലെന്ന് ബോധ്യമായ പൊലിസ് ഇയാളെ അറസ്റ്റു ചെയ്തു. കള്ളപ്പണം വെളുപ്പിക്കലില്‍ കമ്പനിക്ക് പങ്കുണ്ടെന്നും ഇതിനാല്‍ ജനറല്‍ മാനേജര്‍ കേസിന് പോവില്ലെന്നും ഇതാണ് കവര്‍ച്ചക്ക് പ്രേരണയായതെന്നും ഈ ജീവനക്കാരന്‍ മൊഴി നല്‍കിയതോടെ കേസ് കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. മോഷ്ടിച്ച തുകക്കു വേണ്ടിയുള്ള കമ്പനിയുടെ ശ്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
Two arrested in Dubai for impersonating police officers and stealing Dh10 million from a trading firm
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിസ്മയം തീര്‍ത്ത് ദുബൈ വേള്‍ഡ് കപ്പിലെ ഡ്രോണ്‍ ഷോ; ആകാശത്ത് മിന്നിത്തിളങ്ങി യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയും
uae
• 11 days ago
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; യുവാവ് മരിച്ചു, ഒപ്പമുണ്ടായിരുന്ന അമ്മക്ക് പരുക്ക്, സംഭവം പാലക്കാട്
Kerala
• 11 days ago
ഹോട്ട് എയര്‍ ബലൂണ്‍ അപകടത്തില്‍ മരണം സംഭവിച്ചെന്ന് പ്രചാരണം; നിഷേധിച്ച് ദുബൈ പൊലിസ്
uae
• 11 days ago
വഖ്ഫ് ഭേദഗതി നിയമം: സമസ്തയ്ക്ക് വേണ്ടി ഹാജരാകുക മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി | Samastha in Supreme Court
Kerala
• 11 days ago
സിബിഎഫ്സിയേക്കാൾ വലിയ സെൻസർ ബോർഡായി ആർഎസ്എസ് പ്രവർത്തിക്കുന്നു; സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ എമ്പുരാൻ പരാമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
• 11 days ago
സെര്‍വിക്കല്‍ കാന്‍സര്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് യുഎഇ; 2030ഓടെ 13 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള രാജ്യത്തെ 90% പെണ്‍കുട്ടികള്‍ക്കും എച്ച്പിവി കുത്തിവയ്പ് നല്‍കും
uae
• 11 days ago
സംശയം തോന്നി ഡാൻസാഫ് സംഘം പരിശോധിച്ചു; അടിവസ്ത്രത്തിൽ കടത്തിയ രാസലഹരിയുമായി യുവാവ് പിടിയിൽ
Kerala
• 11 days ago
ആവേശം തീര്‍ത്ത് കുതിരക്കുളമ്പടികള്‍; ദുബൈ വേള്‍ഡ് കപ്പ് ഖത്തറിന്റെ ഹിറ്റ് ഷോക്ക്
uae
• 11 days ago
ജോലി സമ്മര്‍ദ്ദം താങ്ങാനാവുന്നില്ല അമ്മക്ക് വീഡിയോ സന്ദേശം അയച്ച് യുവാവ് ഫ്‌ലാറ്റില്‍ നിന്ന് ചാടി മരിച്ചു; സംഭവം കോട്ടയത്ത്
Kerala
• 11 days ago
എന്നെ എംഎല്‍എ ആക്കിയത് മുസ്‌ലിം ലീഗ്, വെള്ളാപ്പള്ളിക്ക് മറുപടിയുമായി യുസി രാമന്‍
Kerala
• 11 days ago
'ഗുഡ്ബൈ' ഗാനത്തിന്റെ പശ്ചാത്തലത്തില്‍ കുടിയേറ്റക്കാരെ നാടുകടത്തുന്ന വീഡിയോ പങ്കുവെച്ച് വൈറ്റ്ഹൗസ്; സേഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തം
International
• 11 days ago
എം.എ ബേബി സിപിഎം ജനറല്‍ സെക്രട്ടറി; 85 അംഗ കേന്ദ്ര കമ്മിറ്റിക്കും 18 അംഗ പിബിക്കും അംഗീകാരം
latest
• 11 days ago
വംശീയ വിദ്വേഷമെന്ന് റിപ്പോർട്ട് ; ഇന്ത്യക്കാരനായ വിദ്യാർഥി കാനഡയിൽ കുത്തേറ്റ് മരിച്ചു
International
• 11 days ago
ഡ്രൈവിങ്ങിൽ പുതിയ പരിഷ്കാരം : ഡ്രൈവിങ്ങ് ടെസ്റ്റ് പാസായവർക്ക് ആദ്യം പ്രൊബേഷണറി ലൈസൻസ്
Kerala
• 11 days ago
താന്‍ മുസ്‌ലിം വിരോധിയല്ല, മലപ്പുറത്ത് സാമൂഹ്യ നീതി ഇല്ലെന്നാണ് പറഞ്ഞത്; മുസ്‌ലിം ലീഗ് ഈഴവരെ ചതിച്ചു-വിദ്വേഷ പരാമര്‍ശത്തില്‍ ന്യായീകരണവുമായി വെള്ളാപ്പള്ളി
Kerala
• 11 days ago
വിവാദ വെബ്സൈറ്റായ കര്‍മ്മ ന്യൂസ് മേധാവി വിന്‍സ് മാത്യൂ അറസ്റ്റില്‍
Kerala
• 11 days ago
വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ സമസ്ത സുപ്രിംകോടതിയില്‍
Kerala
• 11 days ago
'ഈ ബെല്‍ മുഴങ്ങിയത് മുസ്ലിംകള്ക്ക് മാത്രമല്ല, ക്രിസ്ത്യാനികള്‍ക്ക് കൂടിയാണ്' അവരത് മനസ്സിലാക്കിയെങ്കില്‍- കിരണ്‍ റിജിജുവിന് തുറന്ന കത്തുമായി എ.ജെ ഫിലിപ്
National
• 11 days ago
'ഒരു കാര്യവുമില്ലാത്ത വൃത്തിക്കെട്ട പ്രസ്താവന; ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ കിട്ടിയില്ല,ഇത് കേരളം' ;-വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കുഞ്ഞാലിക്കുട്ടി
Kerala
• 11 days ago
വരനും വധുവും ദൂരെ ആയാലും ഇനി കല്യാണം ഉറപ്പ്, ഓഫീസും കയറിയിറങ്ങേണ്ട; ലോകത്തെവിടെ നിന്നും വിഡിയോ കെവൈസിയിലൂടെ വിവാഹം രജിസ്റ്റർ ചെയ്യാം
Kerala
• 11 days ago
ആംബുലന്‍സിന് നേരെ ഇസ്‌റാഈല്‍ ആക്രമണം നടത്തിയത് സന്നദ്ധപ്രവര്‍ത്തകരെന്ന് അറിഞ്ഞുകൊണ്ട്; വെടിവെപ്പിന്റെ ദൃശ്യം പുറത്ത്
International
• 11 days ago