HOME
DETAILS

ഒഡീഷയിൽ അന്ധവിശ്വാസം; ഒരു മാസം പ്രായമുള്ള കുഞ്ഞിനെ 40 തവണ ഇരുമ്പുവടി ചൂടാക്കി വച്ചു

  
Ajay
March 03 2025 | 18:03 PM

Superstition in Odisha One-month-old baby heated with iron rod 40 times

ഭുവനേശ്വർ: ഒഡീഷയിലെ നബരംഗ്പൂർ ജില്ലയിൽ അന്ധവിശ്വാസത്തിന്റെ പേരിൽ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ 40 തവണ ഇരുമ്പുവടി ചൂടാക്കി വെച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചികിത്സ ലഭ്യമാക്കുന്നതിനായി കുഞ്ഞിനെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചന്ദഹണ്ടി ബ്ലോക്കിലെ ഗംഭരിഗുഡ ഗ്രാമപഞ്ചായത്ത് പരിധിയിലെ ഫുണ്ടൽപാഡ ഗ്രാമത്തിലാണ് സംഭവം. പനിയും മറ്റ് അസ്വാസ്ഥ്യങ്ങളുമുള്ളതിനാൽ കുഞ്ഞിനെ കുടുംബം ചികിത്സക്കായി ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനുപകരം, ഇരുമ്പുവടി ചൂടാക്കി ഉപയോഗിച്ച് കുഞ്ഞിന്റേ ശാരീരത്തിൽ വെയ്ക്കുകയായിരുന്നു.

നബരംഗ്പൂർ ചീഫ് ഡിസ്ട്രിക്റ്റ് മെഡിക്കൽ ഓഫീസർ (CDMO) ഡോ. സന്തോഷ് കുമാർ പാണ്ഡ കുട്ടിയെ ആശുപത്രിയിൽ സന്ദർശിച്ചു. "കുഞ്ഞിന്റെ വയറ്റിലും തലയിലും 30 മുതൽ 40 വരെ ചൂടുവെച്ച മുറിവുകൾ കാണാം. അന്ധവിശ്വാസത്തിന്റെ പേരിൽ ഇത്തരം ക്രൂരമുറകൾ ഗ്രാമപ്രദേശങ്ങളിൽ ഇപ്പോഴും തുടരുകയാണെന്ന്," അദ്ദേഹം പറഞ്ഞു.

കുഞ്ഞിന് പത്ത് ദിവസം മുമ്പ് പനി ഉണ്ടായിരുന്നു. അസ്വസ്ഥത മൂലം കുറച്ചധികം കരഞ്ഞതോടെ കുഞ്ഞ് ദുഷ്ടാത്മാവിന്റെ പിടിയിലാണെന്ന് കരുതിയ കുടുംബം ചികിത്സയ്ക്കുപകരം  ഇരുമ്പുവടി ചൂടാക്കി കുഞ്ഞിനെ പോള്ളിക്കുകയായിരുന്നു .

ചൂടുവെച്ചത്തിനു പിന്നാലെ കുഞ്ഞിന്റെ ആരോഗ്യനില വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം, ഇത്തരം അന്ധവിശ്വാസങ്ങൾക്കെതിരെ ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.സംഭവം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  a day ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  a day ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  a day ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  a day ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  a day ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  a day ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  a day ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  a day ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  a day ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  a day ago