HOME
DETAILS

ഫുട്ബോളിലെ അദ്ദേഹത്തിന്റെ ആ കഴിവ് സ്വന്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു: ഹാലണ്ട്

  
Web Desk
March 04, 2025 | 3:39 PM

Erling Haland talks about Lionel Messi Dribbling skill in football

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച യുവ സ്ട്രൈക്കർമാരിൽ ഒരാളാണ് മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം എർലിങ് ഹാലണ്ട്. എതിർ പോസ്റ്റിൽ നിന്നും വളരെ വേഗത്തിൽ ഗോളാക്കി മാറ്റാനുള്ള ഹാലണ്ടിന്റെ കഴിവ് ഏറെ ശ്രദ്ധേയമാണ്‌. ഇതിനെല്ലാം പുറമേ ഹാലണ്ടിന്റെ ഫിറ്റ്നസ്, ഗോൾ സ്കോറിങ് മികവ് എല്ലാം വളരെ മികച്ചു നിൽക്കുന്നതാണ്. ഇപ്പോഴിതാ ഫുട്ബോളിൽ താൻ മെച്ചപ്പെടുത്തേണ്ട ഒരു കാര്യത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ഹാലണ്ട്. ലയണൽ മെസിയെ പോലെ മികച്ച രീതിയിൽ ഡ്രിബിൾ ചെയ്യാനുള്ള കഴിവ് സ്വന്തമാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നാണ് മാഞ്ചസ്റ്റർ സിറ്റി താരം വ്യക്തമാക്കിയത്. 

' എന്റെ ഗെയിം പ്ലെയിൻ ഞാൻ ചേർക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒരുപാടുണ്ട്. ലയണൽ മെസിയുടെ ഡ്രിബിളിങ് സ്കിൽ സ്വന്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു,' ഹാലണ്ട് പറഞ്ഞു. 

2022ൽ ജർമൻ വമ്പൻമാരായ ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നായിരുന്നു ഹാലണ്ട് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. അരങ്ങേറ്റ സീസണിൽ തന്നെ അവിശ്വസനീയമായ പ്രകടനമായിരുന്നു നോർവീജിയൻ സൂപ്പർതാരം നടത്തിയെടുത്തത്. 36 ഗോളുകൾ ആയിരുന്നു തന്റെ ആദ്യ സീസണിൽ തന്നെ ഹാലണ്ട് നേടിയത്. ഈ സീസണിലും മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി മിന്നും ഫോമിലാണ് ഹാലണ്ട്. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി 37 മത്സരങ്ങളിൽ നിന്നും 28 ഗോളുകളും നാലു അസിസ്റ്റുകളും ആണ് താരം നേടിയിട്ടുള്ളത്. 

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി. 27 മത്സരങ്ങളിൽ നിന്നും 14 ജയവും അഞ്ചു സമനിലയും എട്ട് തോൽവിയും അടക്കം 47 പോയിന്റാണ് സിറ്റിയുടെ കൈവശമുള്ളത്.. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാർച്ച്‌ എട്ടിന് നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം.

അതേസമയം മെസി നിലവിൽ എംഎൽഎസ്സിൽ ഇന്റർ മയാമിക്ക് വേണ്ടി മിന്നും പ്രകടനമാണ് മെസി നടത്തിക്കൊണ്ടിരിക്കുന്നത്. 36 ഗോളുകളും 20 അസിസ്റ്റുകളും ആണ് മെസി ഇന്റർ മയാമിക്ക് വേണ്ടി നേടിയത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. ഇതിന് പുറമെ സപ്പോർട്ടേഴ്‌സ് ഷീൽഡും മയാമി സ്വന്തമാക്കി. ഈ വർഷം ഡിസംബർ വരെയാണ് ഇന്റർ മയാമിക്കൊപ്പമുള്ള മെസിയുടെ കരാർ അവസാനിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളം ഉൾപ്പടെയുള്ള എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ; പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി

National
  •  7 days ago
No Image

വെനസ്വേലയ്ക്ക് നേരെയുള്ള യുഎസിന്റെ സൈനിക നീക്കം: സ്വർണ്ണത്തിനും വെള്ളിക്കും റെക്കോർഡ് വില വർദ്ധനവിന് സാധ്യത; വിപണിയിൽ ആശങ്ക

International
  •  7 days ago
No Image

തൊണ്ടിമുതല്‍ കേസില്‍ പ്രതിയാണെന്ന് അറിഞ്ഞിട്ടും ആന്റണി രാജുവിനെ മന്ത്രിയാക്കി; പിണറായി സര്‍ക്കാര്‍ കൊള്ളക്കാര്‍ക്ക് കുടപിടിക്കുന്നു; വി.ഡി സതീശന്‍

Kerala
  •  7 days ago
No Image

യുഎഇയുടെ ആകാശത്ത് ഇന്ന് വിസ്മയ കാഴ്ച; ഒരേസമയം 'വുൾഫ് സൂപ്പർമൂണും' ഉൽക്കാവർഷവും കാണാം

uae
  •  7 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ഗര്‍ഭച്ഛിദ്രക്കേസ്; കൂട്ടുപ്രതിക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

Kerala
  •  7 days ago
No Image

സ്ത്രീ വേഷം ധരിച്ച് വീഡിയോ ചിത്രീകരിച്ചു; കുവൈത്തിൽ ഇന്ത്യൻ പൗരനും സുഹൃത്തുക്കളും പിടിയിൽ

Kuwait
  •  7 days ago
No Image

സർക്കാർ മേഖലയിൽ സ്കൂൾ വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല, ആർക്കും അനുവദിച്ചിട്ടുമില്ല: വി ശിവൻകുട്ടി

Kerala
  •  7 days ago
No Image

വെനസ്വേലയുടെ പരമാധികാരത്തിന് മേൽ അമേരിക്കയുടെ കടന്നുകയറ്റം; ആക്രമണത്തെ അപലപിച്ച് റഷ്യയും ബ്രസീലും; ബ്രസീൽ അതിർത്തികൾ അടച്ചു

International
  •  7 days ago
No Image

കോഹ്‌ലിക്കൊപ്പം ലോകത്തിൽ മൂന്നാമൻ; 39ാം വയസ്സിൽ ചരിത്രം തിരുത്തി വാർണർ

Cricket
  •  7 days ago
No Image

കരുളായിയിൽ 17-കാരിയെ കാണാനില്ലെന്ന് പരാതി; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  7 days ago