HOME
DETAILS

വെഞ്ഞാറമൂട് കേസ്; പ്രതി അഫാനുമായി പൊലിസ് തെളിവെടുപ്പ് നടത്തുന്നു

  
March 07, 2025 | 11:47 AM

venjaranmoodcase-policeinvestigationdetails

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ പ്രതി അഫാനുമായി പൊലിസ് തെളിവെടുപ്പ് നടത്തുന്നു. 

പിതൃമാതാവായ സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോള്‍ പാങ്ങോട് പൊലിസ് അഫാനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിട്ടുള്ളത്. സല്‍മാബീവിയുടെ വീട്ടിലും ആഭരണങ്ങള്‍ പണയംവെച്ച വെഞ്ഞാറമൂടിലുള്ള ധനകാര്യ സ്ഥാപനത്തിലും അഫാനുമായി പൊലിസ് തെളിവെടുപ്പ് നടത്തും. 

അതിന് ശേഷമായിക്കും മറ്റ് നാല് പേരെ കൊലപ്പെടുത്തിയ കേസിലെ നടപടിക്രമങ്ങള്‍ ആരംഭിക്കുക. വെഞ്ഞാറമൂട്, പാലോട് പൊലിസ് സ്‌റ്റേഷനുകളുടെ പരിധിയിലാണ് കൊലപാതകങ്ങള്‍ നടന്നത്. അതിനാല്‍ ഓരോ കേസിലും പ്രത്യേകം കസ്റ്റഡിയില്‍ വാങ്ങലാകും ഉണ്ടാകുക.

അഫാന്റെ സഹോദരന്‍, പെണ്‍സുഹൃത്ത്, പിതാവിന്റെ സഹോദരന്‍, പിതൃസഹോദര ഭാര്യ എന്നിവരുടെ കൊലപാതകങ്ങള്‍ വെഞ്ഞാറമൂട് സ്‌റ്റേഷന്‍ പരിധിയിലാണ് വരുന്നത്. പിതൃമാതാവിന്റെ കൊല നടന്നത് പാങ്ങോട് സ്‌റ്റേഷന്‍ പരിധിലാണ് വരിക.

അതേസമയം ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണതിന് പിന്നാലെ അഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാവിലെ ഏഴരയോടെ തെളിവെടുപ്പ് നടക്കാനിരിക്കുകയായിരുന്നു. തെലിവെടുപ്പിനിറങ്ങും മുന്‍പ് ശുചിമുറിയിലേക്ക് പോകണമെന്ന് അഫാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കയ്യിലെ വിലങ്ങ് നീക്കി. അതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഫാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലിസ് വ്യക്തമാക്കി. തുടര്‍ന്നാണ് തെളിവെടുപ്പിനായി കൊണ്ടുപോയത്. 

ജയിലില്‍ അഫാന്‍ കൃത്യമായി ഉറങ്ങാറുണ്ടായിരുന്നില്ലെന്നും അസ്വസ്ഥത നിറഞ്ഞ മാനസികാവസ്ഥയിലാണ് ഉള്ളതെന്നും പൊലിസ് പറയുന്നു. ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്‍് എന്ന കാരണത്താല്‍ കനത്ത സുരക്ഷയിലാണ് അഫാനെ ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ളത്. സെല്ലിന് പുറത്ത് മൂന്ന് ഉദ്യോഗസ്ഥരെ 24 മണിക്കൂറും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ ബ്ലോക്കില്‍ സി.സി.ടി.വി നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിനിടെ അഫാന്‍ ചോദ്യം ചെയ്യലിന് സഹകരിക്കുന്നില്ലെന്നും പൊലിസ് അറിയിച്ചു. ചോദ്യങ്ങള്‍ക്ക് കൂടുതലൊന്നും പറയാനില്ലെന്ന മറുപടിയാണ് നല്‍കുന്നത്. കസ്റ്റഡിയില്‍ ലഭിച്ചശേഷം വെഞ്ഞാറമൂട് സി.ഐ വീണ്ടും മൊഴിയെടുക്കുന്നതിനിടെയാണ് ഈ പ്രതികരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  6 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  6 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  6 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  6 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  6 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  6 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  6 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  6 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  6 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  6 days ago