സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി
ന്യൂഡല്‍ഹി: സി.ജെ.പി പ്രതിഷേധത്തിലെ പൊലിസ് നടപടിക്കെതിരായ ഹരജി പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി. 'സി.ജെ.പി പ്രതിഷേധത്തിലെ പൊലിസ് നടപടിയെക്കുറിച്ച് ഹരജികളൊന്നും ലഭിച്ചിട്ടില്ല': കേസ് പരിഗണിക്കാന്‍ 'വിസമ്മതിച്ചു' എന്ന രീതിയിലുള്ള ഉത്തരവാദിത്തമില്ലാത്ത വാര്‍ത്തകള്‍ക്കെതിരെ രോഷം പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് സുര്യ കാന്ത് വ്യക്തമാക്കി.
മുതിര്‍ന്ന അഭിഭാഷകന്‍ ഷുഹൈബ് ആലം ബോംബെ ഹൈക്കോടതി വിധിയില്‍ നിന്നുള്ള മറ്റൊരു വിഷയം ചൂണ്ടിക്കാട്ടി അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഇത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ വരുന്നത്.
രജിസ്ട്രി രേഖകള്‍ പരിശോധിച്ചെന്നും എന്നാല്‍ അത്തരമൊരു റിട്ട് ഹരജിയും സമര്‍പ്പിച്ചിട്ടില്ലെന്ന് വ്യക്തമായെന്നും ജൂലൈ 20-ലെ പൊലിസ് നടപടിയുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചു എന്ന രീതിയിലുള്ള വാര്‍ത്തകളെ പരാമര്‍ശിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു.
'ഹരജികളൊന്നും ഫയല്‍ ചെയ്യാതെ തന്നെ വിഷയം ബെഞ്ചിന് മുന്നില്‍ ഉന്നയിക്കുന്ന സാഹചര്യം അടുത്തിടെയായി ഉണ്ടാകുന്നുണ്ട്... ഞാന്‍ രജിസ്ട്രിയില്‍ അന്വേഷിച്ചു, സുപ്രിം കോടതിയില്‍ ഒറ്റ പേജ് പോലും ഫയല്‍ ചെയ്തിട്ടില്ല,' ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഒരു നിവേദനം മാത്രമാണ് കോടതിയില്‍ ത്തെിയതെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. നിവേദനത്തെ എങ്ങനെയാണ് ഹരജിയായി പരിഗണിക്കുകയെന്നും അദ്ദേഹം ചോദിച്ചു. ഉത്തരവാദിത്തമില്ലാതെ തെറ്റായ വാര്‍ത്തകള്‍ നല്‍കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
the supreme court clarified that it has not received any petition regarding police action during the cjp protest. chief justice surya kant also expressed concern over reports claiming the court refused to hear the matter.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."