HOME
DETAILS

ആശ്വാസമേകാൻ മഴയെത്തും; സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത

  
Web Desk
March 10, 2025 | 5:39 PM

Rain likely in all districts of the state today

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളിലും മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.വേനൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ മഴ ലഭിക്കുന്നത് വലിയ ആശ്വാസമായി മാറും, കൂടാതെ താപനില കുറയാനും സാധ്യതയുണ്ട്. ലക്ഷദ്വീപിലും മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വേനൽ ചൂട് കനക്കുന്നു; ജാഗ്രത അനിവാര്യം

വേനൽ ചൂട് മൂർച്ഛിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. പകൽ നേരത്തെ പുറത്തു പോകുമ്പോൾ അതീവ ജാഗ്രത ആവശ്യമാണ്. ഉയർന്ന അൾട്രാവയലറ്റ് (UV) രശ്മികൾ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാനിടയുണ്ട്. സൂര്യാതപം, പൊള്ളൽ, നിർജലീകരണം തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാൻ മുൻകരുതലുകൾ വേണം.

-രാവിലെ 10 മുതൽ ഉച്ചയ്ക്ക് 3 വരെ നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കാൻ ശ്രമിക്കുക.

-തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക.

-ശരീരം പൂർണ്ണമായി മറയ്ക്കുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

-വെയിലത്ത് ജോലി ചെയ്യുന്നവർ ജോലിസമയം ക്രമീകരിക്കുക.

-യാത്രക്കിടെ ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രദ്ധിക്കുക.

ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് അധിക ജാഗ്രത

ചർമരോഗങ്ങൾ, നേത്രരോഗങ്ങൾ, ക്യാൻസർ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ കൂടാതെ രോഗപ്രതിരോധ ശേഷി കുറഞ്ഞവരും പ്രത്യേക ജാഗ്രത പുലർത്തേണ്ടതുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം പോലെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാനിടയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

The Meteorological Department has said that there is a possibility of rain in all districts of the state today. A yellow alert has been issued for Thiruvananthapuram, Kollam, Pathanamthitta and Idukki districts.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ ഇടപെട്ടു; കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ മരവിപ്പിച്ചു

Kerala
  •  15 days ago
No Image

മുണ്ടിനീര്‍ വ്യാപനം: ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസത്തേക്ക് അവധി

Kerala
  •  15 days ago
No Image

വിദ്യാര്‍ഥിയുടെ വാട്ടര്‍ബോട്ടിലില്‍ വാറ്റ് ചാരായം: മദ്യം എത്തിച്ചുനല്‍കിയ വിദ്യാര്‍ഥിയുടെ രണ്ടാനച്ഛന്‍ വിദേശത്തേക്ക് കടന്നു

Kerala
  •  15 days ago
No Image

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവില്‍ ഹൈക്കോടതിക്കെതിരേ അസാധാരണ വിമര്‍ശനവുമായി സര്‍ക്കാര്‍

Kerala
  •  15 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരേ പ്രോസിക്യൂഷന്‍ കോടതിയില്‍; സി.ബി.ഐ അന്വേഷണം ഹൈക്കോടതി തള്ളി

Kerala
  •  15 days ago
No Image

ഓപ്പറേഷന്‍ തൂഫാനിടെ പൊലിസിനെ ആക്രമിച്ച കേസ്; മുഖ്യപ്രതി അവധിക്ക് നാട്ടിലെത്തിയ സൈനികന്‍

Kerala
  •  15 days ago
No Image

ഒഴിവുകള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണം; വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി, നിർദേശവുമായി സർക്കാർ

Kerala
  •  15 days ago
No Image

മലബാറില്‍ ബീഫ് വില കുത്തനെ കൂട്ടുന്നു; 15 മുതല്‍ എല്ലില്ലാത്ത ഇറച്ചിക്ക് കിലോയ്ക്ക് 460 രൂപ

Kerala
  •  15 days ago
No Image

മെസിക്ക് പൂട്ടിടാൻ വെർദെ; അർജൻ്റീന x കേപ് വെർദെ

Football
  •  15 days ago
No Image

ഇരിക്കൂര്‍ സ്വദേശിയായ വ്യാപാരി കുടകിലെ സ്ഥാപനത്തില്‍ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  15 days ago