നിലപാടെടുത്ത് പുടിൻ; യുക്രൈനിൽ 30 ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് റഷ്യ തയ്യാർ; ; അമേരിക്കൻ സംഘത്തെ അറിയിച്ചു
മോസ്കോ: ഉപാധികളോടെ വെടിനിർത്തലിന് തയ്യാറാണെന്ന് അറിയിച്ച് റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ. വെടിനിർത്തലിലൂടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം, മാത്രമല്ല, അതിലൂടെ ശാശ്വത സമാധാനത്തിലേക്ക് എത്തണമെന്നും പുടിൻ നിലപാടെടുത്തു. 30 ദിവസത്തേക്ക് യുക്രൈനിൽ താൽക്കാലിക വെടിനിർത്തലിന് റഷ്യ സമ്മതിച്ചതായും വാർത്താ സമ്മേളനത്തിൽ പുടിൻ വ്യക്തമാക്കി.
മൂന്ന് വർഷമായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് പുടിന്റെ പ്രഖ്യാപനം. മുന്‍പ്, അമേരിക്ക മുന്നോട്ടുവച്ച ഉപാധിരഹിത വെടിനിർത്തൽ തള്ളിയ റഷ്യ, അത് യുക്രൈനിന് അനുകൂലമായ നിലപാടാണെന്നാണ് പ്രതികരിച്ചത്. എന്നാൽ, ഇപ്പോൾ ഇരുരാജ്യങ്ങളുടെയും ഭാവി കുറിക്കുന്ന ഒരു നിർണായക തീരുമാനമാണ് റഷ്യ സ്വീകരിച്ചിരിക്കുന്നത്. വെടിനിർത്തൽ അംഗീകരിക്കാമെന്നും, ഇതിന് തീർപ്പു വേണമെന്നും പുടിൻ വ്യക്തമാക്കി.
ട്രംപിന്റെ പ്രതിനിധി റഷ്യയുമായി ചർച്ചകൾ നടത്തുന്നതിന് മോസ്കോയിൽ എത്തിയതിന് പിന്നാലെയാണ് പുടിൻ അനുകൂലമായ നിലപാട് എടുത്തിരിക്കുന്നത്. നേരത്തെ തന്നെ യുക്രൈൻ വെടിനിർത്തലിന് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ട്രംപ് ഭരണകൂടം നേരത്തെ തന്നെ റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഒത്തു തീർപ്പിനുള്ള ശ്രമം നടത്തിയിരുന്നു.
Russia has expressed its willingness to accept a 30-day temporary ceasefire in Ukraine, contingent on Ukraine's agreement.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."