HOME
DETAILS

17 ലക്ഷത്തോളം ചെലവഴിച്ച് നിർമിച്ച വീട് ഉരുളെടുത്തു; സർക്കാർ മാനദണ്ഡങ്ങളിലെ അപാകതയാൽ ഗുണഭോക്തൃ ലിസ്റ്റിലില്ല; അനുകൂല നിലപാട് പ്രതീക്ഷിച്ച് അനീസ്

  
നിസാം കെ. അബ്ദുല്ല 
March 17, 2025 | 3:12 AM

Anies House Demolished Despite Spending 17 Crores Victim of Governments Negligence

കൽപ്പറ്റ: മുണ്ടക്കൈ, പുഞ്ചിരിമട്ടത്തെ ചേരിപ്പറമ്പിൽ മുഹമ്മദ് അനീസിന്റെ വീടെന്ന സ്വപ്‌നം ഏതാണ്ട് 80 ശതമാനം സഫലമായതാണ്. ബംഗളൂരുവിൽ 10 വർഷമായി സോഫ്റ്റ്‌വെയർ പ്രോഗ്രാമറായി ജോലി ചെയ്യുന്ന അനീസ് തന്റെ സമ്പാദ്യമെല്ലാം സ്വരുക്കൂട്ടിയാണ് ഉമ്മ ഇഷ്ടദാനം നൽകിയ സ്ഥലത്ത് വീട് നിർമാണം ആരംഭിച്ചത്. തറവാട് വീടിനോട് ചേർന്ന് പണിത ഇലക്ട്രിക് വർക് അടക്കം പൂർത്തിയാക്കിയ വീടാണ് ജൂലൈ 30ന് അർധരാത്രിയിൽ നാടിനെ തുടച്ചുനീക്കിയ ഉരുളിനൊപ്പം തകർന്നുപോയത്. തറവാട് വീടും ഉരുളെടുത്തു. 

പുനരധിവാസ ഗുണഭോക്തൃ ലിസ്റ്റ് ഒന്നാമത്തേത് പുറത്തിറങ്ങിയപ്പോൾ തന്റെ പേര് കാണാത്തതിനെ തുടർന്ന് അനീസ് അധികൃതരെ സമീപിച്ചപ്പോൾ നിങ്ങൾ അവിടെ വീട് പണിതിരുന്നു എന്നത് വസ്തുതയാണെങ്കിലും ആധാരമോ, സ്വന്തമായി റേഷൻ കാർഡോ ഇല്ലാത്തതിനാൽ താങ്കൾ വീടിന് അർഹനല്ലെന്നാണ് അവർ അറിയിച്ചത്. ഇതോടെ പഞ്ചായത്തിൽനിന്ന് നൽകിയ നിർമാണ അനുമതിയടക്കമുള്ള രേഖകൾ സമർപ്പിച്ചെങ്കിലും ഇതാന്നും നിലവിലെ സർക്കാർ മാനദണ്ഡപ്രകാരം അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് അധികൃതർ. 17 ലക്ഷത്തോളം രൂപയോളം ചെലവഴിച്ച് നിർമിച്ച വീട്ടിൽ സെപ്റ്റംബറിൽ താമസമാക്കി, പഞ്ചായത്തിൽനിന്ന് വീട്ട് നമ്പറിന് അപേക്ഷിക്കാനും പിന്നാലെ റേഷൻ കാർഡ് സ്വന്തം പേരിലാക്കാനുമുള്ള ആലോചനയിലായിരുന്നു അനീസും കുടുംബവും. എന്നാൽ, ഒരു രാത്രിയുടെ ദൈർഘ്യത്തിൽ എല്ലാം തകിടംമറിഞ്ഞു. വീട് നിർമാണം പൂർത്തിയാക്കാനായി ബംഗളൂരുവിലെ ജോലി രാജിവച്ച് കഴിഞ്ഞ മാർച്ചിൽ മുണ്ടക്കൈയിലെത്തിയതാണ് അനീസ്. നിലവിൽ ജോലിയുമില്ല, സ്വന്തമായി നിർമിച്ച വീടും നഷ്ടപ്പെട്ട് ദുരിതക്കയത്തിലാണ്. 

മാനദണ്ഡങ്ങളിലെ അപാകതകൾ പരിഹരിച്ച് തന്നെയും കൂടി ലിസ്റ്റിൽ ഉൾപ്പെടുത്തി സർക്കാർ സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് റവന്യു മന്ത്രിക്ക് അടക്കം പരാതി നൽകിയ അനീസ്, നിലവിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണുള്ളത്. 

A Kerala resident, Anies, lost his ₹1.7 crore house due to government authorities' negligence in adhering to construction standards, highlighting the plight of innocent homeowners.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർവിസിൽ തിരിച്ചുവന്നിട്ടും ചട്ടലംഘനം തുടർന്ന് അനിൽ മുഹമ്മദ്

Kerala
  •  7 days ago
No Image

രാജ്യത്ത് ഭൂരിഭാഗം മേഖലയിലും കാലവർഷമെത്തി; മുംബൈയിൽ കനത്ത മഴ 

Kerala
  •  7 days ago
No Image

പ്ലസ് വണ്‍ പുതിയ ബാച്ച്: മലബാറിലെ നാലുജില്ലകളില്‍ പ്രവേശനം 6,000 വിദ്യാര്‍ഥികൾക്ക് മാത്രം

Kerala
  •  7 days ago
No Image

ജപ്പാനുമായി കരാറൊപ്പിട്ട് ഇന്ത്യ

International
  •  7 days ago
No Image

2026 ലോകകപ്പോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിക്കും; 'ഇത് അവസാന നൃത്തം' എന്ന് സഹോദരി

Football
  •  7 days ago
No Image

മോഡ്രിച്ചിന്റെ കണ്ണീർ, റൊണാൾഡോയുടെ തിരിച്ചുവരവ്; ക്രൊയേഷ്യയെ വീഴ്ത്തി പോർച്ചുഗൽ പ്രീ-ക്വാർട്ടറിൽ

Football
  •  7 days ago
No Image

തമിഴ്‌നാട്ടിൽ 2,320 ടാസ്മാക് ബാറുകൾ അടച്ചുപൂട്ടി; ലൈസൻസ് കാലാവധി നീട്ടില്ല, പുതിയ ടെൻഡർ വിളിക്കാൻ മുഖ്യമന്ത്രി വിജയ്‌യുടെ തീരുമാനം

National
  •  7 days ago
No Image

കിണറ്റിലെ കയറിൽ പിടിച്ച് കിടന്നത് ഒൻപത് മണിക്കൂർ; മകളെ രക്ഷിക്കാൻ ചാടിയ 60-കാരിക്ക് ജീവൻ തിരികെ കിട്ടി, മകൾ മരിച്ചു

Kerala
  •  7 days ago
No Image

ക്ലാസെടുക്കാൻ അധ്യാപകരില്ല! സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 4206 ഒഴിവുകൾ; മുന്നിൽ മലപ്പുറം

Kerala
  •  7 days ago
No Image

പേരാമ്പ്രയിൽ ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം: പൊലിസിനെയും നാട്ടുകാരെയും ആക്രമിച്ചു; സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

Kerala
  •  7 days ago