HOME
DETAILS

സഊദിയില്‍ മെത്താംഫെറ്റമിന്‍ ഉപയോഗിച്ചാല്‍ ഇനി അഴിയെണ്ണും; ലഹരിക്കെതിരെ കടുത്ത നടപടിയുമായി സര്‍ക്കാര്‍

  
Web Desk
March 17, 2025 | 5:16 AM

Saudi Arabia Cracks Down on Methamphetamine Use with Strict Punishments

റിയാദ്: രാസലഹരിക്കെതിരായ നടപടികള്‍ കടുപ്പിക്കാനൊരുങ്ങി സഊദി അറേബ്യ. മെത്താംഫെറ്റമിനുമായി ബന്ധപ്പെട്ട എല്ലാ ക്രിമിനല്‍ കുറ്റകൃത്യങ്ങളെയും ഗൗരവമുള്ള വലിയ കുറ്റങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി തടവ് ശിക്ഷ ഉള്‍പ്പെടെ കടുത്ത ശിക്ഷ നല്‍കാന്‍ സഊദി അറ്റോര്‍ണി ജനറല്‍ ഷെയ്ഖ് സൗദ് അല്‍ മുജിബ് അംഗീകാരം നല്‍കി. 

മെത്താംഫെറ്റമിനുമായി ബന്ധപ്പെട്ട എല്ലാ ക്രിമിനല്‍ കുറ്റകൃത്യങ്ങളും തടവ് ഉള്‍പ്പെടെ ശിക്ഷയായി ലഭിച്ചേക്കാവുന്ന പ്രധാന കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. മെത്താംഫെറ്റമിന്‍ ഉപയോഗവുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോഗ്യസുരക്ഷാ അപകടസാധ്യതകള്‍ കണക്കിലെടുത്തും മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ പോരാടുന്നതിനും രാസലഹരിയുടെ വ്യാപനം തടയുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. 

ഗുരുതരമായ മാനസിക വൈകല്യങ്ങള്‍ക്കും സ്വഭാവദൂഷ്യങ്ങള്‍ക്കും കാരണമാകുന്ന ലഹരിയാണ് മെത്താംഫെറ്റമിന്‍. ഇതിന്റെ ഉപയോഗം കുറ്റകൃത്യങ്ങളുടെയും അക്രമ നിരക്കുകളുടെയും വര്‍ധനവിന് കാരണമാകുന്നതായി റിപ്പോര്‍ട്ടുണ്ട്. ഈ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കുന്നതിനായാണ് സഊദി കര്‍ശനമായ നിയമ നടപടികള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

മെത്താംഫെറ്റമിനുമായി ബന്ധപ്പെട്ട എല്ലാ കുറ്റകൃത്യങ്ങളെയും ഗണത്തില്‍ ഉള്‍പ്പെടുത്തും. മെത്താംഫെറ്റമിന്‍ കൈവശം വയ്ക്കല്‍, കള്ളക്കടത്ത്, സൂക്ഷിക്കല്‍, വ്യക്തിഗത ഉപയോഗം എന്നിവ ഈ ഗണത്തില്‍ ഉള്‍പ്പെടും. കൂടാതെ മെത്താംഫെറ്റമിന്‍ ഉല്‍പ്പാദിപ്പിക്കാനോ നിര്‍മ്മിക്കാനോ ശ്രമിക്കുന്നതും ഈ നിയന്ത്രണത്തിന് കീഴിലെ ഒരു പ്രധാന കുറ്റകൃത്യമായി കണക്കാക്കും. ക്രിമിനല്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 112 അനുസരിച്ചാണ് തീരുമാനം. ആഭ്യന്തര മന്ത്രാലയം, സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡന്‍സി എന്നിവയുടെ പരസ്പര സഹകരണത്തോടെയാകും ഇതു നടപ്പാക്കുക. തടവു ശിക്ഷ അടക്കം നല്‍കേണ്ട പ്രധാന കുറ്റകൃത്യങ്ങള്‍ നിര്‍ണ്ണയിക്കാനും അവ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കാനും അറ്റോര്‍ണി ജനറലിന് അധികാരം ഉണ്ടാകും. 

നാര്‍ക്കോട്ടിക് ആന്‍ഡ് സൈക്കോട്രോപിക് ലഹരിവസ്തു നിയന്ത്രണ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 42 പ്രകാരം മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും ലഹരിമരുന്നിന് അടിമകളായവരെയും നിയമപരമായ നടപടി നേരിടാതെ സ്വമേധയാ ചികിത്സ നേടാന്‍ അനുമതിയുണ്ടാകും. 

Saudi Arabia Cracks Down on Methamphetamine Use with Strict Punishments

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും

Kerala
  •  3 days ago
No Image

ഗ്യാസ് കുറ്റികൊണ്ട് ഭാര്യയെ തലക്കടിച്ച് കൊന്നു; ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  3 days ago
No Image

ഫിഫ അറബ് കപ്പ് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി 'ജൂഹ'; ടിക്കറ്റ് വില്‍പ്പന തുടങ്ങി

Football
  •  3 days ago
No Image

യൂത്ത് കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു; സ്ഥാനാർഥി പട്ടികയിൽ നിന്ന് യുവ നേതാക്കളെ വെട്ടി

Kerala
  •  3 days ago
No Image

3.2 കിലോമീറ്റര്‍ നീളത്തില്‍ ഇരട്ടപ്പാത; സൗദിയിലെ ഏറ്റവും വലിയ കടല്‍പാലം ഉദ്ഘാടനം ചെയ്തു

Saudi-arabia
  •  3 days ago
No Image

യുഎസ് വിസ നിരസിക്കപ്പെട്ടതിലുള്ള പ്രയാസത്തില്‍ വനിത ഡോക്ടര്‍ ജീവനൊടുക്കി

Kerala
  •  3 days ago
No Image

ലെബനാന് നേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവിനെ വധിച്ചു

International
  •  3 days ago
No Image

വിമതശല്യം തീരുമോ? ഇന്നലെ നടന്നത് വിമതരെ ഒതുക്കാനുള്ള നെട്ടോട്ടം

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; പോസ്റ്റൽ വോട്ട് ഇത്തവണ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവർക്ക് മാത്രം

Kerala
  •  3 days ago
No Image

മുസ്ലിമിന് ന്യൂയോര്‍ക്ക് മേയറാകാം, എന്നാല്‍ ഇവിടെ അവരെ അടിച്ചമര്‍ത്തുന്നു: അര്‍ഷദ് മദനി; പ്രസ്താവനയെ പിന്തുണച്ച് സന്ദീപ് ദീക്ഷിതും ഉദിത് രാജും

National
  •  3 days ago