HOME
DETAILS

ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്‌ലിങ്ങള്‍ക്ക്; വിദ്വേഷം തുപ്പി സിപിഎം നേതാവ്; നോമ്പിനും, നിസ്‌കാരത്തിനും പരിഹാസം

  
Web Desk
March 17, 2025 | 10:17 AM

muvattupuzha cpim local secretary hate comment against muslims in facebook

മൂവാറ്റുപുഴ: ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്‌ലിങ്ങള്‍ക്കാണെന്ന് സിപിഎം നേതാവിന്റെ ഫേസ്ബുക്ക് കമന്റ്. മൂവാറ്റുപുഴ ആവോലി സിപിഎം ലോക്കല്‍ സെക്രട്ടറി ഫ്രാന്‍സിസ് എംജെയാണ് വിദ്വേഷ പരാമര്‍ശവുമായി രംഗത്തെത്തിയത്. എന്ത് തെറ്റ് ചെയ്താലും പള്ളിയില്‍ പോയി അഞ്ചുനേരം പ്രാര്‍ഥിച്ചാല്‍ മതിയെന്നാണ് മുസ്‌ലിങ്ങളെ പഠിപ്പിക്കുന്നതെന്നും ഇയാള്‍ കമന്റില്‍ പറഞ്ഞിട്ടുണ്ട്.

' ഈ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്‌ലിങ്ങള്‍ക്കാണ്. അവരെ പഠിപ്പിക്കുന്നത് എന്ത് തെറ്റ് ചെയ്താലും പള്ളിയില്‍ പേയി അഞ്ച് നേരം പ്രാര്‍ഥിച്ചാല്‍ മതി, അതുപോലെ എല്ലാ വര്‍ഷവും നോമ്പ് നോറ്റ് പകല്‍ മുഴുവന്‍ ഉമിനീര് രാത്രി നല്ല ഭക്ഷണവും കഴിച്ച് ഉറങ്ങിയാല്‍ ഒരു വര്‍ഷക്കാലം പ്ലാന്‍ ചെയ്ത ത******** പോരായ്മകളും പരിഹാരം ഉണ്ടാവും എന്നാണ് മതപുരോഹിതന്മാര്‍ പഠിപ്പിക്കുന്നത്.'' എന്നായിരുന്നു ലോക്കല്‍ സെക്രട്ടറിയുടെ കമന്റ്. 

അതേസമയം ഫേസ്ബുക്ക് കമന്റ് വിവാദമായതിന് പിന്നാലെ നേതാവിന്റെ പരാമര്‍ശം തള്ളി മൂവാറ്റുപുഴ ഏരിയ കമ്മിറ്റി രംഗത്തെത്തി. ആവോലി സെക്രട്ടറി ഫേസ്ബുക്ക് കമന്റിലൂടെ മുസ്‌ലിം സമുദായത്തെ കുറിച്ച് നടത്തിയ പരാമര്‍ശം പാര്‍ട്ടി നിലപാടല്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഗീയ ശക്തികള്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും, ആര്‍എസ്എസിന്റെയും കാസയുടെയും ആശയങ്ങള്‍ക്ക് പാര്‍ട്ടി അണികളോ നേതാക്കളോ വശംവദരാവരുതെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു. മാത്രമല്ല ഇത്തരം പ്രവണതകള്‍ അതീവ ഗൗവരത്തോടെ പാര്‍ട്ടി കാണുകയും, തിരുത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും. ഏത് സാഹചര്യത്തിലും മതേതര നിലപാട് ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകാനും സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തുന്ന ശക്തികളെ ഒറ്റപ്പെടുത്താനും പാര്‍ട്ടി മുന്‍കൈയെടുക്കുമെന്നും മൂവാറ്റുപുഴ ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. 

ഫേസ്ബുക്ക് കമന്റ് സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ മാപ്പുമായി ഫ്രാന്‍സിസ് എംജെ രംഗത്തെത്തിയിട്ടുണ്ട്.

muvattupuzha cpim local secretary wrote hate comment against muslims in facebook 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവില്‍ ഹൈക്കോടതിക്കെതിരേ അസാധാരണ വിമര്‍ശനവുമായി സര്‍ക്കാര്‍

Kerala
  •  12 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരേ പ്രോസിക്യൂഷന്‍ കോടതിയില്‍; സി.ബി.ഐ അന്വേഷണം ഹൈക്കോടതി തള്ളി

Kerala
  •  12 days ago
No Image

ഓപ്പറേഷന്‍ തൂഫാനിടെ പൊലിസിനെ ആക്രമിച്ച കേസ്; മുഖ്യപ്രതി അവധിക്ക് നാട്ടിലെത്തിയ സൈനികന്‍

Kerala
  •  12 days ago
No Image

ഒഴിവുകള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണം; വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി, നിർദേശവുമായി സർക്കാർ

Kerala
  •  12 days ago
No Image

മലബാറില്‍ ബീഫ് വില കുത്തനെ കൂട്ടുന്നു; 15 മുതല്‍ എല്ലില്ലാത്ത ഇറച്ചിക്ക് കിലോയ്ക്ക് 460 രൂപ

Kerala
  •  12 days ago
No Image

മെസിക്ക് പൂട്ടിടാൻ വെർദെ; അർജൻ്റീന x കേപ് വെർദെ

Football
  •  12 days ago
No Image

ഇരിക്കൂര്‍ സ്വദേശിയായ വ്യാപാരി കുടകിലെ സ്ഥാപനത്തില്‍ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  12 days ago
No Image

താരങ്ങള്‍ക്കൊപ്പം കാണികളെയും 'വെള്ളംകുടിപ്പിക്കുന്ന' ലോകകപ്പ്

Football
  •  12 days ago
No Image

റിയൽ ഫൈറ്റർ; ഇരട്ട ഗോളിൽ ഡി.ആർ കോംഗോയുടെ സ്വപ്നം തകർത്ത് ഹാരി കെയ്ൻ

Football
  •  12 days ago
No Image

അൾജീരിയയെ തകർത്ത് സ്വിറ്റ്സർലൻഡ് പ്രീ-ക്വാർട്ടറിൽ; വാൻകൂവറിൽ സ്വിസ് പടയ്ക്ക് തകർപ്പൻ ജയം

Football
  •  12 days ago