HOME
DETAILS

ആകാശനാളുകളോട് യാത്ര പറഞ്ഞ് സുനിത; ഡ്രാഗണ്‍ പേടകം അണ്‍ഡോക് ചെയ്തു, ഇനി മണ്ണിലേക്ക്

  
Web Desk
March 18 2025 | 05:03 AM

Sunita Williams  Crew Begin Journey Back to Earth After 9 Months in Space

വാഷിങ്ടണ്‍: ഒമ്പതു മാസത്തോളമായി ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യംസും ബച്ച് വില്‍മോറും ഭൂമിയിലേക്കുള്ള യാത്ര തുടങ്ങി.  അവരുടെ യാത്രാപേടകം രാവിലെ പത്തരയോടെ ബഹിരാകാശ നിലയവുമായുള്ള (ഐ.എസ്.എസ്) ബന്ധം വേര്‍പെടുത്തി. ഐ.എസ്.എസുമായുള്ള ബന്ധം വേര്‍പെടുത്തുന്ന അണ്‍ഡോക്കിങ് വിജകരമായി പൂര്‍ത്തിയാക്കിയതോടെ സുനിത ഉള്‍പ്പെടെ 4 യാത്രികര്‍ കയറിയ ഡ്രാഗണ്‍ പേടകം ഭൂമിയിലേക്കു യാത്ര ആരംഭിച്ചു. 17 മണിക്കൂര്‍ നീളുന്നതാണ് മടക്കയാത്ര.  നാളെ പുലര്‍ച്ചെ 3.30ന് ഇവര്‍ ഭൂമിയില്‍ എത്തുമെന്നാണു നിഗമനം.ഫ്‌ളോറിഡ തീരത്താണ് ഇവര്‍ തിരിച്ചിറങ്ങുക. 

ALSO READ: നടക്കാനും ഇരിക്കാനും മറന്ന സുനിത വില്യംസ്; ഭൂമിയിലെത്തിയാല്‍ നടത്തം പഠിക്കല്‍ ആദ്യ ടാസ്‌ക്

ഏഴു ദിവസത്തെ ദൗത്യത്തിനായാണ് ഇരുവരും അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിലേക്ക് തിരിച്ചത്. തുടര്‍ന്ന് ഇരുവരും അവിടെ മാസങ്ങളോളം കുടുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് നാലു ഗഗന സഞ്ചാരികളുമായി ക്യാപ്‌സ്യൂള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക് ചെയ്തത്.

സുനിതയും വില്‍മോറും തിരികെ വരുമ്പോള്‍ അവര്‍ക്കൊപ്പം മറ്റു രണ്ടു ഗഗന സഞ്ചാരികള്‍ കൂടിയുണ്ടാകും. ഇതിലൊരാള്‍ അമേരിക്കകാരനും മറ്റൊരാള്‍ റഷ്യക്കാരനുമാണ്. 

ഫ്‌ളോറിഡയില്‍ കഴിഞ്ഞ ദിവസം ടൊര്‍ണാഡോയും കൊടുങ്കാറ്റുമായിരുന്നു. അതിനാല്‍ കാലാവസ്ഥാ കൂടി പരിഗണിച്ചാണ് ഇവരുടെ സുരക്ഷിത ലാന്റിങ്ങിനായി സമയം തീരുമാനിച്ചത്. ഗ്രീനിച്ച് സമയം രാത്രി 9.57ന് (ഇന്ത്യന്‍ സമയം ബുധന്‍ പുലര്‍ച്ചെ 3.30) ഓടെയാണ് ലാന്റിങ്. നിലവില്‍ ബഹിരാകാശ പേടകത്തില്‍ ഇവര്‍ പുതിയ സംഘത്തിന് ചുമതലകള്‍ കൈമാറുന്ന ജോലികള്‍ പുരോഗമിക്കുകയാണെന്നും അതു കഴിഞ്ഞാല്‍ ഭൂമിയിലേക്ക് തിരിക്കുമെന്നും നാസ അറിയിച്ചു. അതേസമയം, സാഹചര്യങ്ങള്‍ക്ക് അനുസരിച്ചു സുനിതയും കൂട്ടരും ഭൂമിയില്‍ ഇറങ്ങുന്ന തീയതിയിലും സമയത്തിലും മാറ്റം വരാമെന്നും നാസ അറിയിച്ചിട്ടുണ്ട്.

സുനിതയും സംഘവും യാത്ര പറഞ്ഞ് പോരുന്നതിന്റെ വീഡിയോ നാസ പുറത്തു വിട്ടിട്ടുണ്ട്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്- 23-04-2025

PSC/UPSC
  •  a day ago
No Image

പാലക്കാട്; കൈക്കൂലി കേസിൽ അറസ്റ്റിലായ ഫീൽഡ് അസിസ്റ്റൻ്റിനെ സർവീസിൽ നിന്ന് പുറത്താക്കി; വിജിലൻസ് കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്

Kerala
  •  a day ago
No Image

പഹൽഗാം ഭീകരാക്രമണം: തീവ്രവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്; ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി സൈന്യം

National
  •  a day ago
No Image

പണിപാളി, താരിഫ് യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ ശ്രമം; ചൈനയോടുള്ള നിലപാടിൽ മലക്കം മറിഞ്ഞ് ട്രംപ്

latest
  •  a day ago
No Image

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ നയതന്ത്ര മറുപടി; പാക് പൗരന്‍മാര്‍ക്കുള്ള വിസ നിര്‍ത്തലാക്കി, സിന്ധുനദീ കരാര്‍ റദ്ദാക്കി, അതിര്‍ത്തി അടച്ചു

National
  •  a day ago
No Image

കിഴക്കൻ സഊദിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം; നാലു പ്രവാസികൾ മരിച്ചു, ഏഴ് പേർക്ക് പരിക്ക്

Saudi-arabia
  •  a day ago
No Image

പ്ലാസ്റ്റിക് കണിക്കൊന്ന വിഷുവിന് ശേഷം പരിസ്ഥിതിക്ക് ഭീഷണി; സുപ്രധാന ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a day ago
No Image

വയനാട്ടിൽ ഇടിമിന്നലേറ്റ് 73 വയസ്സുകാരിക്ക് പരിക്ക്

Kerala
  •  a day ago
No Image

പട്ടാപകല്‍ കടയുടമയെ കത്തി കാട്ടി ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍

Kerala
  •  a day ago
No Image

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Kerala
  •  a day ago