HOME
DETAILS

പുനരുപയോഗ ഊർജ്ജവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവച്ച് കുവൈത്തും ചൈനയും

  
March 19, 2025 | 2:37 AM

Kuwait and China Sign Renewable Energy Agreement

കുവൈത്ത് സിറ്റി: പുനരുപയോഗ ഊർജ്ജവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവച്ച് കുവൈത്തും ചൈനയും. പുനരുപയോഗ ഊർജ്ജ മേഖലയിലെ സംയുക്ത സഹകരണത്തിനായുള്ള എല്ലാ സാങ്കേതിക വിശദാംശങ്ങളും ഉൾക്കൊള്ളുന്ന സാങ്കേതിക ക്രമീകരണങ്ങൾക്കുള്ള ഒരു ചട്ടക്കൂട് കരാറിനാണ് ധാരണയായിട്ടുള്ളത്. ബീജിംഗുമായി പ്രധാന വികസന പദ്ധതികൾ നടപ്പിലാക്കുന്നത് വേഗത്തിലാക്കാനുള്ള രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതൃത്വത്തിൻ്റെ നിർദ്ദേശങ്ങളുടെ വെളിച്ചത്തിലാണ് ഈ കരാർ. 

കുവൈത്തിന്റെ ഭാഗത്ത് നിന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ആദിൽ അൽ സാമെലും, ചൈനീസ് ഭാഗത്ത് നിന്ന് സ്റ്റേറ്റ് എനർജി അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ റെൻ ജിംഗ്‌ഡോംഗും ബീജിംഗിൽ നടന്ന ചടങ്ങിലാണ് കരാറിൽ ഒപ്പുവെച്ചത്. കുവൈത്തിന്റെയും ചൈനയുടെയും ഗവൺമെൻ്റുകൾ തമ്മിൽ ഒപ്പുവെച്ച കരാറുകളുടെയും ധാരണാപത്രങ്ങളുടെയും നടത്തിപ്പ് നിരീക്ഷിക്കുന്നതിനുള്ള ഉന്നത സമിതിയിലെ അംഗവും റിപ്പോർട്ടറുമായ ഏഷ്യൻ കാര്യങ്ങൾക്കുള്ള അസിസ്റ്റൻ്റ് വിദേശകാര്യ മന്ത്രി അംബാസഡർ സമീഹ് ഹയാത്ത്, ചൈനയിലെ കുവൈത്ത് അംബാസഡർ ജാസിം അൽ നജേം തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Kuwait and China have signed a landmark agreement to cooperate on renewable energy projects, marking a significant step towards a sustainable future for both nations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ-ടെറ്റ് നിർബന്ധമാക്കിയ വിധി: പുനഃപരിശോധനാ ഹരജിയുമായി കേരളം സുപ്രിംകോടതിയിൽ

Kerala
  •  4 days ago
No Image

യു.എസിന്റെ വെനിസ്വേലന്‍ അധിനിവേശം: രോഷവും ആശങ്കയും പ്രകടിപ്പിച്ച് ലോകരാജ്യങ്ങള്‍

International
  •  4 days ago
No Image

മൂവാറ്റുപുഴ കടാതി പള്ളിയിൽ പെരുന്നാളിന് കതിന നിറക്കുന്നതിനിടെ അപകടം; ഒരാൾ മരിച്ചു, ഒരാൾക്ക് പരുക്ക്

Kerala
  •  4 days ago
No Image

ആലത്തൂരിൽ വയോധികയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നാലെ വധിക്കാനും ശ്രമിച്ച കേസ്; ബിജെപി പ്രവർത്തകൻ പിടിയിൽ

Kerala
  •  4 days ago
No Image

In Depth Story: സൊമാലി ലാൻഡിനെ അംഗീകരിച്ചതിന് പിന്നിൽ ഇസ്റാഈലിന് പല താല്പര്യങ്ങൾ; അതിനു അബ്രഹാം കരാറുമായി ബന്ധം ഉണ്ടോ?

International
  •  4 days ago
No Image

ഒരേ ഫോട്ടോ ഉപയോഗിച്ച് രണ്ടിടത്ത് പിഴ; കൊച്ചി പൊലിസിന് പറ്റിയ അബദ്ധം തിരുത്തി, യാത്രക്കാരനോട് ഖേദം പ്രകടിപ്പിച്ചു

Kerala
  •  4 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരമെന്ന് സൂചന; വിജ്ഞാപനം മാര്‍ച്ചില്‍

Kerala
  •  4 days ago
No Image

ഫാസ്‌ടാഗ് നടപടികളിൽ വൻ ഇളവ്: KYV തലവേദന ഇനിയില്ല; ഫെബ്രുവരി മുതൽ ഫാസ്‌ടാഗ് രീതി മാറുന്നു

National
  •  4 days ago
No Image

റെയിൽവേ ട്രാക്ക് ജോലികൾ: മധുര - തിരുവനന്തപുരം ഡിവിഷനുകളിൽ റൂട്ട് മാറ്റം; ഗുരുവായൂർ - ചെന്നൈ എക്‌സ്പ്രസ് കോട്ടയം വഴി സർവിസ് നടത്തും

Kerala
  •  4 days ago
No Image

ഇ സ്കൂട്ടർ റൈഡിങ് പെർമിറ്റ് ആപ്പ് സർവിസ് ഇപ്പോൾ എല്ലാ ഔദ്യോഗിക ചാനലുകളിലും

latest
  •  4 days ago