HOME
DETAILS

അവൻ ക്രീസിലുണ്ടെങ്കിൽ കോഹ്‌ലിയുടെ സമ്മർദ്ദങ്ങളെല്ലാം ഇല്ലാതാവും: എബി ഡിവില്ലിയേഴ്സ്

  
March 19, 2025 | 6:37 AM

AB de Villiers talks about Phil salt attacking batting is reduce Virat Kohli pressure in ipl 2025

ബാംഗ്ലൂർ: 2025 ഐപിഎൽ പോരാട്ടങ്ങൾ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മാർച്ച് 22ന് നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തോട് കൂടിയാണ് ഇന്ത്യൻ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാവുന്നത്. പുതിയ സീസൺ തുടങ്ങുന്നതിന് മുന്നോടിയായി ഈ സീസണിൽ ആർസിബിയുടെ ബാറ്റിംഗ് ഡിപ്പാർട്ട്മെന്റിന്റെ ക്യാപ്റ്റനാവേണ്ടത് ആരാണെന്ന് പറഞ്ഞിരിക്കുകയാണ് മുൻ സൗത്ത് ആഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ്. വിരാട് കോഹ്‌ലിയുടെ പേരാണ് ജിയോ ഹോട്സ്റ്റാറിന് നൽകിയ  അഭിമുഖത്തിൽ ഡിവില്ലിയേഴ്സ് പറഞ്ഞത്. 

''ഈ ടൂർണമെന്റിൽ ആർസിബിയുടെ ബാറ്റിംഗ് ഡിപ്പാർട്മെന്റിന്റെ ക്യാപ്റ്റനാകേണ്ടത് വിരാടാണ്. ബാറ്റിങ്ങിലെ കാര്യങ്ങളെല്ലാം കൃത്യമായി നിലനിർത്താനും അതിലൂടെ ബാറ്റിംഗ് തകർച്ച സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാവുകയും വേണം. അതിനായി നിങ്ങൾ മികച്ച രീതിയിൽ തന്നെ കളിക്കണം. നമ്മൾ കണ്ടിട്ടുള്ളതിൽ ഏറ്റവും അപകടകാരിയായ താരങ്ങളിൽ ഒരാളാണ് ഫിൽ സാൾട്ട്. ബാറ്റിങ്ങിലുണ്ടാകുന്ന കോഹ്‌ലിയുടെ സമ്മർദ്ദം അദ്ദേഹം കുറക്കുമെന്ന് ഞാൻ കരുതുന്നു'' ഡിവില്ലിയേഴ്സ് പറഞ്ഞു. 

രജത് പടിദാറിന്റെ കീഴിലാണ് ഇത്തവണ ബാംഗ്ലൂർ കിരീടപോരാട്ടത്തിന് ഇറങ്ങുന്നത്.  മെഗാ ലേലത്തിന് മുമ്പായി വിരാട് കോഹ്‌ലി, യാഷ് ദയാൽ എന്നിവർക്കൊപ്പം ടീം നിലനിർത്തിയ മൂന്ന് താരങ്ങളിൽ ഒരാളായിരുന്നു പടിദാർ. 11 കോടി രൂപക്കായിരുന്നു താരത്തെ ആർസിബി നിലനിർത്തിയിരുന്നത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പുതിയ ക്യാപ്റ്റനായി വിരാട് കോഹ്‌ലി എത്തുമെന്ന വാർത്തകൾ ശക്തമായി നിലനിന്നിരുന്നു. എന്നാൽ വിരാടിനെ മറികടന്നുകൊണ്ട് പടിദാർ ടീമിന്റെ പുതിയ നായകനായി ചുമതലയേൽക്കുകയായിരുന്നു,

2013 മുതൽ 2021 വരെയാണ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനായി വിരാട് പ്രവർത്തിച്ചിട്ടുള്ളണ്ട്. 2016ൽ കലാശ പോരാട്ടത്തിലേക്ക് ബാംഗ്ലൂരിനെ കൊണ്ടുപോകാനും കോഹ്‌ലിക്ക്‌ സാധിച്ചിരുന്നു. എന്നാൽ ഫൈനലിൽ സൺറൈസേഴ്സ് ഹൈദെരാബാദിനോട് പരാജയപ്പെട്ടുകൊണ്ട് കോഹ്‌ലിക്കും സംഘത്തിനും കിരീടം നഷ്ടമാവുകയായിരുന്നു. പുതിയ ക്യാപ്റ്റന്റെ കീഴിൽ ബാംഗ്ലൂരിന്റെ കിരീട വരൾച്ച അവസാനിക്കുമോയെന്ന് കണ്ടുതന്നെ അറിയണം. 

2025 ഐപിഎല്ലിനുള്ള റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്‌ക്വാഡ്

വിരാട് കോഹ്‌ലി, രജത് പതിദാർ(ക്യാപ്റ്റൻ), ദേവദത്ത് പടിക്കൽ, സ്വസ്തിക ചിക്കാര, ഫിൽ സാൾട്ട്(വിക്കറ്റ് കീപ്പർ), ജിതേഷ് ശർമ്മവിക്കറ്റ് കീപ്പർ, ലിയാം ലിവിംഗ്സ്റ്റൺ, ക്രുനാൽ പാണ്ഡ്യ, സ്വപ്നിൽ സിംഗ്, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, മനോജ് ഭണ്ഡാഗെ, ജേക്കബ് ബെഥേൽ, ജോഷ് ഹേസൽവുഡ്, റാസിഖ് ദാർ, ഭുവനേശ്വർ കുമാർ, നുവാൻ തുഷാര, യാഷ് ദയാൽ, ലുങ്കി എൻഗിഡി, അഭിനന്ദൻ സിംഗ്, സുയാഷ് ശർമ, മോഹിത് റാത്തി.

AB de Villiers talks Phil salt attacking batting is reduce Virat Kohli pressure in ipl 2025

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ ഇന്ന് ഈ വര്‍ഷത്തെ ഏറ്റവും തണുത്ത ദിനം; താപനില ഇനിയും കുറഞ്ഞേക്കും; മൂന്നാറില്‍ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ്

Kerala
  •  17 minutes ago
No Image

റൊണാൾഡോയും പോർച്ചുഗലും ലോകകിരീടം ഉയർത്തും; പ്രവചനവുമായി മുൻ ബാഴ്സലോണ പരിശീലകൻ

Cricket
  •  26 minutes ago
No Image

മധ്യപ്രദേശില്‍ വീണ്ടും മലിനജലം;  ശാരീരിക അസ്വസ്ഥകളുമായി 22 പേര്‍, 9 പേര്‍ ആശുപത്രിയില്‍

National
  •  28 minutes ago
No Image

സുഹൃത്തുക്കളേ... മലയാളത്തില്‍ അഭിസംബോധന; കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നല്‍കുമെന്ന് പ്രധാനമന്ത്രി 

Kerala
  •  40 minutes ago
No Image

40 ലക്ഷത്തിന്റെ തട്ടിപ്പ്: സ്മൃതി മന്ദാനയുടെ മുന്‍ കാമുകൻ പലാഷ് മുച്ഛലിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു

crime
  •  an hour ago
No Image

ഇറാനെ ലക്ഷ്യമിട്ട് യു.എസിന്റെ 'വന്‍ കപ്പല്‍ പട'; പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാക്കി  ട്രംപ്

International
  •  an hour ago
No Image

പോറ്റിക്കൊപ്പം അടൂര്‍ പ്രകാശ്, ചിത്രം പുറത്ത്; 'കവറില്‍ ഇത്തപ്പഴം, കൊള്ളക്കാരനാണെന്ന് അറിയില്ലായിരുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala
  •  an hour ago
No Image

മരണം വരെ ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡാണ്; ആരാധകരുടെ ഹൃദയം തൊട്ട് കാസെമിറോയുടെ വിടവാങ്ങൽ പ്രസംഗം

Football
  •  2 hours ago
No Image

തിരിച്ചുകയറാനാകാതെ രൂപ; കുവൈത്ത് ദിനാര്‍ 300ന് അരികില്‍, ഖത്തര്‍ റിയാല്‍ 25 രൂപ കടന്നു; പ്രവാസികള്‍ക്ക് ശമ്പള വര്‍ധനവിന് തുല്യം | Indian Rupee Value

Kuwait
  •  2 hours ago
No Image

പോക്സോ കേസ് പ്രതി പൊലിസ് കസ്റ്റഡിയിൽ തൂങ്ങിമരിച്ച നിലയിൽ; 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

crime
  •  2 hours ago