HOME
DETAILS

സംഘർഷമൊഴിയാതെ മണിപ്പൂർ; നിരവധി പേർക്ക് പരുക്ക്

  
March 19, 2025 | 8:10 AM

Clashes Erupt Between Zo Tribes in Manipurs Churachandpur Several Injured

ഇംഫാൽ: ചൊവ്വാഴ്ച രാത്രി മണിപ്പൂരിലെ ചുരചന്ദാപുരിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരുക്ക്. സോമി, ഹമർ ഗോത്രങ്ങൾ തമ്മിലായിരുന്നു സംഘർഷമുണ്ടായത്. രണ്ട് ഗോത്രങ്ങളുടേയും ഉന്നത സമിതികൾ തമ്മിൽ സമാധാനക്കരാർ ഉണ്ടാക്കിയതിന് പിന്നാലെയാണ് വീണ്ടും സംഘർഷം ഉണ്ടായത്. 

സുരക്ഷാസേനക്ക് നേരെയും ആക്രമണമുണ്ടായി, ചില ആളുകൾ സുരക്ഷാസേനക്ക് നേരെ വെടിയുതിർത്തതായും റിപ്പോർട്ടുണ്ട്. അതേസമയം വെടിയുതിർത്തത് ആരാണെന്ന് ഇനിയും വ്യക്തമല്ല.  സാഹചര്യം നിയന്ത്രിക്കാൻ സുരക്ഷാസേന നിരവധി തവണ ടിയർ ഗ്യാസ് ഷെല്ലുകൾ പ്രയോഗിച്ചു.

സംഘർഷത്തിന് പിന്നാലെ സ്ഥിതി നിയന്ത്രണവിധേയമാക്കാൻ പൊലിസ് ഫ്ലാഗ് മാർച്ച് നടത്തി. വീടിനുള്ളിൽ തുടരാൻ ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, ജില്ലയിൽ കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു. ജനങ്ങൾ പരമാവധി സംയമനം പാലിക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റും അഭ്യർഥിച്ചു. സോമി സ്റ്റുഡൻ്റ്സ് ഫെഡറേഷൻ സംഘർഷത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി.

സംഘർഷം അവസാനിപ്പിക്കാനും ജനജീവിതം സാധാരണയിലാക്കാനും ഹമർ ഇൻപുയിയും സോമി കൗൺസിലും തമ്മിൽ ചൊവ്വാഴ്ച‌ കരാറിൽ എർപെട്ടിരുന്നു. എന്നാൽ, ഇതിന് പിന്നാലെ ഹമർ ഇൻപുയി ജനറൽ സെക്രട്ടറി റിച്ചാർഡിനു നേരെയുണ്ടായ ആക്രമണമാണ് വീണ്ടും പ്രശ്‌നങ്ങൾ വഷളാകാൻ കാരണമെന്നാണ് റിപ്പോർട്ട്.

Fresh clashes broke out between the Sumi and Hmar tribes in Churachandpur, Manipur, on Tuesday night, leaving several injured. The violence erupted despite a recent peace agreement between the community leaders. Authorities are monitoring the situation closely to prevent further unrest.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂർ-കോഴിക്കോട് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

Kerala
  •  17 hours ago
No Image

ടിക്കറ്റ് വേണ്ട, തടസ്സവുമില്ല... ഒന്നും അറിയണ്ട; ദുബൈയിലും അബുദബിയിലും സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനങ്ങള്‍

uae
  •  17 hours ago
No Image

യുഎഇ റിയല്‍ എസ്റ്റേറ്റ് ടിപ്‌സ്: ഓള്‍ഡ് മുവൈല അടുത്ത ഹോട്ട്‌സ്‌പോട്ട്; 16 മാസത്തിനുള്ളില്‍ വാടക കുതിച്ചുയരും

uae
  •  18 hours ago
No Image

ഖത്തറിലെ കെഎംസിസി നേതാവ് മത്തത്ത് അബ്ബാസ് ഹാജി ദോഹയില്‍ നിര്യാതനായി

qatar
  •  18 hours ago
No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  a day ago
No Image

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

Kerala
  •  a day ago
No Image

ശൂന്യവേതന അവധി; സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്

Kerala
  •  a day ago
No Image

പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമിയടക്കം 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

Kerala
  •  a day ago
No Image

നിയന്ത്രണം വിട്ട കാർ മതിൽ തകർത്ത് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതര പരുക്ക്

Kerala
  •  a day ago
No Image

സൗത്ത് ആഫ്രിക്കൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  a day ago