HOME
DETAILS

ആസിഡ് ആക്രമണത്തിൽ പരുക്കേറ്റവർക്ക് ചികിത്സയും നഷ്ടപരിഹാരവും ഉറപ്പാക്കണം; സംസ്ഥാനങ്ങൾക്ക് നിർദേശവുമായി സുപ്രീം കോടതി

  
March 21 2025 | 07:03 AM

Supreme Court Directs States to Ensure Treatment and Compensation for Acid Attack Survivors

ന്യൂ ഡൽഹി: ആസിഡ് ആക്രമണത്തിൽ പരുക്കേറ്റവർക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിൽ കാലതാമസം ഉണ്ടെങ്കിലോ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നതിന് ആവശ്യമായ സഹായം ലഭിക്കുന്നതിൽ പ്രശ്നങ്ങൾ നേരിട്ടാലോ അവർ അതത് സംസ്ഥാന ലീഗൽ സർവിസസ് അതോറിറ്റി (SALSA) യെ സമീപിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.

വിഷയത്തിൽ മറുപടി സമർപ്പിക്കുന്നതിന് കൂടുതൽ സമയം വേണമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം, ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ 11 ഓളം സംസ്ഥാനങ്ങൾ ഇതുവരെ സുപ്രീം കോടതിയിൽ മറുപടി സമർപ്പിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 

മഹാരാഷ്ട്രയിൽ ആസിഡ് ആക്രമണത്തിൽ പരുക്കേറ്റവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നത് ബുദ്ധിമുട്ടാണെന്നും, സ്വകാര്യ ആശുപത്രികൾ ആസിഡ് ആക്രമണത്തിൽ പരുക്കേറ്റവരെ ചികിത്സിക്കാൻ വിസമ്മതിക്കുന്നുവെന്നും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആസിഡ് സർവൈവേഴ്‌സ് സാഹസ് ഫൗണ്ടേഷന്റെ (എൻ‌ജി‌ഒ) അഭിഭാഷകൻ വാദിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. വാദം കേട്ട ശേഷം, പരാതികൾക്കായി SALSA യെ സമീപിക്കാൻ നിർദ്ദേശിച്ച സുപ്രീം കോടതി ആസിഡ് ആക്രമണത്തിൽ പരുക്കേറ്റവർക്ക് സ്വകാര്യ ആശുപത്രികളിൽ പ്രവേശനമോ, ചികിത്സയോ നിരസിക്കപ്പെടാൻ പാടില്ലെന്നും കൂട്ടിച്ചേർത്തു.

ആസിഡ് ആക്രമണത്തിൽ നിന്ന് പരുക്കേറ്റവർക്കുള്ള നഷ്ടപരിഹാര തുക വേഗത്തിൽ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ സുപ്രീം കോടതി SALSA ക്ക് നിർദേശം നൽകി. സ്വകാര്യ ആശുപത്രികൾ ഉത്തരവുകൾ പാലിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഉത്തരവ് പാലിക്കപ്പെട്ടില്ലെങ്കിൽ അത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. 

ആസിഡ് ആക്രമണത്തിൽ പരുക്കേറ്റവർക്കുള്ള നഷ്ടപരിഹാര തുക വർധിപ്പിക്കണമെന്ന ഹരജിയിൽ നാല് ആഴ്ചക്കകം മറുപടി നൽകണമെന്ന് കോടതി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. 

The Supreme Court has directed all states to ensure proper medical treatment and compensation for acid attack survivors. The court emphasized the need for strict enforcement of laws to support victims and prevent such crimes.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-21-04-2025

PSC/UPSC
  •  5 days ago
No Image

കിയ മോട്ടോഴ്‌സിന്റെ പ്ലാന്റിൽ നിന്ന് 900 എഞ്ചിനുകൾ മോഷ്ടിച്ച കേസിൽ ഒൻപത് പേർ പിടിയിൽ; വിദേശ പൗരന്മാരും അറസ്റ്റിൽ

Kerala
  •  5 days ago
No Image

സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് പുതിയ നയം അവതരിപ്പിച്ച് അബൂദബി വിദ്യാഭ്യാസ വകുപ്പ്

latest
  •  5 days ago
No Image

പോപ്പിന് വിട.!; അടുത്ത പോപ്പിനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തും, ഇന്ത്യയില്‍നിന്ന് നാലുപേര്‍ക്ക് വോട്ട്, തീരുമാനമായാല്‍ വെളുത്ത പുക

International
  •  5 days ago
No Image

കൊല്ലത്ത് അച്ഛനെയും മകനെയും മർദ്ദിച്ച സംഭവത്തിൽ ഈസ്റ്റ് എസ്.ഐക്ക് സസ്പെൻഷൻ

Kerala
  •  5 days ago
No Image

ഇന്ത്യ-സഊദി സാമ്പത്തിക ബന്ധം പുതിയ തലത്തിലേക്ക്: മോദി നാളെ സഊദിയില്‍

Saudi-arabia
  •  5 days ago
No Image

സോഷ്യൽ മീഡിയയിൽ വൈറലാവാൻ കാറിന്റെ ബോണറ്റിൽ കേറി ഡാൻസ്; യുവതിക്ക് 22,500 രൂപ പിഴ ചുമത്തി ആർ‌ടി‌ഒ

latest
  •  5 days ago
No Image

കോഴിക്കോട്; അമ്മയുടെ കൂടെ ഉറങ്ങിക്കിടന്നിരുന്ന ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ

Kerala
  •  5 days ago
No Image

ബഹ്‌റൈന്‍-കൊച്ചി സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മലയാളി പ്രവാസികള്‍ക്ക് ആശ്വാസം

bahrain
  •  5 days ago
No Image

വിൻസി അലോഷ്യസിന്റെ പരാതി; സിനിമയിലെ ഇന്റേണൽ കമ്മിറ്റി തെളിവെടുപ്പ് കൊച്ചിയിൽ

Kerala
  •  5 days ago