HOME
DETAILS

യുഎഇയില്‍ വിസിറ്റ് വിസയില്‍ ജോലി ചെയ്യരുത്; ചെയ്താല്‍ മുട്ടന്‍ പണിയുറപ്പ്

  
March 24, 2025 | 7:18 AM

Dont work in the UAE on a visit visa if you do youll be punished

ദുബൈ: ദുബൈയില്‍ വിസിറ്റ് വിസയില്‍ ജോലി ചെയ്യുന്ന വ്യക്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ദുബൈ അധികൃതര്‍ ശ്രമങ്ങള്‍ ശക്തമാക്കിയതായി ട്രാവല്‍ ഏജന്റുമാര്‍. അധികൃതരുടെ നിരന്തര ശ്രമങ്ങള്‍ കാരണമായി വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കിയതായി ട്രാവല്‍ ഏജന്റുമാര്‍ വ്യക്തമാക്കി.

'അടുത്തിടെ സര്‍ക്കാര്‍ അധികൃതര്‍ ഒന്നിലധികം കമ്പനികള്‍ പരിശോധിച്ചതായി ഞങ്ങള്‍ അറിഞ്ഞു, കഴിഞ്ഞ കുറച്ച് മാസങ്ങളായി പരിശോധനാ സംഘങ്ങള്‍ ഞങ്ങളുടെ ഓഫീസും നിരവധി തവണ സന്ദര്‍ശിച്ചിട്ടുണ്ട്. വിസിറ്റ് വിസയില്‍ ജോലി ചെയ്യുന്നത് എല്ലായ്‌പ്പോഴും നിയമവിരുദ്ധമാണ്. എല്ലാവരും നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഇപ്പോള്‍ ശ്രദ്ധാലുക്കളാണ്.' സ്മാര്‍ട്ട് ട്രാവല്‍സിന്റെ ജനറല്‍ മാനേജര്‍ സഫീര്‍ മുഹമ്മദ് പറഞ്ഞു.

രാജ്യത്തെ ഏറ്റവും കാരുണ്യകരമായ ഒരു പൊതുമാപ്പ് പദ്ധതി അവസാനിച്ചതിനെ തുടര്‍ന്നാണ് ട്രാവല്‍ ഏജന്റുമാരുടെ മുന്നറിയിപ്പ്. പൊതുമാപ്പ് പദ്ധതി പ്രഖ്യാപിക്കപ്പെട്ടിരുന്ന കാലത്ത് വിസിറ്റ് വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവര്‍ക്ക് അവരുടെ വിസ നിയമവിധേയമാക്കാനോ പിഴകള്‍ അടക്കാതെ രാജ്യം വിടാനോ ഉള്ള ഓപ്ഷന്‍ ഉണ്ടായിരുന്നു.  

2024 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ടുനിന്ന പൊതുമാപ്പ് പദ്ധതിയിലൂടെ ആയിരക്കണക്കിന് ആളുകളുടെ വിസ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിരുന്നു. വിസ പൊതുമാപ്പ് അവസാനിച്ചതിനെത്തുടര്‍ന്ന് ജനുവരിയില്‍ ആരംഭിച്ച പരിശോധനാ കാമ്പെയ്‌നുകളില്‍ 6,000ത്തിലധികം പേരെയാണ് നിയമലംഘനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തത്. 

വിസിറ്റ് വിസ കാലാവധി കഴിഞ്ഞും യുഎഇയില്‍ താമസക്കാരുടെ എണ്ണം പകുതിയിലധികം കുറയ്ക്കുന്നതില്‍ ഈ നടപടികള്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് സഫീര്‍ പറഞ്ഞു. ജനുവരി മുതല്‍ വിസിറ്റ് വിസ കാലാവധി കഴിഞ്ഞും രാജ്യത്തു താമസക്കാരുടെ എണ്ണം 10 ശതമാനത്തില്‍ താഴെയായി കുറഞ്ഞിട്ടുണ്ട്.   

ടൂറിസ്റ്റ് വിസയില്‍ യുഎഇയിലേക്ക് വരുന്ന ആളുകള്‍ക്ക് സ്ഥിരീകരിച്ച വിമാന ടിക്കറ്റുകള്‍, ഹോട്ടല്‍ റിസര്‍വേഷനുകള്‍, പണമായോ ബാങ്ക് അക്കൗണ്ടുകളിലോ ഒരു നിശ്ചിത തുക എന്നിവ ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥ ചെയ്തുകൊണ്ട് അടുത്തിടെ നിയമങ്ങള്‍ ഭേദഗതി ചെയ്തിരുന്നു. ഇത്തരം പുതിയ നിയമങ്ങളും വര്‍ധിച്ച പരിശോധനകളും നിലവില്‍ ഉള്ളതിനാല്‍ കമ്പനികള്‍ക്ക് തൊഴിലാളികളെ മുതലെടുക്കാന്‍ പ്രയാസമായിരിക്കുമെന്നാണ് അല്‍ഹിന്ദ് ട്രാവല്‍സ് ബിസിനസ് സെന്ററിലെ നൗഷാദ് ഹസ്സന്‍ പറയുന്നത്.

UAE warns against working on a visit visa; violators will face strict penalties, emphasizing the importance of adhering to visa regulations and employment laws.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇംഗ്ലണ്ടിനെ ചതിച്ചതോ റഫറി? ആദ്യ 10 മിനിറ്റിൽ റെക്കോർഡ് ഫൗളുകൾ, എന്നിട്ടും കാർഡില്ല! അർജന്റീനയുടെ കടുത്ത കളിക്ക് കണ്ണടച്ച് എൽഫാത്ത്; സെമിയിൽ കനത്ത വിവാദം

Football
  •  10 days ago
No Image

മെസ്സി മാജിക്; നോക്കൗട്ട് റെക്കോർഡും ഇനി വിശ്വനായകന് സ്വന്തം

Football
  •  10 days ago
No Image

പിക്കാക്സ് മൗണ്ടൻ തകർക്കുമെന്ന് ട്രംപ്; ഇറാനെതിരെ യുഎസ് കരയുദ്ധത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്

International
  •  10 days ago
No Image

ചരിത്രത്തിലെ മൂന്നാമൻ! ലോകകപ്പ് ചരിത്രത്തിലെ അപൂർവ്വ നേട്ടവുമായി ആന്റണി ഗോർഡൻ

Football
  •  10 days ago
No Image

ലോക്ക് പൊളിച്ച് മെസിയുടെ മാന്ത്രിക കാലുകള്‍, ഇംഗ്ലണ്ടിന്റെ കഥ കഴിഞ്ഞു, അര്‍ജന്റീന കലാശപ്പോരിന്

Football
  •  10 days ago
No Image

ചരിത്രം കുറിച്ച് ലയണൽ മെസ്സി; ലോകകപ്പ് സെമിഫൈനലിലെ ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം!

Football
  •  10 days ago
No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  10 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  10 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  10 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  10 days ago