HOME
DETAILS

നഗരസഭ പദ്ധതികളിലെ ക്രമക്കേട്: തെളിവെടുപ്പ് നടത്തി

  
backup
September 04, 2016 | 12:53 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%95%e0%b5%8d


നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയില്‍ 2010 മുതല്‍ നടപ്പിലാക്കിയ വിവിധ പ്രവൃത്തികളില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന് കാണിച്ച് സ്വകാര്യ വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം തെളിവെടുപ്പ് നടത്തി.
പരാതിക്കാരനായ  ഇസ്മായില്‍ എരഞ്ഞിക്കലില്‍ നിന്നാണ് തിരുവനന്തപുരത്ത് നിന്നും നേരിട്ടെത്തിയ വിജിലന്‍സ് ഡി.വൈ.എസ്.പി രാധാകൃഷ്ണനും സംഘവും തെളിവെടുപ്പ് നടത്തിയത്.
 ആര്യാടന്‍ ഷൗക്കത്ത് നഗരസഭാ ചെയര്‍മാനായിരിക്കെ നടപ്പാക്കിയ നിലമ്പൂര്‍ പാട്ടുത്സവം, സ്‌നേഹപത്തായം, വഴികാട്ടി കമ്മ്യൂനിറ്റി കോളജ്, സമീക്ഷ തുല്യതാ പദ്ധതി, സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതി, ശിശു സൗഹൃദ നഗരം, ഈസ്റ്റേണ്‍ കോറിഡോര്‍ ടൂറിസം പദ്ധതി തുടങ്ങി വിവിധ പദ്ധതികളില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതിലൂടെ സര്‍ക്കാരിന് ലഭിക്കേണ്ട ലക്ഷങ്ങള്‍ നഷ്ടപ്പെട്ടുവെന്നും കാണിച്ചാണ് വിജിലന്‍സിന് പരാതി നല്‍കിയിരുന്നത്.
നിലമ്പൂര്‍ ടി.ബിയില്‍ വച്ചുള്ള മൊഴിരേഖപ്പെടുത്തലും തെളിവുകളുടെ പരിശോധനയും രണ്ട് മണിക്കൂറിലധികം നീണ്ടു.
പരാതിക്കാരന്‍ ഹാജരാകിയ തെളിവുകള്‍ വിജിലന്‍സ് ശേഖരിച്ചു. മുന്‍ നഗരസഭ ചെയര്‍മാനെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്നാണ് വിജിലന്‍സിന് നല്‍കിയ പരാതിയിലുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  4 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  4 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  4 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  4 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  4 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  4 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  4 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  4 days ago