HOME
DETAILS

ജാതിവിവേചനത്തില്‍ രാജി; കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകക്കാരന്‍ ബി.എ ബാലു രാജിവച്ചു

  
Web Desk
April 02, 2025 | 5:13 AM

Caste Discrimination Allegation Koodalmanikyam Temple Priest Balu Resigns

തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതിവിവേചനം നേരിട്ട കഴകക്കാരന്‍ തിരുവനന്തപുരം ആര്യനാട് സ്വദേശി ബി.എ ബാലു രാജിക്കത്ത് നല്‍കി. ഇന്നലെ ക്ഷേത്രത്തിലെ ദേവസ്വം ഓഫിസിലെത്തി അഡ്മിനിസ്‌ട്രേറ്റര്‍ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിയെന്നാണ് കത്തില്‍ പറയുന്നത്. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ രാജി സ്വീകരിച്ചു. രാജിക്കാര്യം ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനേയും സര്‍ക്കാറിനേയും അറിയിക്കും.

ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകക്കാരനായി നിയമിക്കപ്പെട്ടത്. എന്നാല്‍ പിന്നീട്  തന്ത്രിമാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ബാലുവിനെ ഓഫിസ് ജോലിയിലേക്ക് മാറ്റി.അതിനുശേഷം അവധിയിലായിരുന്നു ബാലു. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തിയ പരീക്ഷയില്‍ ഒന്നാം റാങ്കുകാരനായിരുന്നു ബാലു.


ബാലു രാജിവച്ചതിനാല്‍ സ്ഥാനത്തേക്ക് ഇനി ലിസ്റ്റിലെ അടുത്ത ആളെ നിയമിക്കും. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴിയാണ് ബാലുവിന് നിയമനം നല്‍കിയിരുന്നത്. തന്ത്രി, വാര്യര്‍ സമാജം എതിര്‍പ്പിനെ തുടര്‍ന്നാണ് ബാലുവിനെ കഴകക്കാരന്‍ പോസ്റ്റില്‍ നിന്ന് മാറ്റിയത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെക്കന്‍ തമിഴ്‌നാട്ടില്‍ കടുത്ത വരള്‍ച്ച: വൈഗ അണക്കെട്ടിലെ ജലനിരപ്പ് 20 ശതമാനമായി കുറഞ്ഞു, കാര്‍ഷിക മേഖല പ്രതിസന്ധിയില്‍

National
  •  14 hours ago
No Image

ബംഗാളില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ചു; 2 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

National
  •  14 hours ago
No Image

എസ്ബിടിക്ക് പിന്നാലെ മറ്റൊരു കേരള ബാങ്കുകൂടി ചരിത്രത്തിലേക്ക്? സിഎസ്ബി ബാങ്ക് ഐഡിബിഐയില്‍ ലയിക്കാന്‍ സാധ്യത

Kerala
  •  15 hours ago
No Image

പേടകത്തിന്റെ എഞ്ചിനുകളില്‍ നിന്ന് തീപടര്‍ന്നു; സ്റ്റാര്‍ഷിപ്പ് പരീക്ഷണ വിക്ഷേപണം നിര്‍ത്തിവെച്ചു

latest
  •  15 hours ago
No Image

   ഒന്‍പത് കൊല്ലം കഴിഞ്ഞിട്ടും പെണ്ണ് കിട്ടിയില്ല; കണ്ണൂരില്‍വിവാഹ ബ്യൂറോയ്ക്ക് ഉപഭോക്തൃ കോടതിയുടെ 'എട്ടിന്റെ പണി'

Kerala
  •  15 hours ago
No Image

യുഎഇയിൽ മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനം ഓടിച്ചാൽ കർശന ശിക്ഷ; ലൈസൻസ് റദ്ദാക്കലും തടവും ഉറപ്പ്

uae
  •  15 hours ago
No Image

വിദ​ഗ്ധ സമിതിയെത്തുന്നു ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത പരിശോധിക്കാൻ; അടയുമോ തുരങ്കപാത പദ്ധതി ?

latest
  •  16 hours ago
No Image

മധ്യപ്രദേശില്‍ മിഷനറി സ്‌കൂളിന് നേരെ ബജ്‌റംഗ് ദള്‍ അതിക്രമം; മതപരിവര്‍ത്തന ആരോപണം അടിസ്ഥാനരഹിതമെന്ന് അധികൃതര്‍

National
  •  16 hours ago
No Image

കർക്കടകത്തിലും കത്തുന്ന ചൂട് ; ലഭിച്ച മഴയുടെ അളവിലും കുറവ്

latest
  •  16 hours ago
No Image

വൈദ്യുതി ക്ഷാമം കടുക്കുന്നു: വലിയ വില നല്‍കിയാലും കിട്ടാനില്ല, സംസ്ഥാനത്ത് പവര്‍കട്ട് പതിവായേക്കും

Kerala
  •  16 hours ago