HOME
DETAILS

കയ്യകലെ റെക്കോർഡുകളുടെ പെരുമഴ; പന്തിന്റെ ടീമിനെതിരെ കത്തിജ്വലിക്കാൻ സ്‌കൈ 

  
April 04, 2025 | 10:49 AM

Suryakumar Yadav Waiting for a new records in T20 Cricket

ഏകാന: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആവേശകരമായ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസും ലഖ്‌നൗ സൂപ്പർ ജയന്റ്സുമാണ് നേർക്കുനേർ എത്തുന്നത്. നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തകർത്ത ആത്മവിശ്വാസവുമായിട്ടായിരിക്കും മുംബൈ ഇന്ത്യൻസ് കളത്തിൽ ഇറങ്ങുന്നത്. എന്നാൽ പഞ്ചാബ് കിങ്‌സിനോടേറ്റ തോൽ‌വിയിൽ നിന്നും കരകയറാൻ ആയിരിക്കും ലഖ്‌നൗ ലക്ഷ്യം വെക്കുക. 

ലഖ്‌നൗവിന്റെ തട്ടകമായ ഏകാന ക്രിക്കറ്റ് ഗ്രൗണ്ടിൽ മിന്നും പ്രകടനം നടത്തിയാൽ സൂര്യകുമാറിനെ കാത്തിരിക്കുന്നത് രണ്ട് തകർപ്പൻ റെക്കോർഡുകളാണ്. മത്സരത്തിൽ നാല് ഫോറുകൾ കൂടി നേടാൻ സൂര്യക്ക് സാധിച്ചാൽ ടി-20യിൽ 800 ഫോറുകൾ എന്ന പുതിയ റെക്കോർഡ് കൈവരിക്കാൻ സൂര്യക്ക് സാധിക്കും. ഒമ്പത് ഫോറുകൾ നേടുകയാണെങ്കിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ 400 ഫോറുകൾ സ്വന്തമാക്കാനും സൂര്യക്ക് സാധിക്കും. 

കൊൽക്കത്തക്കെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ താരം മിന്നും പ്രകടനം ആയിരുന്നു നടത്തിയിരുന്നത്. ഒമ്പത് പന്തിൽ പുറത്താവാതെ 27 റൺസ് നേടിയാണ് സൂര്യ തിളങ്ങിയത്. കൊൽക്കത്തയെ എട്ട് വിക്കറ്റുകൾക്കായിരുന്നു മുംബൈ ഇന്ത്യൻസ് പരാജയപ്പെടുത്തിയിരുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 16.2 ഓവറിൽ 116 റൺസിന്‌ പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ മുംബൈ 12.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു. 

അരങ്ങേറ്റക്കാരൻ അശ്വനി കുമാറിന്റെ മിന്നും ബൗളിംഗ് പ്രകടനത്തിന്റെ കരുത്തിലാണ് മുംബൈ നിലവിലെ ചാമ്പ്യന്മാരെ തകർത്തത്. മൂന്ന് ഓവറിൽ 24 റൺസ് വഴങ്ങി നാല് വിക്കറ്റുകളാണ്‌ താരം നേടിയത്. ക്യാപ്റ്റൻ അജിൻക്യ രഹാനെ, റിങ്കു സിങ്, മനീഷ് പാണ്ഡെ, ആന്ദ്ര റസ്സൽ എന്നിവരെയാണ് താരം പുറത്താക്കിയത്. 

മുംബൈയുടെ ബാറ്റിംഗ് നിരയിൽ റയാൻ റിക്ലടൺ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 41 പന്തിൽ പുറത്താവാതെ 62 റൺസാണ് റിക്ലടൺ നേടിയത്. നാല് ഫോറുകളും അഞ്ചു സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.

സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനോടും രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോടും മുംബൈ പരാജയപ്പെട്ടിരുന്നു. 

Suryakumar Yadav Waiting for a new records in T20 Cricket



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർണ്ണാഭമായി ദർബ് അൽ സാഇ: ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കം

qatar
  •  3 days ago
No Image

ദയവായി ഇന്ത്യൻ ടീമിൽ നിന്നും ആ താരത്തെ ഒഴിവാക്കരുത്: അശ്വിൻ

Cricket
  •  3 days ago
No Image

'സി.പി.എമ്മിലെ സ്ത്രീ ലമ്പടന്മാരെ ആദ്യം മുഖ്യമന്ത്രി നിലക്ക് നിര്‍ത്തട്ടെ' മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

Kerala
  •  3 days ago
No Image

ഇനി വളയം മാത്രമല്ല, മൈക്കും പിടിക്കും; കെഎസ്ആര്‍ടിസി ജീവനക്കാരും കുടുംബാംഗങ്ങളും ചേര്‍ന്ന 'ഗാനവണ്ടി' ട്രൂപ്പ് ഇന്ന് അരങ്ങേറ്റം കുറിക്കുന്നു

Kerala
  •  3 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതം, പിന്നില്‍ ലീഗല്‍ ബ്രെയിന്‍: സണ്ണി ജോസഫ്

Kerala
  •  3 days ago
No Image

കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

Kerala
  •  3 days ago
No Image

2026 ലോകകപ്പ് ഫൈനലിൽ മെക്സിക്കോയെ വീഴ്ത്തി അവർ കിരീടം നേടും: നവാക് ജോക്കോവിച്ച്

Football
  •  3 days ago
No Image

കാറ്റും മഴയും തുടരും: സഊദിയുടെ വിവിധ ഭാഗങ്ങളില്‍ മിന്നല്‍ പ്രളയ സാധ്യതയെന്ന് NCM

Saudi-arabia
  •  3 days ago
No Image

ഇന്ത്യയുടെ A+ കാറ്റഗറിയിലേക്ക് സൂപ്പർതാരം; നിർണായക തീരുമാനവുമായി ബിസിസിഐ

Cricket
  •  3 days ago
No Image

ദേശീയ പണിമുടക്ക് വിമാനത്താവളങ്ങളെ ബാധിച്ചു: ഈ ന​ഗരത്തിലേക്കുള്ള സർവിസുകൾ റദ്ദാക്കി എത്തിഹാദ് എയർവേയ്സ്

uae
  •  3 days ago