HOME
DETAILS

ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മോദി; മുഹമ്മദ് യൂനസുമായി കൂടിക്കാഴ്ച്ച

  
Ashraf
April 04 2025 | 11:04 AM

Prime minister narendra modi met Bangladesh Chief Advisor Mohammad Yunus in Bangkok

ബാങ്കോക്ക്: ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. ബാങ്കോക്കില്‍ നടക്കുന്ന ആറാമത് ബിംസ്‌റ്റെക് ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. 

ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ശൈഖ് ഹസീന രാജ്യം വിട്ടതിന് ശേഷം ആദ്യമായാണ് മോദിയും മുഹമ്മദ് യൂനുസും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തുന്നത്. ശൈഖ് ഹസീനക്ക് ഇന്ത്യ അഭയം നല്‍കിയതും, ചൈനയുമായി അടുക്കാനുള്ള ബംഗ്ലാദേശിന്റെ നീക്കങ്ങളും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അസ്വാരാസ്യങ്ങള്‍ക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് കൂടിക്കാഴ്ച്ച നടന്നത്. 

ജനാധിപത്യപരവും, സ്ഥിരതയുള്ളതും, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ബംഗ്ലാദേശിനുള്ള പിന്തുണ ഇന്ത്യ ഉറപ്പാക്കുമെന്ന് മോദി പറഞ്ഞു. 


കഴിഞ്ഞ മാസം ചൈനയുമായി ബംഗ്ലാദേശ് സര്‍ക്കാര്‍ സുപ്രധാന കരാറുകളില്‍ ഏര്‍പ്പെട്ടിരുന്നു.  ആരോഗ്യസംരക്ഷണം, കായികം, സാംസ്‌കാരികം, സഹകരണം തുടങ്ങിയ ഒന്‍പത് പ്രധാന മേഖലകളില്‍ സഹകരണ കരാറുകളില്‍ ഒപ്പുവെച്ചു. 

ബംഗ്ലാദേശില്‍ ചൈനയുടെ നിക്ഷേപ സാധ്യതകള്‍ സംബന്ധിച്ച ഔപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നും, ടീസ്ത നദി പദ്ധതിയില്‍ ചൈനീസ് കമ്പനികളെ ക്ഷണിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടാതെ മോംഗ്ല തുറമുഖത്തിന്റെ നവീകരണത്തിനും വിപുലീകരണത്തിനുമായി വാണിജ്യ കരാറുകളും റോബോട്ടിക് ഫിസിയോതെറാപ്പിയുമായി ബന്ധപ്പെട്ട പദ്ധതികളുമാണ് പ്രഖ്യാപിക്കപ്പെട്ടത്. നിലവിലെ സാഹചര്യത്തില്‍ ബംഗ്ലാദേശ് ചൈനയുമായി അടുക്കുന്നത് ഇന്ത്യ ആശങ്കയോടെയാണ് നിരീക്ഷിക്കുന്നത്.

Prime Minister Narendra Modi has urged to ensure the safety of the Hindu community in Bangladesh. Prime minister met Bangladesh's Chief Advisor, Mohammad Yunus.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്

International
  •  a day ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്

Kerala
  •  a day ago
No Image

ഇറാഖ്, ലിബിയ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ പ്രഖ്യാപിച്ച് ട്രംപ് ; 'നിങ്ങൾ ഇനി തീരുവ വർദ്ധിപ്പിച്ചാൽ...' എന്ന മുന്നറിയിപ്പ്

International
  •  a day ago
No Image

മഹാരാഷ്ട്രയിൽ സ്കൂളിൽ ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ

National
  •  a day ago
No Image

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി

National
  •  a day ago
No Image

ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി

National
  •  a day ago
No Image

കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും

Kerala
  •  a day ago
No Image

മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

National
  •  a day ago
No Image

ബക്ക് മൂൺ നാളെ ആകാശത്ത് തിളങ്ങും: എന്താണ്, എങ്ങനെ കാണാം?

International
  •  a day ago
No Image

ബിൽ ഗേറ്റ്സിന്റെ ആസ്തിയിൽ 30% ഇടിവ്; ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽനിന്ന് പുറത്ത്

International
  •  a day ago