HOME
DETAILS

മറ്റ് മാർഗമില്ലാതെയാണ് ഇത് ചെയ്തത്, 6 മാസത്തിനകം തിരിച്ച് തരാം'; 2.45 ലക്ഷം രൂപ മോഷ്ടിച്ചയാളുടെ ക്ഷമാപണക്കത്ത്

  
Ajay
April 07 2025 | 14:04 PM

Thief Steals 245 Lakh Leaves Apology Letter Promising to Return It in 6 Months

ഭോപ്പാൽ:മധ്യപ്രദേശിലെ ഖർഗോണിൽ നിന്നൊരു അപൂർവ മോഷണസംഭവം വൈറലാകുന്നു. ഒരു കടയിൽ നിന്നുള്ള 2.45 ലക്ഷം രൂപയുടെ മോഷണത്തിനുശേഷം, താൻ അതിൽ ഖേദിക്കുന്നു എന്നും ആ പണം തിരിച്ചു തരുന്നതാണെന്നുമുള്ള ക്ഷമാപണക്കത്ത് എഴുതി മോഷ്ടാവ് അവിടം വിട്ടിരിക്കുകയാണ്. രാമനവമി ദിനത്തിൽ നടന്ന സംഭവമാണ് പോലീസും കടയുടമയും സ്ഥിരീകരിച്ചത്.

ജാമിദർ മൊഹല്ലയിലെ ജുജാർ അലി ബൊഹ്‌റയുടെ കടയിലാണ് മോഷണം നടന്നത്. കടയുടമയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 2.84 ലക്ഷം രൂപയിൽ നിന്ന് ഏകദേശം 2.45 ലക്ഷം രൂപ എടുത്തുവെങ്കിലും 38,000 രൂപ അവിടെ തന്നെ വെച്ചിരുന്നതായി പൊലീസ് പറഞ്ഞു.

അച്ചടിച്ച ആക്ഷരങ്ങളിലുള്ള കത്താണ് കടയിൽ ഉപേക്ഷിച്ചിരുന്നത്. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അർഷാദ് ഖാനാണ് കത്തിനെപ്പറ്റിയുള്ള വിവരം സ്ഥിരീകരിച്ചത്.

 കത്തിൽ എഴുതിയിരുന്ന വാക്കുകൾ ഇങ്ങനെ:
“ഞാൻ നിങ്ങളുടെ അയൽവാസിയാണ്. ധാരാളം കടബാധ്യതയുണ്ട്. കടക്കാരുടെ നിരന്തര ശല്യം കാരണം എനിക്ക് വേറേ മാർ​ഗമില്ലാതെയായി. മോഷണം ചെയ്യാൻ എനിക്ക് ആഗ്രഹമില്ലായിരുന്നു, പക്ഷേ ഇത് ആവശ്യമായിരുന്നു. ആവശ്യമുള്ളതേ എടുത്തിട്ടുള്ളു. ബാക്കി പണം ബാഗിൽ തന്നെ വെച്ചിട്ടുണ്ട്. 6 മാസത്തിനകം മുഴുവൻ തുകയും തിരികെ നൽകും. നിങ്ങൾക്കിത് പോലീസിൽ പരാതി നൽകേണ്ടതാണെങ്കിൽ, അതിന് സ്വാതന്ത്ര്യമുണ്ട്.”

കത്തിൽ തിരിച്ചടവിന്റെ ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും, പണത്തിന്റെ ഉറവിടവും പ്രതിയെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് തുടരുകയാണ്. പ്രതി  സമീപവാസിയാണെന്ന സൂചനയും കത്തിൽ നൽകിയിട്ടുള്ളത്.

മോഷണം ചെയ്തിട്ടും ഖേദം പ്രകടിപ്പിച്ച് പണം തിരികെ കൊടുക്കുമെന്ന ഉറപ്പുമായി കത്ത് എഴുതിയ പ്രതിയുടെ മനോഭാവം സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ചയാകുന്നുണ്ട്. ഒരപകടകരമായ തീരുമാനം എടുക്കേണ്ടി വന്ന ഒരു സാധാരണക്കാരന്റെ അടിയന്തരാവസ്ഥയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത് എന്നതാണ് പലരും അഭിപ്രായപ്പെടുന്നത്.

In Madhya Pradesh's Khargone, a thief stole ₹2.45 lakh from a shop and left behind a letter apologizing, citing financial pressure and vowing to repay the money within six months.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  5 days ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  5 days ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  5 days ago
No Image

2025ൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒമ്പത് പ്രധാന യുഎഇ വിസ മാറ്റങ്ങളും അപ്‌ഡേറ്റുകളും; കൂടുതലറിയാം

uae
  •  5 days ago
No Image

ചെങ്കടലിൽ വിമാനത്തിന് നേരെ ചൈനീസ് യുദ്ധക്കപ്പലിന്റെ ലേസർ ആക്രമണം; ജർമനി ശക്തമായി അപലപിച്ചു

International
  •  5 days ago
No Image

കോന്നി പയ്യാനമൺ പാറമട അപകടം: കു‍ടുങ്ങികിടന്ന രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി

Kerala
  •  5 days ago
No Image

റെയിൽവേ ഗേറ്റിൽ സ്കൂൾ ബസിൽ ട്രെയിൻ ഇടിച്ച സംഭവം: റെയിൽവേയുടെ ആരോപണം തള്ളി ബസ് ഡ്രൈവർ

National
  •  5 days ago
No Image

കുവൈത്ത്; പൗരത്വ നിയമത്തിലെ ഭേദഗതികൾ ഉടൻ അംഗീകരിക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ

Kuwait
  •  5 days ago
No Image

കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും; തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം

Kerala
  •  5 days ago
No Image

കൊച്ചി ബിപിസിഎൽ റിഫൈനറിയിൽ തീപിടിത്തം; ജീവനക്കാർ കുഴഞ്ഞുവീണു, പ്രദേശവാസികൾക്ക് ദേഹാസ്വാസ്ഥ്യം

Kerala
  •  5 days ago