HOME
DETAILS

കോന്നി പയ്യാനമൺ പാറമട അപകടം: കു‍ടുങ്ങികിടന്ന രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി

  
Sabiksabil
July 08 2025 | 15:07 PM

Konni Payyanamon Quarry Accident Body of Second Trapped Person Recovered

 

പത്തനംതിട്ട: കോന്നി പയ്യാനമൺ പാറമടയിൽ ഉണ്ടായ അപകടത്തിൽ കുടുങ്ങിക്കിടന്ന രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി.  ഹിറ്റാച്ചിയുടെ ഡ്രൈവർ ക്യാബിനിൽ ആണ് മൃതദേഹം കണ്ടത്. മരിച്ചത് ബീഹാർ സ്വദേശി അജയ് റായ് (36) ആണെന്ന് പൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി ഉയർന്നു. ദുരന്തത്തിൽ ഇന്നലെ ഒഡീഷ സ്വദേശി മഹാദേവ് പ്രധാന്റെ മ‍ൃതദേഹം പൊലീസിന്റെയും ഫയർഫോഴ്സിന്റെയും മണിക്കൂറുകൾ നീണ്ട രക്ഷാ പ്രവർത്തന ​ദൗത്യത്തിനൊടുവിൽ കണ്ടെത്തിയിരുന്നു.

മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് അജയ് റായിയുടെ മൃതദേഹം കണ്ടെത്താനായത്. മൃതദേഹം പുറത്തെടുക്കാൻ പൊലീസും ഫയർഫോഴ്സും ചേർന്ന് വടം ഉപയോഗിച്ച് അപകടസ്ഥലത്തേക്ക് ഇറങ്ങി. രക്ഷാപ്രവർത്തനത്തിനിടെ പാറ ഇടിഞ്ഞുവീണത് ദൗത്യസംഘത്തിന് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു.

ഫയര്‍ഫോഴ്സ് സംഘത്തിന് പുറമേ 27 അംഗ എന്‍.ഡി.ആര്‍.എഫ് സംഘവും രക്ഷാദൗത്യത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ഇന്നലെ ഉച്ചക്കാണ് അപകടം നടന്നത്. പാറകള്‍ ഹിറ്റാച്ചി ഉപയോഗിച്ച് നീക്കം ചെയ്യുമ്പോള്‍ വലിയ പാറക്കഷ്ണങ്ങള്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം ഷിഫ്റ്റ് പ്രകാരം ജോലിക്ക് കയറിയവരാണ് അപകടത്തില്‍പ്പെട്ടത്. പാറമടയുടെ ദുര്‍ഘടമായ ഭൂപ്രദേശം രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയായിരുന്നു. പാറമടയില്‍ മുകളില്‍ നിന്ന് കല്ലുകള്‍ അടര്‍ന്നു വീഴുന്നത് രക്ഷാപ്രവര്‍ത്തനത്തെ സങ്കീര്‍ണമാക്കിയിരുന്നു. ഇതോടെയാണ് ഇന്നലെ രാത്രി രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.

120 ഏക്കര്‍ വിസ്തൃതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ പാറമടയ്‌ക്കെതിരെ നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. പാറമടയിലെ ക്രഷറിന്റെ ലൈസന്‍സ് കഴിഞ്ഞ ജൂണ്‍ 30-ന് അവസാനിച്ചതാണ്. കോന്നി പഞ്ചായത്തില്‍ മുന്‍ അംഗം ബിജി കെ. വര്‍ഗീസ് പാറമടയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നതായി വിവരമുണ്ട്. സംഭവത്തില്‍ കലക്ടര്‍ അന്വേഷണം നടത്തും. 

ഹിറ്റാച്ചി ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വൈകി എത്തിച്ച ജില്ലാ ഭരണകൂടത്തിന്റെ വീഴ്ചയാണ് രക്ഷാപ്രവർത്തനത്തിന്റെ താമസത്തിന് കാരണമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന്റെ ഏകോപനം പരാജയമാണെന്നും ഉദ്യോഗസ്ഥർ നിഷ്ക്രിയരാണെന്നും മുൻ എംഎൽഎ ജോസഫ് എം. പുതുശ്ശേരി ആരോപിച്ചു. അജയ് റായിയുടെ ബന്ധുക്കൾ രാവിലെ മുതൽ ദുരന്തസ്ഥലത്തെത്തിയിരുന്നു. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ, സ്ഥലത്ത് ജനപ്രതിനിധികളും നാട്ടുകാരും എത്തിയിട്ടുണ്ട്.

 

In the Konni Payyanamon quarry accident in Pathanamthitta, the body of the second trapped person, Ajay Rai from Bihar, was recovered from the driver's cabin of a Hitachi machine after hours of search. Rescue operations faced delays due to falling rocks and alleged administrative lapses in providing equipment



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മായം ചേർത്ത കള്ള് കുടിച്ച് 15 പേർ ആശുപത്രിയിൽ; ഒരാളുടെ നില അതീവ ഗുരുതരം

National
  •  8 hours ago
No Image

റിയാദ്, ജിദ്ദ നഗരങ്ങളിൽ ഉൾപ്പെടെ സഊദിയിൽ പ്രവാസികൾക്ക് ഭൂമി വാങ്ങാം; സുപ്രധാന നീക്കവുമായി സഊദി അറേബ്യ, അടുത്ത വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ

Saudi-arabia
  •  8 hours ago
No Image

ഒമാനില്‍ വിസ പുതുക്കല്‍ ഗ്രേസ് പിരീഡ് ജൂലൈ 31ന് അവസാനിക്കും; അറിയിപ്പുമായി തൊഴില്‍ മന്ത്രാലയം

oman
  •  8 hours ago
No Image

ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ; ഈ മാസത്തെ ഏറ്റവും താഴ്ചയില്‍. ചാഞ്ചാട്ടം തുടരുമോ?

Business
  •  8 hours ago
No Image

ഗുജറാത്ത് വഡോദരയിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിൽ വീണു; മൂന്ന് മരണം, തകർന്നത് 45 വർഷം പഴക്കമുള്ള പാലം

National
  •  9 hours ago
No Image

ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് നിയമലംഘനങ്ങളും കണ്ടെത്താന്‍ എഐ ക്യാമറകള്‍; നിയമലംഘകരെ പൂട്ടാന്‍ റോയല്‍ ഒമാന്‍ പൊലിസ്

oman
  •  9 hours ago
No Image

24 മണിക്കൂറിനിടെ രണ്ടു തവണ നെതന്യാഹു- ട്രംപ് കൂടിക്കാഴ്ച;  വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലെന്ന് സൂചന

International
  •  9 hours ago
No Image

ഷാര്‍ജയില്‍ കപ്പലില്‍ ഇന്ത്യന്‍ എന്‍ജിനീയറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം

uae
  •  9 hours ago
No Image

ജൂലൈ 17 വരെ തെഹ്‌റാനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച് എമിറേറ്റ്‌സ്, കാരണമിത് 

uae
  •  9 hours ago
No Image

ദേശീയപണിമുടക്ക്: ഡൽഹിയും മുംബൈയും സാധാരണ നിലയിൽ, കൊൽക്കത്തയിൽ പ്രതിഷേധം ശക്തം, അടഞ്ഞ് വ്യവസായ ശാലകൾ

National
  •  10 hours ago