HOME
DETAILS

'നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു', സത്യ നാദെല്ലയെ അസ്വസ്ഥനാക്കിയ വാനിയ അഗര്‍വാള്‍; ഒടുവില്‍ ഗസ്സയിലെ ഇസ്‌റാഈല്‍ നരഹത്യയില്‍ പ്രതിഷേധിച്ച് മൈക്രോസോഫ്റ്റില്‍ നിന്ന് പടിയിറക്കം

  
Shaheer
April 07 2025 | 14:04 PM

Vaniya Agarwal Upsets Satya Nadella Steps Down from Microsoft in Protest of Gaza Massacre

ന്യൂയോര്‍ക്ക്: മെക്രോസോഫ്റ്റിന്റെ 50-ാം വാര്‍ഷികാഘോഷ വേളയില്‍ മൈക്രോസോഫ്റ്റിന്റെ സിഇഓയും മറ്റും ഇരിക്കുന്ന വേദിയെ നോക്കി ഗസ്സയ്ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ വാനിയ അഗര്‍വാളിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.

മൈക്രോസോഫ്റ്റിലെ ചില പ്രമുഖര്‍ ഫലസ്തീനികളുടെ 'രക്തം ആഘോഷിക്കുന്നു' എന്നാണ് ഇന്ത്യന്‍ അമേരിക്കന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ വാനിയ വേദിയെ നോക്കി ധൈര്യപൂര്‍വ്വം പറഞ്ഞത്. 
മാര്‍ച്ച് 4 ന് വാഷിംഗ്ടണിലെ റെഡ്മണ്ടില്‍ നടന്ന മൈക്രോസോഫ്റ്റിന്റെ 50ാം വാര്‍ഷികാഘോഷ വേളയില്‍ ബില്‍ ഗേറ്റ്‌സ്, സ്റ്റീവ് ബാല്‍മര്‍, സത്യ നാദെല്ല എന്നിവര്‍ പങ്കെടുത്ത പരിപാടിക്കിടെയാണ് വാനിയ തന്റെ പ്രതിഷേധ സ്വരം ഉയര്‍ത്തിയത്. 

'ഗസ്സയിലെ 50,000 ഫലസ്തീനികളെ മൈക്രോസോഫ്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൊലപ്പെടുത്തി. നിങ്ങള്‍ക്ക് എങ്ങനെ ഇതിനു ധൈര്യം വന്നു? അവരുടെ രക്തം ആഘോഷിക്കുന്നത് നിങ്ങള്‍ക്കെല്ലാവര്‍ക്കും നാണക്കേടാണ്'

ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രാലയവുമായി മൈക്രോസോഫ്റ്റ് ഉണ്ടാക്കിയ 133 മില്യണ്‍ ഡോളറിന്റെ ക്ലൗഡ്, എഐ കരാര്‍ പരാമര്‍ശിച്ചുകൊണ്ട് വാനിയ അഗര്‍വാള്‍ ആക്രോശിച്ചു. പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന വാനിയ അഗര്‍വാളും മറ്റൊരു ജീവനക്കാരിയും മൈക്രോസോഫ്റ്റില്‍ നിന്നും രാജിവച്ചു. 

ഏപ്രില്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ തന്റെ പിരിച്ചുവിടല്‍ പ്രഖ്യാപിച്ചുകൊണ്ട് കമ്പനി മുഴുവന്‍ അയച്ച ഇമെയിലില്‍ അവര്‍ എഴുതി, 

'ഈ അക്രമാസക്തമായ അനീതിയില്‍ പങ്കാളിയാകുന്ന ഒരു കമ്പനിയുടെ ഭാഗമാകാന്‍ എന്‍ മനസ്സാക്ഷിക്ക് കഴിയില്ല.' കമ്പനിക്ക് അയച്ച രാജിക്കത്തില്‍ വാനിയ പറയുന്നു.

ആരാണ് വാനിയ അഗര്‍വാള്‍?

നിലവില്‍ യുഎസിലെ വാഷിംഗ്ടണിലെ സിയാറ്റിലില്‍ താമസിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ വാനിയ അഗര്‍വാള്‍. വാനിയയുടെ ലിങ്ക്ഡ്ഇന്‍ അക്കൗണ്ട് പ്രകാരം അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അവര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയത്.

മൂന്ന് വര്‍ഷത്തിലേറെ ആമസോണില്‍ പ്രവര്‍ത്തിച്ച ശേഷമാണ് വാനിയ മൈക്രോസോഫ്റ്റില്‍ എത്തുന്നത്. 2019 സെപ്റ്റംബറില്‍ ആമസോണില്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് എഞ്ചിനീയറായി ചേര്‍ന്ന വാനിയക്ക് പിന്നീട് സ്ഥാനക്കയറ്റം ലഭിച്ചു. 2023ല്‍, കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗത്തില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യവേയാണ് വാനിയ മൈക്രോസോഫ്റ്റില്‍ ചേര്‍ന്നത്. 

ഇക്കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റില്‍ നിന്നും വാനിയ രാജി വച്ചിരുന്നു. ഗസ്സയിലെ സൈനിക പ്രവര്‍ത്തനങ്ങളില്‍ കമ്പനിയുടെ പങ്കാളിത്തത്തെക്കുറിച്ച് മൈക്രോസോഫ്റ്റിന്റെ 50ാം വാര്‍ഷികാഘോഷ വേളയില്‍ നടത്തിയ പ്രതിഷേധത്തിനു പിന്നാലെയാണ് അവരുടെ തീരുമാനം. 

'ഹായ്, എന്റെ പേര് വാനിയ, ഈ കമ്പനിയില്‍ ഒന്നര വര്‍ഷം സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി സേവനമനുഷ്ഠിച്ച ശേഷം ഞാന്‍ മൈക്രോസോഫ്റ്റ് വിടാന്‍ തീരുമാനിച്ചു,' വാനിയ അറിയിച്ചു.

Vaniya Agarwal resigns from Microsoft in protest against the ongoing massacre in Gaza, expressing strong opposition to Satya Nadella's stance. Discover the reasons behind this bold decision.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  7 days ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  7 days ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  7 days ago
No Image

2025ൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒമ്പത് പ്രധാന യുഎഇ വിസ മാറ്റങ്ങളും അപ്‌ഡേറ്റുകളും; കൂടുതലറിയാം

uae
  •  7 days ago
No Image

ചെങ്കടലിൽ വിമാനത്തിന് നേരെ ചൈനീസ് യുദ്ധക്കപ്പലിന്റെ ലേസർ ആക്രമണം; ജർമനി ശക്തമായി അപലപിച്ചു

International
  •  7 days ago
No Image

കോന്നി പയ്യാനമൺ പാറമട അപകടം: കു‍ടുങ്ങികിടന്ന രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി

Kerala
  •  7 days ago
No Image

റെയിൽവേ ഗേറ്റിൽ സ്കൂൾ ബസിൽ ട്രെയിൻ ഇടിച്ച സംഭവം: റെയിൽവേയുടെ ആരോപണം തള്ളി ബസ് ഡ്രൈവർ

National
  •  7 days ago
No Image

കുവൈത്ത്; പൗരത്വ നിയമത്തിലെ ഭേദഗതികൾ ഉടൻ അംഗീകരിക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ

Kuwait
  •  7 days ago
No Image

കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും; തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം

Kerala
  •  7 days ago
No Image

കൊച്ചി ബിപിസിഎൽ റിഫൈനറിയിൽ തീപിടിത്തം; ജീവനക്കാർ കുഴഞ്ഞുവീണു, പ്രദേശവാസികൾക്ക് ദേഹാസ്വാസ്ഥ്യം

Kerala
  •  7 days ago