അധ്യാപക ദിനാചരണവും മദര്‍ തെരേസ അനുസ്മരണവും
തുറവൂര്‍: കോടംതുരുത്ത് ഗവ: എല്‍.പി സ്‌കൂളിലെ അധ്യാപക ദിനാചരണവും മദര്‍ തെരേസ അനുസ്മരണവും നളെ നടക്കും രാവിലെ പത്തിന് കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. എസ്.എം.സി ചെയര്‍മാന്‍ പി. പ്രേമന്‍ അധ്യക്ഷത വഹിക്കും. എരമല്ലൂര്‍ ദിവ്യകാരുണ്യ ഭവന്‍ സിസ്റ്റര്‍ സുപ്പീരിയര്‍ അന്നമ്മ മണലേയില്‍ അനുസ്മരണ പ്രഭാഷണം നടത്തും.കോടംതുരുത്ത് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബേബ ടീച്ചര്‍ ജീവിതശൈലി എന്ന വിഷയത്തില്‍ ക്ലാസെടുക്കും. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കുട്ടികളുടെ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പഞ്ചായത്തംഗം പി.ജി. സന്തോഷ് വിതരണം ചെയ്യും. ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ സെപ്തംബര്‍ ഒമ്പതിന് രവിലെ പത്തിന് നടക്കും. ബാലസാഹിത്യകാരന്‍ സുരേന്ദ്രന്‍ എഴുപുന്നയും ചിത്രകാരന്‍ പറയകാട് തിലകദാസും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.പ്രൊഫ: ഉമാദേവി ഓണദിന സന്ദേശം നല്‍കും.തുടര്‍ന്ന് ഓണസദ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."