HOME
DETAILS

മുന്‍ പ്ലീഡര്‍ പിജി മനു ജീവനൊടുക്കി; മരണം നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ വിചാരണ നടന്നുകൊണ്ടിരിക്കെ

  
Web Desk
April 13 2025 | 08:04 AM

Former government pleader and Ernakulam Piravom native Adv PG Manu committed suicide

കൊല്ലം: സര്‍ക്കാര്‍ മുന്‍ പ്ലീഡറും എറണാകുളം പിറവം സ്വദേശിയുമായ അഡ്വ. പിജി മനു ജീവനൊടുക്കി. കൊല്ലത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേരളാ സര്‍ക്കാരില്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായി പ്രവര്‍ത്തിച്ച ഇദ്ദേഹം കേസിന്റെ ആവശ്യങ്ങള്‍ക്കായി കൊല്ലത്ത് എത്തിയതായിരുന്നു. നിയമസഹായം തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ മനു, ഇതിന്റെ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് ജീവനൊടുക്കിയത്.

സര്‍ക്കാര്‍ അഭിഭാഷകനായിരിക്കെ നിയമസഹായം തേടിയെത്തിയ യുവതിയെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് മനുവിനെതിരായ പരാതി. 2018ല്‍ നടന്ന പീഡന കേസില്‍ ഇരയായ യുവതി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി മനുവിനെ സമീപിച്ചത്. കേസില്‍ മനുവിന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയിരുന്നു. 10 ദിവസത്തിനകം ചോറ്റാനിക്കര പൊലീസിന് മുന്നില്‍ കീഴടങ്ങാനും കോടതി നിര്‍ദേശിച്ചു. കോടതി അനുവദിച്ച സമയപരിധി അവസാനിച്ചിട്ടും മനു കീഴടങ്ങിയിരുന്നില്ല. ഇതോടെ പൊലിസ് തിരച്ചില്‍ നോട്ടീസ് പുറത്തിറക്കിയതിന് പിന്നാലെ അദ്ദേഹം കീഴടങ്ങി ജാമ്യത്തിലിറങ്ങി. ഇതിനിടെ കേസുമായി ബന്ധപ്പെട്ട വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ പ്രചരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയയാണ് മവുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

പാനായിക്കുളം ഉള്‍പ്പെടെയുള്ള കേസുകളില്‍ എന്‍ഐഎയെ പ്രതിനിധീകരിച്ചത് മനുവായിരുന്നു.

Former government pleader and Ernakulam Piravom native Adv. PG Manu committed suicide

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാഷാ തർക്കം രൂക്ഷം; ബെംഗളൂരുവിലെ ഓഫീസ് അടച്ചുപൂട്ടി പൂനെയിലേക്ക് മാറ്റാൻ തീരുമാനിച്ച് ടെക് സ്ഥാപകൻ  

National
  •  18 hours ago
No Image

മുന്നിലെത്തിയ 'ആരെന്നറിയാത്ത' മൃതദേഹം പൊന്നുമോന്റേത്; ബോധമറ്റ് വീണ് അത്യാഹിത വിഭാഗത്തില്‍ നഴ്‌സായ ഉമ്മ

Kerala
  •  19 hours ago
No Image

സുഡാൻ ആഭ്യന്തര യുദ്ധത്തിൽ രാസായുധം ഉപയോ​ഗിച്ചെന്ന് ആരോപണം: കടുത്ത ഉപരോധമേർപ്പെടുത്താനുള്ള നീക്കവുമായി യുഎസ്

International
  •  19 hours ago
No Image

സാൻ ഡീഗോയിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്ന് അപകടം: പ്രമുഖ സംഗീത ഏജന്റ് ഉൾപ്പെടെ ആറ് പേർക്ക് ദാരുണാന്ത്യം 

International
  •  19 hours ago
No Image

യുഎഇ: പ്രവാസികളുടെ ശ്രദ്ധക്ക് ; വാടക വീടുകളില്‍ അനുവദിച്ചതിലും കൂടുതല്‍ ആളുകളെ താമസിപ്പിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും

uae
  •  19 hours ago
No Image

ആകാശച്ചുഴിയില്‍ പെട്ട് ഇന്ത്യന്‍ വിമാനം; വ്യോമപാത ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാകിസ്താന്‍

National
  •  19 hours ago
No Image

യുഎഇ യാത്ര: ഈ സമ്മർ സീസണിൽ കുടുംബങ്ങൾക്ക് ഒരു വിമാന ടിക്കറ്റിന് 250 ദിർഹം വരെ ലാഭിക്കാം; എങ്ങനെയെന്ന് അറിയാം

uae
  •  20 hours ago
No Image

ഹജ്ജ് തീർത്ഥാടകർക്കായി മദീനയിൽ ഡയാലിസിസ് ഹാൾ തുറന്നു

Saudi-arabia
  •  20 hours ago
No Image

സഊദി അറേബ്യ: അന്താരാഷ്ട്ര ഹജ്ജ് തീർഥാടകർക്ക് ടെലികോം ദാതാക്കളുടെ മൊബൈൽ ആപ്പുകൾ വഴി ഇ- സിം കാർഡുകൾ ആക്ടിവേറ്റ് ചെയ്യാം

Saudi-arabia
  •  21 hours ago
No Image

വയനാട്ടില്‍ 3,495 കിലോഗ്രാം നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

Kerala
  •  a day ago