HOME
DETAILS

വിവാദ വഖഫ് നിയമം പിന്‍വലിക്കണം; സുപ്രീം കോടതിയില്‍ ഹരജി നല്‍കി വിജയ്

  
Web Desk
April 13 2025 | 15:04 PM

tvk president actor vijay filed petition in supreme court against waqf amendment bill

ചെന്നൈ: ഡിഎംകെ സര്‍ക്കാരിന് പിന്നാലെ വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ടിവികെയും. 
ബില്ല് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ടിവികെ അധ്യക്ഷനും, തമിഴ് സൂപ്പര്‍താരവുമായ വിജയ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. വഖഫ് ബില്ല് പാര്‍ലമെന്റില്‍ പാസായതിന് പിന്നാലെ ടിവികെ സംസ്ഥാന വ്യാപകയായി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

നേരത്തെ തമിഴ്‌നാട് സര്‍ക്കാരും, ഡിഎംകെയും വഖഫ് ബില്ലിനെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. 

ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ വഖഫ് ബില്ലിനെതിരെ രാജ്യവ്യാപകമായ ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. പാര്‍ലമെന്റിലെ ഇരുസഭകളിലും വോട്ടിനിട്ട് പാസാക്കിയ നിയമം, രാഷ്ട്രപതിയും ഒപ്പുവെച്ചതോടെ പ്രാബല്യത്തില്‍ വന്നു. ഏപ്രില്‍ എട്ടോടെ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. 

നിയമത്തിനെതിരെ ബംഗാളില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാവുകയും മൂന്നുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ വഖഫ് നിയമം ബംഗാളില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തുടരുന്നവരെ നിയമം പാസാക്കില്ലെന്നാണ് മമത അടിവരയിട്ട് പറഞ്ഞത്. 

ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും, സംസ്ഥാനത്തെ മുസ് ലിം സമൂഹത്തിന് അവരുടെ സ്വത്തുക്കളുടെ സംരക്ഷണം തന്റെ സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു.

tvk president actor vijay filed petition in supreme court against waqf amendment bill



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയപാത തകര്‍ച്ച; കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയെ ഡീബാര്‍ ചെയ്ത് കേന്ദ്രം, കണ്‍സള്‍ട്ടന്റായ ഹൈവേ എഞ്ചിനീയറിങ്ങിനും വിലക്ക് 

National
  •  2 days ago
No Image

യുഎഇയിലെ പകുതിയോളം ഉപഭോക്താക്കാളും ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളെ, പിന്നിലെ കാരണമിത്

uae
  •  2 days ago
No Image

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ഏറ്റുമുട്ടലിന് പിന്നാലെ ഐഇഡി സ്ഫോടനം: ഡിആർജി ജവാന് വീരമൃത്യു

National
  •  2 days ago
No Image

'ഷെയ്ഖ് ഹംദാന് നന്ദി'; ദുബൈയില്‍ ഗോള്‍ഡന്‍ വിസ ലഭിച്ച നഴ്‌സുമാര്‍, പലരും പതിറ്റാണ്ടുകളോളം ദുബൈയെ സേവിച്ചവര്‍

uae
  •  2 days ago
No Image

'പട്ടിക ജാതിക്കാരന്‍ അവന്റെ പണിചെയ്താ മതിയെന്ന ധാര്‍ഷ്ട്യത്തില്‍ നിന്നുള്ള സംസാരമാണത്;  ഞാന്‍ റാപ്പു പാടും പറ്റിയാല്‍ ഗസലും ക്ലാസിക്കും പാടും' ശശികല ടീച്ചറുടെ വിദ്വേഷത്തിന് വേടന്റെ മറുപടി 

Kerala
  •  2 days ago
No Image

കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പോയ യുവാവിനെ കണ്ടെത്തി

Kerala
  •  2 days ago
No Image

ഓൺലൈൻ സേവന ദാതാൾക്ക് അംഗീകാരം നിർബന്ധമാക്കി ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി

oman
  •  2 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ; സർക്കാർ മദ്യശാലയിലെ ഇ.ഡി റെയ്ഡിനെതിരെ സുപ്രീം കോടതി; അന്വേഷണം അവസാനിപ്പിക്കാൻ നിർദേശം

National
  •  2 days ago
No Image

ഡൽഹിയിലെ കനത്തമഴ; യുഎഇ – ഇന്ത്യ വിമാന സർവിസുകളെ ബാധിച്ചിട്ടില്ലെന്ന് വിമാനക്കമ്പനികൾ

uae
  •  2 days ago
No Image

ഇന്നും സ്വര്‍ണക്കുതിപ്പ്; വിലക്കുറവില്‍ സ്വര്‍ണം കിട്ടാന്‍ വഴിയുണ്ടോ?, വില്‍ക്കുന്നവര്‍ക്ക് ലാഭം കൊയ്യാമോ

Business
  •  2 days ago