HOME
DETAILS

സാഹസിക യാത്ര, കാര്‍ മരുഭൂമിയില്‍ കുടുങ്ങി; സഊദിയില്‍ വെള്ളവും ഭക്ഷണവുമില്ലാതെ കുടുംബം കുടുങ്ങിയത് 24 മണിക്കൂര്‍, രക്ഷകരായി സന്നദ്ധ സേവന സംഘം

  
Web Desk
April 13 2025 | 15:04 PM

Family Stranded in Saudi Desert for 24 Hours Without Food or Water Rescued by Volunteer Team

റിയാദ്: കഴിഞ്ഞയാഴ്ചയാണ് ഒരു സഊദി കുടുംബം 24 മണിക്കൂറിലധികം മരുഭൂമിയില്‍ കുടുങ്ങിപ്പോയത്. സഊദി അറേബ്യയിലെ അല്‍-ദവാദ്മി എന്ന പ്രദേശത്തിന് തെക്കുള്ള ഒരു വിദൂര പ്രദേശത്തിലൂടെ യാത്ര ചെയ്യവെ, കുടുംബം യാത്ര ചെയ്തുകൊണ്ടിരുന്ന കാര്‍ മണലില്‍ കുടുങ്ങിപ്പോവുകയായിരുന്നു. സഹായത്തിനായി ആരെയെങ്കിലംു വിളിക്കണമെന്നു വിചാരിച്ചാല്‍ തന്നെ സിഗ്നല്‍ ഇല്ലാത്ത ഒരിടത്തായിരുന്നു അവര്‍ കുടുങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശരിയായ തയ്യാറെടുപ്പുകളില്ലാതെ സാഹസിക യാത്ര ഒഴിവാക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ നെറ്റിസണ്‍സിന്റെ കമന്റുകള്‍ നിറയുകയാണ്.

സംഭവത്തിന്റെ വിശദാംശങ്ങള്‍ 'കെഎസ്എ എക്‌സ്പാറ്റ്‌സ്' ഫേസ്ബുക്കില്‍ പങ്കുവച്ചു. ആരെയും ബന്ധപ്പെടാന്‍ മാര്‍ഗമില്ലാതെ, ഭക്ഷണ സാധനങ്ങളൊന്നുമില്ലാതെ, ആസന്നമായ പ്രശ്‌നത്തെ മറികടക്കാന്‍ കുടുംബം വളരെയധികം കഷ്ടപ്പെടേണ്ടി വന്നു. ജലാംശം നിലനിര്‍ത്താന്‍ അവര്‍ കാറിന്റെ റേഡിയേറ്ററില്‍ നിന്ന് വെള്ളം കുടിക്കുകയും വിശപ്പകറ്റാന്‍ മരുഭൂമിയിലെ സസ്യങ്ങളുടെ ഇലകള്‍ കഴിക്കുകയും ചെയ്തു. മരുഭൂമിയിലെ ചൂടുള്ള താപനിലയും തണലിന്റെ അഭാവവും സ്ഥിതി കൂടുതല്‍ അപകടകരമാക്കി.

കുടുംബത്തെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തതോടെ സഊദി വളണ്ടിയര്‍ റെസ്‌ക്യൂ ടീമായ 'എന്‍ജാദ്' വലിയ തോതിലുള്ള തിരച്ചില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കാണാതായവരെ കണ്ടെത്താന്‍ സഹായിക്കുന്നതില്‍ വളരെ പ്രസിദ്ധിയാര്‍ജ്ജിച്ച സംഘടനയാണ് എന്‍ജാദ്. മുമ്പ് മരുഭൂമികളിലും പര്‍വതങ്ങളിലും കുടുങ്ങിയ പലരെയും എന്‍ജാദ് രക്ഷപ്പെടുത്തിയിട്ടുണ്ട്.

വിശാലമായ മരുഭൂമിയില്‍ പെട്ടുപോയ കുടുംബത്തെ കണ്ടെത്താന്‍ രക്ഷാസംഘം ഡ്രോണുകള്‍ ഉപയോഗിച്ചു. കൂടാതെ കാല്‍നടയായും വാഹനങ്ങളിലും  തിരച്ചിലിനായി സംഘങ്ങളെ അയച്ചു. മരുഭൂമിയില്‍ കൂടുതല്‍ നേരം കഴിയുന്നത് കടുത്ത നിര്‍ജ്ജലീകരണം, ഹീറ്റ് സ്‌ട്രോക്കിനും കാരണമാകുമെന്നതിനാല്‍, സമയത്തിനെതിരായ ഒരു ഓട്ടമായിരുന്നു അത്.

24 മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവില്‍, കുടുംബത്തെ ഹാല്‍ബന്‍ മരുഭൂമിക്ക് സമീപം കണ്ടെത്തി. സഹായം തേടി അവര്‍ വളരെ ദൂരം നടന്നിരുന്നു. ഇത് രക്ഷാപ്രവര്‍ത്തകര്‍ക്ക് അവരെ കൂടുതല്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിച്ചു.

ചില കുടുംബാംഗങ്ങള്‍ക്ക് നിര്‍ജ്ജലീകരണം സംഭവിച്ചിരുന്നു. എന്‍ജാദ് ടീം ഉടന്‍ തന്നെ അവര്‍ക്ക് വെള്ളവും ഭക്ഷണവും വൈദ്യസഹായവും നല്‍കി. 

സഊദി അറേബ്യയിലെ നിരവധി ആളുകള്‍ എന്‍ജാദ് വളണ്ടിയര്‍ ടീമിന്റെ സമര്‍പ്പണത്തെയും ധൈര്യത്തെയും പ്രശംസിച്ചു രംഗത്തുവന്നു. വിദൂര മരുഭൂമികളിലൂടെ സഞ്ചരിക്കുമ്പോള്‍ തയ്യാറെടുപ്പുകളുടെ പ്രാധാന്യം ഈ സംഭവം എടുത്തുകാണിക്കുന്നു.

An adventure trip turned into an ordeal as a family's car got stuck in the Saudi desert, leaving them without food or water for 24 hours before a volunteer rescue team intervened.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പണം കൊടുത്ത് പണം വാങ്ങുന്ന ഒരു മാർക്കറ്റ്; സൊമാലിലാൻഡിലെ പണ മാർക്കറ്റ്

International
  •  a day ago
No Image

കറന്റ് അഫയേഴ്സ്-22-05-2025

PSC/UPSC
  •  a day ago
No Image

സെഞ്ച്വറി! തകർത്തടിച്ച് കരീബിയൻ കൊടുങ്കാറ്റ് കയറിയത് ലഖ്‌നൗവിന്റെ ചരിത്രത്തിലേക്ക്

Cricket
  •  a day ago
No Image

മലപ്പുറത്തെ അഭ്യാസം ഇവിടെ വേണ്ടെന്ന് പറഞ്ഞ ട്രാഫിക് എസ്‌ഐക്ക് സ്ഥലംമാറ്റം

Kerala
  •  a day ago
No Image

മൂന്ന് കോടി തട്ടിയെടുത്തു; പാലക്കാട് മുതലമട സ്നേഹം ട്രസ്റ്റ് ചെയർമാൻ സുനിൽ സ്വാമി അറസ്റ്റിൽ

Kerala
  •  a day ago
No Image

വനിതാ പ്രവർത്തകയുടെ പരാതിയിൽ ബിജെപി എംഎല്‍എക്കെതിരെ ഗാങ്ങ്‌റേപ്പ് കേസ്; ഗുരുതര ആരോപണങ്ങളൾ

National
  •  a day ago
No Image

ആദ്യം ഏട്ടൻ, ഇപ്പോൾ അനിയൻ; ഐപിഎല്ലിൽ പുതിയ ചരിത്രം സൃഷ്ടിച്ച് മാർഷ് ബ്രദേഴ്‌സ്

Cricket
  •  a day ago
No Image

വിരമിക്കൽ ചടങ്ങിനിടെ കയ്യാങ്കളി; തിരുവനന്തപുരം മൃഗസംരക്ഷണ ഓഫീസിൽ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ച് ഒരാൾക്ക് പരിക്ക്

Kerala
  •  a day ago
No Image

തെരഞ്ഞെടുപ്പ് സമഗ്രവും സുഗമവുമായിരിക്കാനായി 18 പുതിയ പരിഷ്‌ക്കാരങ്ങൾ; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ നീക്കം

National
  •  a day ago
No Image

റയലിന്റെ രാജാവ് കളമൊഴിയുന്നു; ഇതിഹാസത്തിന്റെ പടിയിറക്കത്തിൽ ഞെട്ടി ഫുട്ബോൾ ലോകം

Football
  •  a day ago