ഐഫോണിനു വരെ വ്യാജൻ; തിരുവനന്തപുരത്ത് വ്യാജ മൊബൈല്‍ ഫോണ്‍ വില്‍പന; മൂന്നുപേർ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്തെ തകരപ്പറമ്പില്‍ പ്രശസ്ത ബ്രാന്‍ഡുകളുടെ വ്യാജ മൊബൈല്‍ ഫോണുകളും അതിനോട് അനുബന്ധിച്ചുള്ള സ്പെയര്‍ പാര്‍ട്‌സുകളും വില്‍ക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് രാജസ്ഥാന്‍ സ്വദേശികള്‍ക്കെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. ആപ്പിള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികളുടെ ഡൂപ്ലിക്കേറ്റ് മോഡലുകളാണ് റെയ്ഡില്‍ കണ്ടെത്തിയത്.
ഛോഗാ റാം (35), വിക്രം കുമാര്‍ (25), ഭഗവാന്‍ റാം (20) എന്നിവരാണ് പിടിയിലായത്. 1957 ലെ പകര്‍പ്പവകാശനിയമത്തിലെ സെക്ഷന്‍ 63 (ഭേദഗതി - 2012) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വഞ്ചിയൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത ശേഷമാണ് കേസെടുത്തത്. തുടര്‍ന്ന് പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
തങ്ങളാണ് ഉല്‍പ്പന്നങ്ങള്‍ മുംബൈയിലെ മാര്‍ക്കറ്റില്‍ നിന്ന് മോത്തവിലയ്ക്ക് വാങ്ങിയതെന്നും, വിതരണക്കാരന്റെ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. സ്പെയര്‍ പാര്‍ട്‌സുകള്‍ മോഷ്ടിച്ചിട്ടില്ലെന്നും അവർ വിശദീകരിച്ചു.
നിയമവിരുദ്ധമായി വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കുമെന്നും, ഇതിന്‍റെ ഭാഗമായിട്ടാണ് സംസ്ഥാനത്തെ മൊബൈല്‍ ഷോപ്പ് ഉടമകളെ പൊലീസിന് മുന്നറിയിപ്പ് നല്‍കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
Police arrested three Rajasthan natives for selling fake mobile phones, including counterfeit iPhones, in Thakaraparambu. Following complaints about duplicate handsets being sold under top brand names, Vanchiyoor Police conducted a raid and seized fake phones and spare parts. The accused — Chhoga Ram (35), Vikram Kumar (25), and Bhagwan Ram (20) — were booked under the Copyright Act, 1957 (amended 2012), Section 63. They were released on station bail. Police have issued a warning to all mobile shop owners about strict action against counterfeit product sales.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."