HOME
DETAILS

ദുബൈയില്‍ സ്മാര്‍ട്ട് ഗേറ്റ് സൗകര്യത്തോടെ പാസ്‌പോര്‍ട്ട് പരിശോധന ഇനി വേഗത്തില്‍; ആര്‍ക്കെല്ലാം ഉപയോഗിക്കാമെന്നറിയാം?

  
Shaheer
April 19 2025 | 06:04 AM

Passport Inspection in Dubai Now Faster with Smart Gate Facility  Are You Eligible

ദുബൈ: ഇപ്പോള്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിക്കുമ്പോള്‍ വളരെ വേഗത്തില്‍ സുരക്ഷാപരിശോധന പൂര്‍ത്തിയാക്കാനാകും. സാമാര്‍ട്ട് ഗേറ്റുകള്‍ അവതരിപ്പിച്ചതിനു ശേഷം സുരക്ഷാപരിശോധന വളരെ വേഗത്തിലായിട്ടുണ്ട്. 

സമാര്‍ട്ട് ഗേറ്റ് ഉപയോഗിക്കാന്‍ നിങ്ങളും യോഗ്യരാണോ എന്നറിയണോ? അതിനൊരു വഴിയുണ്ട്. ജിഡിആര്‍എഫ്എയുടെ വെബ്‌സൈറ്റില്‍ സ്മാര്‍ട്ട് ഗേറ്റ് രെജിസ്‌ട്രേഷന്‍ അന്വേഷണം എന്നതിലൂടെ ദുബൈ വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റിലൂടെ സുരക്ഷാപരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്നു തിരിച്ചറിയാം.


അന്താരാഷ്ട്ര യാത്രക്കാരില്‍ മിക്കവരും സ്മാര്‍ട്ട് ഗേറ്റില്‍ രെജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ ആയിരിക്കും. പക്ഷേ ഇക്കാര്യം ജിഡിആര്‍എഫ്എയുടെ വെബ്‌സൈറ്റ് വഴി ഉറപ്പിക്കുന്നതാണ് കുറേകൂടി നല്ലത്.

ആദ്യം ജിഡിആര്‍എഫ്എയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

1. സ്മാര്‍ട്ട് ഗേറ്റ് രെജിസ്‌ട്രേഷന്‍ എന്ന സേവനം ആരംഭിക്കുക എന്ന് തിരഞ്ഞെടുക്കുക
2.ശേഷം, ഫയല്‍ നമ്പര്‍, യുഡിബി-എമിറേറ്റ്‌സ് യുണിഫൈഡ് നമ്പര്‍, എമിറേറ്റ്‌സ് ഐഡി നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍ ഇവയില്‍ ഏതെങ്കിലും നല്‍കുക. 
(വിസ സ്റ്റിക്കറിന്മേലുള്ള നമ്പറാണ് ഫയല്‍ നമ്പര്‍, ഇ-വിസയാണെങ്കിലും ഫയല്‍ നമ്പര്‍ ഉണ്ടാകും)
3.ജനന തിയ്യതിയും ജനിച്ച വര്‍ഷവും നല്‍കുക.
4.പുരുഷനാണോ സ്ത്രീയാണോ എന്നത് തിരഞ്ഞെടുക്കുക.
5.ക്യാപ്‌ഷേ നല്‍കുക.

ഇക്കാര്യങ്ങള്‍ നല്‍കി കഴിഞ്ഞാല്‍ സ്മാര്‍ട്ട് ഗേറ്റില്‍ രെജിസ്‌ട്രേഡാണ് എങ്കില്‍ സ്മാര്‍ട്ട് ഗേറ്റ് ഉപയോഗിക്കാം എന്ന സന്ദേശം ലഭിക്കും.

സ്മാര്‍ട്ട് ഗേറ്റുകള്‍ വഴി യാത്രാക്കാര്‍ക്ക് പാസ്‌പോര്‍ട്ട് പരിശോധന നിമിഷങ്ങള്‍ക്കുളളില്‍ പൂര്‍ത്തിയാക്കാനാകും. ഇതിനായി ചില യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്:

യോഗ്യരായ യാത്രാക്കാര്‍:

  • യുഎഇ പൗരന്മാര്‍
  • ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍
  • യുഎഇ താമസവീസക്കാര്‍
  • വീസ ഓണ്‍ അറൈവല്‍ ഉള്ള യാത്രക്കാര്‍
  • ഷെന്‍ഗന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍
  • മുമ്പേ വിസ ലഭിച്ചിട്ടുള്ള യാത്രക്കാര്‍
  • യാത്രാക്കാരുടെ ഉയരം കുറഞ്ഞത് 1.2 മീറ്റര്‍ ആകേണ്ടത് നിര്‍ബന്ധമാണ്.

സ്മാര്‍ട്ട് ഗേറ്റ് എങ്ങനെ ഉപയോഗിക്കാം?

  • സ്മാര്‍ട്ട് ഗേറ്റില്‍ പ്രവേശിക്കുക - നിര്‍ദ്ദിഷ്ട സ്ഥലത്ത് നില്‍ക്കുക
  • മാസ്‌ക്, ചില്ലകണ്ണാടി, തൊപ്പി എന്നിവ മാറ്റുക - മുഖം വ്യക്തമായി കാണണം
  • പാസ്‌പോര്‍ട്ടും ബോര്‍ഡിംഗ് പാസും കൈവശം കരുതുക
  • ക്യാമറയിലെ പച്ച ലൈറ്റിലേക്ക് നോക്കുക - സ്‌ക്രീനിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക
  • ബയോമെട്രിക് പരിശോധന പൂര്‍ത്തിയാകുമ്പോള്‍ ഗേറ്റ് ഓട്ടോമാറ്റിക്കായി തുറക്കും
  • പാസ്‌പോര്‍ട്ട് പരിശോധന പൂര്‍ത്തിയായെന്ന് ഉറപ്പാക്കിയ ശേഷം ഗേറ്റ് വഴി പുറത്തിറങ്ങുക

Dubai Airport's smart gate system allows faster and smoother passport checks for eligible travelers. Find out who can use the service and how to complete the process in seconds.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ

National
  •  a day ago
No Image

ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു

International
  •  a day ago
No Image

കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്

International
  •  a day ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്

Kerala
  •  a day ago
No Image

ഇറാഖ്, ലിബിയ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ പ്രഖ്യാപിച്ച് ട്രംപ് ; 'നിങ്ങൾ ഇനി തീരുവ വർദ്ധിപ്പിച്ചാൽ...' എന്ന മുന്നറിയിപ്പ്

International
  •  a day ago
No Image

മഹാരാഷ്ട്രയിൽ സ്കൂളിൽ ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ

National
  •  a day ago
No Image

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി

National
  •  a day ago
No Image

ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി

National
  •  a day ago
No Image

കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും

Kerala
  •  a day ago
No Image

മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

National
  •  a day ago