HOME
DETAILS

പൗരത്വവുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ ഡിഎന്‍എ, ബയോമെട്രിക്‌ പരിശോധന ഉപയോഗിക്കാന്‍ കുവൈത്ത്

  
Web Desk
April 20, 2025 | 10:41 AM

Kuwait Implements DNA and Biometric Testing in Citizenship Verification Process

കുവൈത്ത് സിറ്റി: കുവൈത്തി പൗരത്വം നല്‍കല്‍, റദ്ദാക്കല്‍, പിന്‍വലിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ ഡിഎന്‍എ, ബയോമെട്രിക് വിശകലനം എന്നിവയുള്‍പ്പെടെയുള്ള നൂതന ശാസ്ത്രീയ രീതികള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന നിയമത്തിന് അംഗീകാരം നല്‍കി കുവൈത്ത്.

ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് പുറപ്പെടുവിച്ച 2025ലെ 678ാം നമ്പര്‍ മന്ത്രിതല പ്രമേയം, ആധുനിക സാങ്കേതികവിദ്യയിലൂടെ പൗരത്വ നടപടിക്രമങ്ങളുടെ കൃത്യതയും സമഗ്രതയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്.

പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രമേയത്തില്‍ ഉള്‍പ്പെടുന്ന പ്രധാന വ്യവസ്ഥകള്‍ ഇവയാണ്:

ശാസ്ത്രീയ പരിശോധനാ ഉപകരണങ്ങള്‍: കുവൈത്ത് പൗരത്വത്തിനുള്ള യോഗ്യത നിര്‍ണ്ണയിക്കാന്‍ ഡിഎന്‍എ പരിശോധനയും വിരലടയാളം, മുഖം തിരിച്ചറിയല്‍, ഐറിസ് സ്‌കാനുകള്‍ തുടങ്ങിയ ബയോമെട്രിക് ഡാറ്റയും ഉപയോഗിക്കും.

നിര്‍ബന്ധിത പരിശോധന: ആഭ്യന്തര മന്ത്രാലയം നിയുക്തമാക്കി സാക്ഷ്യപ്പെടുത്തിയ കേന്ദ്രങ്ങളില്‍ പരിശോധനയ്ക്ക് വിധേയമാകുന്ന വ്യക്തികള്‍ ജനിതക, ബയോമെട്രിക് പരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്.

ഡാറ്റ രഹസ്യാത്മകത: എല്ലാ വ്യക്തിഗത ഡാറ്റയും ജനിതക ഡാറ്റയും പരമാവധി രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യണം. ഓരോ ഘട്ടത്തിലും പരിശോധനാ പ്രക്രിയ സൂക്ഷ്മമായി രേഖപ്പെടുത്തണം.

നിയമപരമായ സുരക്ഷാ സംവിധാനങ്ങള്‍: ബന്ധപ്പെട്ട വ്യക്തിയുമായി വ്യക്തിപരമോ കുടുംബപരമോ ആയി യാതൊരു ബന്ധവുമില്ലാത്ത പ്രൊഫഷണലുകളാണ് പരിശോധനകള്‍ നടത്തേണ്ടത്. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സും നാഷണല്‍ ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി ഫലങ്ങള്‍ വിലയിരുത്തുകയും അന്തിമ ശുപാര്‍ശകള്‍ സുപ്രീം കമ്മിറ്റി ഫോര്‍ നാഷണല്‍സിറ്റിക്ക് സമര്‍പ്പിക്കുകയും ചെയ്യണം.

അനുവദനീയമായ ജൈവ സാമ്പിളുകള്‍: രക്തം, ഉമിനീര്‍, മുടി, അസ്ഥി, മൂത്രം തുടങ്ങി വിവിധ സ്രോതസ്സുകളില്‍ നിന്ന് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാം.

മേല്‍നോട്ടം: ശരിയായ നടപടിക്രമങ്ങളും ശാസ്ത്രീയ സമഗ്രതയും നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ആരോഗ്യ മന്ത്രാലയവുമായും മറ്റ് പ്രധാനപ്പെട്ട സ്ഥാപനങ്ങളുമായും സഹകരിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് അധികാരമുണ്ട്.

ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ പ്രമേയം പ്രാബല്യത്തില്‍ വരും.

Kuwait mandates DNA and biometric tests for citizenship decisions, enhancing identity verification and preventing fraud. This move underscores the country's commitment to maintaining the integrity of its naturalization procedures.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  3 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  3 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  3 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  3 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  3 days ago