HOME
DETAILS

പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ  തീവ്രവാദിയുടേതെന്ന് കരുതുന്ന ചിത്രം പുറത്ത് | Pahalgam Terror Attack  

  
Farzana
April 23 2025 | 05:04 AM

Suspected Militants Image Surfaces After Deadly Pahalgam Tourist Attack in Kashmir

ശ്രീനഗര്‍: പഹല്‍ഗാമിലെ വിനോദസഞ്ചാരി ആക്രമണത്തിന് പിന്നിലെ തീവ്രവാദി സംഘത്തിലേതെന്ന് കരുതുന്ന ഒരാളുടെ ചിത്രം പുറത്ത്. എ.കെ 47 തോക്കുമായി നില്‍ക്കുന്ന ഒരാളുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. പുറം തിരിഞ്ഞു നില്‍ക്കുന്നതായാണ് ചിത്രത്തില്‍. കുര്‍ത്തയും പൈജാമയുമാണ് ഇയാള്‍ ധരിച്ചിരിക്കുന്നത്. 

ചൊവ്വാഴ്ച ഉച്ചയോടെയാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. പഹല്‍ഗാം ഹില്‍ സ്റ്റേഷനില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ ബൈസാരന്‍ പുല്‍മേടില്‍ ഭീകരര്‍ വെടിവെപ്പ് നടത്തുകയായിരുന്നു. സൈനിക വേഷത്തിലെത്തിയ ആയുധധാരികളായ ഭീകരര്‍ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികള്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്.

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 27ആയെന്നാണ് റിപ്പോര്‍ട്ട്. 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.അതേസമയം,  ലഷ്‌കറെ ത്വയ്യിബ തൊയ്ബയുടെ അനുബന്ധ സംഘടനയായ 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട്' ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.ആക്രമണത്തിലെ പങ്ക് നിഷേധിച്ച് പാകിസ്താനും രംഗത്തെത്തിയിട്ടുണ്ട്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി സഊദി അറേബ്യയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ന് രാവിലെ ഡല്‍ഹിയില്‍ എത്തി. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും സുരക്ഷാ നടപടികള്‍ അവലോകനം ചെയ്യുന്നതിനുമായി അദ്ദേഹം മന്ത്രിസഭാ യോഗം ചേരുമെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്നിരുന്നു. 

An image of a suspected terrorist holding an AK-47 has emerged following the Pahalgam attack in Jammu & Kashmir, which left 27 dead and 20 injured. Lashkar-e-Taiba-linked TRF claims responsibility. PM Modi returns to Delhi for emergency review.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദര്‍ശിക്കാനുള്ള ആണവോര്‍ജ്ജ ഏജന്‍സി മേധാവിയുടെ അഭ്യര്‍ഥന തള്ളി; കടുത്ത നിലപാടുമായി ഇറാന്‍ മുന്നോട്ട്; ഇനി ചര്‍ച്ചയില്ലെന്ന് ട്രംപും

International
  •  a day ago
No Image

പുതിയ ‍ഡി.ജി.പി; സംസ്ഥാനത്തെ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു

Kerala
  •  a day ago
No Image

മണിപ്പൂരിൽ വീണ്ടും അക്രമം; സായുധസംഘം നാല് കുക്കികളെ വെടിവച്ച് കൊന്നു

National
  •  a day ago
No Image

നജീബ് എവിടെ? ജെ.എൻ.യു വിദ്യാർഥി തിരോധാനക്കേസ് അവസാനിപ്പിച്ച് സി.ബി.ഐ; റിപ്പോർട്ടിന് ഡൽഹി കോടതിയുടെ അംഗീകാരം

National
  •  a day ago
No Image

ട്രെയിൻ യാത്രാനിരക്ക് വര്‍ധന ഇന്ന് മുതല്‍

National
  •  a day ago
No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  a day ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  a day ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  a day ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  a day ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  a day ago