HOME
DETAILS

പഹല്‍ഗാം ആക്രമണം: ഭക്ഷണവും വെള്ളവും ലഭിക്കാതെ ഗുല്‍മര്‍ഗില്‍ കുടുങ്ങി മലപ്പുറത്തേയും കോഴിക്കോട്ടേയും കുടുംബങ്ങള്‍

  
Abishek
April 24 2025 | 02:04 AM

Pahalgam Attack Families from Malappuram and Kozhikode Stranded in Gulmarg

മഞ്ചേരി: ഹെലികോപ്റ്ററുകൾ വട്ടമിട്ട് പറക്കുന്നു. തോക്കുചൂണ്ടി സൈനികർ നിലയുറപ്പിച്ചിരിക്കുന്നു. എങ്ങും കനത്ത പരിശോധനകളും സുരക്ഷയും. ശ്രീനഗറിലും പരിസരത്തും സ്ഥിതിഗതികൾ ശാന്തമാണെന്ന് പറയുന്നുണ്ടെങ്കിലും എത്രയും വേഗത്തിൽ നാട്ടിലെത്തണമെന്ന പ്രാർഥനയിലാണ് ഞങ്ങൾ... പഹൽഗാം ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് മലപ്പുറം മഞ്ചേരിയിലെയും കോഴിക്കോട്ടേയും കുടുംബങ്ങൾ. 

നാട്ടിലേക്ക് മടങ്ങാനാകാതെ ഗുൽമർഗിൽ കഴിയുകയാണ് എട്ട് കുട്ടികളടക്കം 35 അംഗ വിനോദ യാത്രാസംഘം. മഞ്ചേരി കാരക്കുന്ന് പുലത്ത് സ്വദേശി കൊട്ടേക്കോടൻ ജസീം, ഭാര്യ ഫസ്ന, മഞ്ചേരി സ്വദേശികളായ സഹീർ, ഭാര്യ സൗബിന, മുഹ്സിൻ, ഭാര്യ അൻസിയ, അജ്മൽ, ഭാര്യ ഷിഫാന, കോഴിക്കോട് സ്വദേശികളായ അജ്മൽ, സാജിത, സൗദ, ഷഹ്ദാദ്, ഇർഷാദ്, ഷിജിന, ഷിഹാബ്, ഷഹർബാൻ, നിതിൻ, ഷമീം, വിജിൽ, മനാഫ് എന്നിവരടങ്ങിയ സംഘമാണ് ശ്രീനഗറിലുള്ളത്. ഭക്ഷണത്തിനും കുടിവെള്ളത്തിനും പ്രയാസം നേരിടുന്നു. ഞായറാഴ്ച രാത്രി വരെയുള്ള ഭക്ഷണമാണ് യാത്രാ പാക്കേജിൽ ഉണ്ടായിരുന്നത്. ഇത് തീർന്നതോടെ സ്ത്രീകളും കുട്ടികളും അടക്കമുള്ള സംഘത്തിന് ദുരിതം ഇരട്ടിയായെന്നും സംഘത്തിലുള്ള ജസീം ''സുപ്രഭാത''ത്തോട് പറഞ്ഞു. 

എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, കെ.സി വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ ഇവരെ  നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്. ഇന്നലെ രാവിലെ ജമ്മുവിലേക്ക് പോകാൻ വാഹനം എത്തിയിരുന്നെങ്കിലും ബന്ദിൽ യാത്ര മുടങ്ങി. ഇന്ന് മടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് ജസീം പറഞ്ഞു.

ഈ 12ന് കോഴിക്കോട് നിന്നും പുറപ്പെട്ട സംഘമാണ് ഭീകരാക്രമണവും മണ്ണിടിച്ചിലും കാരണം ശ്രീനഗറിൽ അകപ്പെട്ടത്. 14നാണ് ഡൽഹിയിലെത്തിയത്. 16ന് ജമ്മുവിലെത്തി. പെഹൽഗാമിൽ ശനിയാഴ്ചയാണ് ഇവർ എത്തിയത്. മണിക്കൂറുകളോളം ഇവിടെ ചെലവഴിച്ചിരുന്നു. ഞായറാഴ്ച രാത്രി ശ്രീനഗറിൽ നിന്നും ജമ്മുവിലേക്ക് ബസ് മാർഗം മടങ്ങാനായിരുന്നു തീരുമാനം. 

തിങ്കളാഴ്ച പുലർച്ച ഡൽഹിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള ട്രെയിനിൽ ടിക്കറ്റ് എടുത്തിരുന്നു. ഞായറാഴ്ചയാണ് റമ്പാൻ ജില്ലയിലെ മേഘവിസ്ഫോടനത്തെ തുടർന്ന് കനത്ത മഴയിൽ ചന്ദേർക്കോടിലെ മലയിടിച്ചിൽ ഉണ്ടായത്. തുടർന്ന് ജമ്മു -ശ്രീനഗർ ദേശീയപാത തകർന്നതോടെയാണ് യാത്ര മുടങ്ങിയത്. ബദൽപാതയിലൂടെ ജമ്മുവിലെത്താൻ ശ്രമം നടത്തിയെങ്കിലും വലിയ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതോടെ ശ്രമം പരാജയപ്പെട്ടു. ഇതിനിടെയാണ് ചൊവ്വാഴ്ച ഭീകരർ വെടിയുതിർത്തത്. തുടർന്ന് ഇവർ താമസിക്കുന്ന പ്രദേശം സൈന്യത്തിൻ്റെ നിയന്ത്രണത്തിലാകുകയായിരുന്നു.

Families from Malappuram and Kozhikode are stranded in Gulmarg due to the Pahalgam attack, facing difficulties in accessing food and water. The situation has caused significant distress for the tourists, who are seeking assistance to return safely



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും; തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം

Kerala
  •  2 days ago
No Image

കൊച്ചി ബിപിസിഎൽ റിഫൈനറിയിൽ തീപിടിത്തം; ജീവനക്കാർ കുഴഞ്ഞുവീണു, പ്രദേശവാസികൾക്ക് ദേഹാസ്വാസ്ഥ്യം

Kerala
  •  2 days ago
No Image

വായിക്കാന്‍ പറ്റാത്ത കുറിപ്പടികള്‍ ഇനി വേണ്ട ഡോക്ടര്‍മാരെ; നിര്‍ദേശവുമായി ഉപഭോക്തൃ കോടതി

Kerala
  •  2 days ago
No Image

സി.ടി.ബി.യു.എച്ച്. റിപ്പോർട്ട്; ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളുടെ പട്ടികയിൽ യുഎസിനെ മറികടന്ന് യുഎഇ രണ്ടാമത്

uae
  •  3 days ago
No Image

"ഒരു സാധാരണ കൊലപാതകി പോലും ഇത്രയധികം പരുക്കുകൾ വരുത്തില്ല,: ക്ഷേത്ര ജീവനക്കാരന്റെ കസ്റ്റഡി മരണത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി; അന്വേഷണം സിബിഐയ്ക്ക്

National
  •  3 days ago
No Image

ദമ്മാമിലേക്ക് എ350 സർവിസുകൾ ആരംഭിച്ച് എമിറേറ്റ്‌സ്; പുതിയ എയർബസ് എ350 സർവിസ് നടത്തുന്ന ആദ്യ ലക്ഷ്യസ്ഥാനം

Saudi-arabia
  •  3 days ago
No Image

ട്രംപിന്റെ വിദ്യാർത്ഥി വായ്പാ റദ്ദാക്കൽ : ആശുപത്രികൾ, സ്കൂളുകൾ, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾ തുടങ്ങിയവ അപകടത്തിൽ

International
  •  3 days ago
No Image

അവൻ ബ്രാഡ്മാനെ പോലെയാണ് ബാറ്റ് ചെയ്യുന്നത്: രവി ശാസ്ത്രി

Cricket
  •  3 days ago
No Image

വിതുരയില്‍ ആദിവാസി യുവാവിനെ കാണാനില്ലെന്നു പരാതി   

Kerala
  •  3 days ago
No Image

അശ്രദ്ധമായി വാഹനമോടിച്ചു; ദുബൈയിൽ ഏഷ്യൻ പൗരൻ അറസ്റ്റിൽ, 50,000 ദിർഹം പിഴ

uae
  •  3 days ago