HOME
DETAILS

ഗൗതം ഗംഭീറിന് വധഭീഷണി; സംഭവം പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ചതിന് പിന്നാലെ

  
Sudev
April 24 2025 | 07:04 AM

Gambhir receives death threat after responding to Pahalgam terror attack Player files complaint

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനും ബിജെപി നേതാവുമായ ഗൗതം ഗംഭീറിന് വധഭീഷണി. പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ചതിന് പിന്നാലെയാണ് ഗംഭീറിന് നേരെ വധ ഭീഷണി വന്നത്. ഇമെയിലൂടെ ഞാൻ നിന്നെ കൊല്ലും എന്ന സന്ദേശമാണ് ഗംഭീറിന് ലഭിച്ചത്. ഐസിഎസ് കശ്മീർ എന്ന പേരിലാണ് ഗംഭീറിന് വധഭീഷണി ലഭിച്ചത്. ഇതിനു പിന്നാലെ ഗംഭീർ പോലിസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. തനിക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടാണ് ഗംഭീർ പരാതി നൽകിയിട്ടുള്ളത്. 

ചൊവ്വാഴ്ചയായിരുന്നു പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരണവുമായി ഗംഭീർ രംഗത്തെത്തിയിരുന്നത്. തന്റെ എക്സ് അക്കൗണ്ടിലോടെയാണ് ഇന്ത്യൻ പരിശീലകൻ പ്രതികരിച്ചിരുന്നത്. 

''2019 പുൽവാമ ആക്രമത്തിന്‌ ശേഷമുള്ള ഏറ്റവും മാരകമായ ഭീകരാക്രമണമാണ് പാൽഗാമിലെ ബൈസരൻ താഴവരയിൽ നടന്നത്. അവരുടെ കുടുംബത്തിനായി പ്രാർത്ഥിക്കുന്നു. ഇതിന് ഉത്തരവാദികളായവർക്ക് തക്കതായ പ്രതിഫലം ലഭിക്കും ഇന്ത്യ തിരിച്ചടിക്കും'' ഗംഭീർ എക്‌സിൽ കുറിച്ചു.

അതേസമയം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി ഐപിഎല്ലും ഐക്യദാർഢ്യം നൽകിയിരുന്നു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായുള്ള ആദരസൂചകമായി കഴിഞ്ഞദിവസം നടന്ന മുംബൈ ഇന്ത്യൻസ്-സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിൽ ഇരു ടീമുകളിലെയും താരങ്ങളും അമ്പയർമാരും കറുത്ത ആം ബാൻഡ് ധരിച്ചായിരുന്നു കളത്തിൽ ഇറങ്ങിയിരുന്നത്. മത്സരം തുടങ്ങുന്നതിന് മുന്നോടിയായി ഒരു മിനിറ്റ് മൗനമാചരിക്കുകയും ചെയ്തിരുന്നു. മത്സരത്തിനിടെയുള്ള വെടിക്കെട്ട്, ചിയർലീഡർമാരുടെ പ്രകടനം എന്നിവയും ഉണ്ടായിരുന്നില്ല. 

ചൊവ്വാഴ്ച്ചയാണ് രാജ്യത്തെ ഞെട്ടിച്ച ജമ്മു കശ്മീരിലെ ഭീകരാക്രമണം നടന്നത്. അക്രമത്തിൽ 27ലധികം നിരപരാധികളായ വിനോദസഞ്ചാരികൾ ആണ് കൊല്ലപ്പെട്ടത്. ട്രക്കിങിനായി പോയവർക്ക് നേരെയാണ് ആക്രമണം നടന്നത്. 2019ന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്. അജ്ഞാതരായ തോക്കുധാരികൾ വിനോദസഞ്ചാരികൾക്ക് അടുത്ത് വന്ന് വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞത്. 

Gambhir receives death threat after responding to Pahalgam terror attack Player files complaint



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  a day ago
No Image

വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ

latest
  •  a day ago
No Image

സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്

Kerala
  •  a day ago
No Image

2025 സെപ്റ്റംബർ ഒന്ന് മുതൽ വിസ് എയർ അബൂദബിയിലെ എല്ലാ വിമാനങ്ങളും നിർത്തലാക്കും; നീക്കം ചെലവ് നിയന്ത്രിക്കുന്നതിനും യൂറോപ്പിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും

uae
  •  a day ago
No Image

കാണാതായിട്ട് ആറ് ദിവസം; ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുന നദിയിൽ കണ്ടെത്തി

National
  •  a day ago
No Image

മഹ്ബൂലയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി; ആർക്കും പരുക്കുകളില്ല

Kuwait
  •  a day ago
No Image

തേങ്ങ മോഷണം പെരുകുന്നു; കോഴിക്കോട് കേര കർഷകർ പ്രതിസന്ധിയിൽ, സിസിടിവി വെച്ചിട്ടും രക്ഷയില്ല

Kerala
  •  a day ago
No Image

ട്രാഫിക് നിയമ ലംഘനം; 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സഊദി

Saudi-arabia
  •  a day ago
No Image

താത്കാലിക വി സി നിയമന വിവാദം: സർക്കാർ ഉന്നയിച്ചത് ശരിയെന്ന് തെളിഞ്ഞു; ഗവർണർക്കെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു

Kerala
  •  a day ago
No Image

പശുവിനെ പീഡിപ്പിച്ചതായി പരാതി; പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ഉദ്യോ​ഗസ്ഥർക്ക് നേരെ വെടിവെപ്പ്; ഏറ്റുമുട്ടലിൽ യുവാവിനെ കീഴടക്കി പോലീസ്

National
  •  a day ago