HOME
DETAILS

ട്രാഫിക് നിയമ ലംഘനം; 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സഊദി

  
July 14 2025 | 13:07 PM

Saudi Traffic Directorate Warns Against Driving on Road Sides or Sidewalks

ദുബൈ: റോഡിന്റെ വശങ്ങളിലോ നടപ്പാതകളിലോ നിരോധിത ലെയിനുകളിലോ വാഹനം ഓടിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി സഊദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. ഇത്തരം ലംഘനങ്ങൾ ഗതാഗതപ്രവാഹത്തെ തടസ്സപ്പെടുത്തുകയും മറ്റ് ഡ്രൈവർമാരെ ആശയക്കുഴപ്പത്തിലാക്കുകയും റോഡ് സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇത് ട്രാഫിക് നിയമങ്ങളുടെ ലംഘനമാണെന്നും ഔദ്യോഗിക ലംഘന പട്ടിക പ്രകാരം 1,000 മുതൽ 2,000 സഊദി റിയാൽ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണെന്നും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. 

നിയുക്ത ലെയിനുകളിൽ മാത്രം വാഹനം ഓടിക്കണമെന്നും അടിയന്തര സാഹചര്യങ്ങൾ ഒഴികെ റോഡിന്റെ വശങ്ങളോ നടപ്പാതകളോ ഉപയോഗിക്കരുതെന്നും ഡ്രൈവർമാർക്ക് നിർദേശം നൽകി. ഇത് പൊതുസുരക്ഷ ഉറപ്പാക്കാനും ഗതാഗതം സുഗമമായി നടക്കാനും സഹായിക്കും.

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണെന്നും ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടി. ഇത് ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുകയും റെഡ് സി​ഗ്നൽ ലംഘനം, ലെയിനിൽ നിന്ന് വ്യതിചലിക്കൽ, വാഹന നിയന്ത്രണം നഷ്ടപ്പെടൽ, കാൽനടയാത്രക്കാർ, മറ്റ് വാഹനങ്ങൾ, അല്ലെങ്കിൽ റോഡിലെ പെട്ടെന്നുള്ള അപകടങ്ങൾ എന്നിവക്ക് കാരണമാകുകയും ചെയ്യും.

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ഡയറക്ടറേറ്റ് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു. ഇത് 500 മുതൽ 900 സഊദി റിയാൽ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണ്.

The Saudi General Directorate of Traffic has warned drivers against driving on road sides, sidewalks, or prohibited lanes, emphasizing that such actions can disrupt traffic flow, confuse other drivers, and pose a serious threat to road safety. Drivers are advised to adhere to designated lanes and follow traffic rules to ensure a safe and smooth driving experience [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി

International
  •  16 hours ago
No Image

പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം

Football
  •  17 hours ago
No Image

വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ

Kerala
  •  17 hours ago
No Image

വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്

Kuwait
  •  17 hours ago
No Image

താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം

uae
  •  18 hours ago
No Image

ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ

Kerala
  •  18 hours ago
No Image

കോഴിക്കോട് കുറുക്കന്റെ ആക്രമണം; ഗൃഹനാഥന് പരുക്ക്

Kerala
  •  18 hours ago
No Image

സംസ്ഥാനത്ത് മഴ തുടരും; ഡാമുകളിൽ ജലനിരപ്പ് ഉയർന്നു, റെഡ് അലർട്ട്

Weather
  •  18 hours ago
No Image

500 ദിർഹം നൽകിയാൽ ബുക്കിങ്; ഐ ഫോൺ 17 സ്വന്തമാക്കാൻ യുഎഇയിൽ വൻതിരക്ക് 

uae
  •  18 hours ago
No Image

പാലക്കാട് അ​ഗളിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  19 hours ago