HOME
DETAILS

കോഴിക്കോട് ലഹരി സംഘത്തില്‍ നിന്ന് പിന്‍മാറിയതിന് യുവതിക്ക് വധഭീഷണി;  പരാതി നല്‍കിയതിനു പിന്നാലെ  ആക്രമണവും

  
April 24, 2025 | 8:51 AM

Woman receives death threats for withdrawing from drug gang in Kozhikode

 

കോഴിക്കോട്: ലഹരി മാഫിയ സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതിക്ക് വധഭീഷണി. കോഴിക്കോട് ഒളവണ്ണ സ്വദേശിയായ യുവതിയാണ് പരാതിയുമായി എത്തിയത്. ചക്കുകടവ് ചെന്നാലേരി സ്വദേശി സലിം എന്നയാള്‍ കഴിഞ്ഞ ദിവസം യുവതിയെ കുത്തിപ്പരിക്കേല്‍പിച്ചിരുന്നു. ഈ സംഭവത്തില്‍ ഇയാളെ പൊലിസ് പിടികൂടുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡും ചെയ്തിരുന്നു. സലിം പുറത്തിറങ്ങിയാല്‍ തന്നെ അപായപ്പെടുത്തുമെന്നാണ് ചികിത്സയിലുള്ള യുവതി പറയുന്നത്.

2016ലാണ് മൊബൈല്‍ ഫോണ്‍ വിളിയിലൂടെ ഇയാള്‍  യുവതിയെ പരിചയപ്പെടുന്നത്. പിന്നീട് ഇവളെ ഇയാള്‍ ലഹരിക്കടത്തിനായി ഉപയോഗിക്കുകയായിരുന്നു. 2018ല്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് കഞ്ചാവുമായി യുവതിയെ പൊലിസ് പിടികൂടിയിരുന്നു. ശിക്ഷകഴിഞ്ഞു പുറത്തിറങ്ങിയ ശേഷം ഇയാളില്‍നിന്ന് അകലം പാലിക്കാന്‍ ശ്രമിച്ചെങ്കിലും കൂടെനിന്നില്ലെങ്കില്‍ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.

സഹോദരിയുടെ മകനെ കള്ളക്കേസില്‍  കുടുക്കുമെന്ന ഭീഷണിയുണ്ടെന്നും പറഞ്ഞു. കോഴിക്കോട്  സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. പരാതി കൊടുത്ത പിറ്റേദിവസം തന്നെ ബസ് കാത്തു നില്‍ക്കുകയായിരുന്ന യുവതിയെ പ്രതി കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായിത്തന്നെ തുടരുന്നു; ഈ വർഷം യാത്രക്കാർക്ക് നഷ്ടമായത് 45 മണിക്കൂർ

uae
  •  3 days ago
No Image

യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പ് കേസ്; ബ്ലൂചിപ്പ് ഉടമ ഇന്ത്യയില്‍ അറസ്റ്റില്‍

uae
  •  3 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ അതത് ദിവസം പൊതുഅവധി

Kerala
  •  3 days ago
No Image

വീണ്ടും മഴ വരുന്നു; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 days ago
No Image

ദേശീയ പതാകയുടെ മനോഹരമായ ആനിമേഷൻ; ദേശീയ ദിനത്തിൽ യുഎഇക്ക് ആശംസയുമായി ഗൂഗിൾ ഡൂഡിൽ

uae
  •  3 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി

Kerala
  •  3 days ago
No Image

കേരളത്തില്‍ എസ്.ഐ.ആര്‍ സമയപരിധി നീട്ടുന്നത് പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി

National
  •  3 days ago
No Image

'സഞ്ചാര്‍ സാഥി വേണ്ടെങ്കില്‍ ആപ് നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാം' പ്രതിഷേധത്തിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

National
  •  3 days ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: നിരാഹാര സമരം പ്രഖ്യാപിച്ച രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി

Kerala
  •  3 days ago
No Image

ദേശീയ ദിനാഘോഷം: ദുബൈയിൽ കരിമരുന്ന് പ്രയോഗം കാണാൻ പോകേണ്ടത് എവിടെ? സമ്പൂർണ്ണ വിവരങ്ങൾ

uae
  •  3 days ago