HOME
DETAILS

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം; സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കരുതെന്ന്

  
Farzana
April 25 2025 | 08:04 AM

Supreme Court Slams Rahul Gandhi Over Remarks Against Savarkar Stays Summons from Lucknow Court

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് നേതാവ് സവര്‍ക്കറിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കരുതെന്ന് പറഞ്ഞ സുപ്രിം കോടതി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്നും നിര്‍ദ്ദേശിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ സ്വമേധയാ നടപടി എടുക്കുമെന്നും സുപ്രിംകോടതി മുന്നറിയിപ്പ് നല്‍കി.അതേസമയം, രാഹുല്‍ ലഖ്നൗ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണമെന്ന സമന്‍സ് സുപ്രിംകോടതി സ്റ്റേ ചെയ്തു. 

സവര്‍ക്കറെ അപമാനിച്ചെന്ന കേസില്‍ തനിക്കെതിരെ പുറപ്പെടുവിച്ച സമന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രിം കോടതി. ലഖ്‌നോ സെഷന്‍സ് കോടതി പുറപ്പെടുവിച്ച സമന്‍സ് പിന്‍വലിക്കണമെന്ന ആവശ്യം നേരത്തെ അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് രാഹുല്‍ സുപ്രിംകോടതിയെ സമീപിച്ചത്.

ഭാരത് ജോഡോ യാത്രക്കിടെ 2022 നവംബര്‍ 17നാണ് രാഹുല്‍ ഗാന്ധി പ്രസംഗത്തിനിടെ സവര്‍ക്കറെ വിമര്‍ശിച്ചത്. സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ സേവകനായിരുന്നുവെന്നും അവരില്‍നിന്ന് പെന്‍ഷന്‍ വാങ്ങിയിരുന്നു എന്നുമായിരുന്നു പരാമര്‍ശം. ഇതുമായി ബന്ധപ്പെട്ട ലഘുലേഖകള്‍ വാര്‍ത്തസമ്മേളനത്തില്‍ വിതരണം ചെയ്‌തെന്നും അഭിഭാഷകന്‍ നൃപേന്ദ്ര പാണ്ഡെ നല്‍കിയ പരാതിയിലുണ്ടായിരുന്നു. കേസില്‍ ഹാജരാകണമെന്ന് കാണിച്ച് കഴിഞ്ഞ നവംബറില്‍ ലഖ്‌നോ സെഷന്‍സ് കോടതി ജഡ്ജി അലോക് വര്‍മ്മ ഉത്തരവിട്ടു. തന്റെ പരാമര്‍ശങ്ങളിലൂടെ കോണ്‍ഗ്രസ് എം.പി സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തിയെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. കേസില്‍ സമന്‍സ് ലഭിച്ചിട്ടും ഹാജരാകാത്ത രാഹുല്‍ ഗാന്ധിക്ക് മാര്‍ച്ചില്‍ ലഖ്‌നോ കോടതി 200 രൂപ പിഴയിടുകയും ചെയ്തിരുന്നു.

നൃപേന്ദ്ര പാണ്ഡെയുടെ പരാതി 2023ല്‍ കോടതി തള്ളിയിരുന്നു. എന്നാല്‍ ഇയാള്‍ പുനഃപരിശോധന ഹരജി നല്‍കിയത് കോടതി അനുവദിക്കുകയായിരുന്നു. ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍ സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചും രാഹുല്‍ഗാന്ധിക്കെതിരെ കേസുണ്ട്. സവര്‍ക്കറുടെ ബന്ധു സത്യകി സവര്‍ക്കറാണ് പൂണെ കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. ജനുവരിയില്‍ ഈ കേസില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ

National
  •  a day ago
No Image

ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു

International
  •  a day ago
No Image

കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്

International
  •  a day ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്

Kerala
  •  a day ago
No Image

ഇറാഖ്, ലിബിയ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ പ്രഖ്യാപിച്ച് ട്രംപ് ; 'നിങ്ങൾ ഇനി തീരുവ വർദ്ധിപ്പിച്ചാൽ...' എന്ന മുന്നറിയിപ്പ്

International
  •  a day ago
No Image

മഹാരാഷ്ട്രയിൽ സ്കൂളിൽ ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ

National
  •  a day ago
No Image

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി

National
  •  a day ago
No Image

ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി

National
  •  a day ago
No Image

കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും

Kerala
  •  a day ago
No Image

മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

National
  •  a day ago